ഫെബ്രുവരി 3-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 3-ന് ആരംഭിക്കുന്ന വാരം
ഗീതം 133, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 7 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 21–24 (10 മിനി.)
നമ്പർ 1: ഉല്പത്തി 23:1-20 (4 മിനിട്ടുവരെ)
നമ്പർ 2: യേശു ജഡശരീരത്തിൽ പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ട്? (rs പേ. 335 ¶1-4) (5 മിനി.)
നമ്പർ 3: ഹാബേൽ—യഹോവയെ പ്രസാദിപ്പിക്കുംവിധം വിശ്വാസം പ്രകടിപ്പിക്കുക (ഉല്പ 4:2-8; എബ്രാ 11:4) (5 മിനി.)
❑ സേവനയോഗം:
10 മിനി: ഫെബ്രുവരിയിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. ഈ പേജിലെ മാതൃകാവതരണം ഉപയോഗിച്ച് ജനുവരി-മാർച്ച് ഉണരുക! എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിക്കുക. അതിനു ശേഷം മാതൃകാവതരണത്തിലെ ഭാഗങ്ങൾ, ആദ്യം മുതൽ അവസാനം വരെ ഒന്നോ രണ്ടോ വാചകങ്ങൾ വീതം വായിച്ച് വിശകലനം ചെയ്യുക, അതിന്റെ ഉദ്ദേശത്തെക്കുറിച്ചു പറയാൻ സദസ്യരെ ക്ഷണിക്കുക. മാതൃകാവതരണം സ്വന്തവാക്കുകളിൽ നടത്താൻ പ്രസാധകരെ ഓർമപ്പെടുത്തുക. അതിൽ ചില മാറ്റങ്ങൾ വരുത്താമെന്നും അല്ലെങ്കിൽ മറ്റൊന്ന് തയ്യാറാകാമെന്നും അവരോടു പറയുക. മാസികയുമായി നല്ല രീതിയിൽ പരിചിതരാകാനും വിതരണത്തിൽ ഉത്സാഹത്തോടെ ഏർപ്പെടാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: കഴിഞ്ഞ വർഷത്തെ പ്രവർത്തനം എങ്ങനെ വിലയിരുത്താം? സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. രാജ്യവാർത്ത നമ്പർ 38 എത്രത്തോളം പ്രദേശത്തു വിതരണം ചെയ്തെന്നു സഭയെ അറിയിക്കുക. വിതരണത്തിൽ പങ്കെടുത്തപ്പോൾ ലഭിച്ച പ്രയോജനമോ എടുത്തുപറയത്തക്ക ഏതെങ്കിലും അനുഭവമോ സദസ്യർ പറയട്ടെ.
ഗീതം 25, പ്രാർഥന