ജനുവരി 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 13-ന് ആരംഭിക്കുന്ന വാരം
ഗീതം 54, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 4 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 6–10 (10 മിനി.)
നമ്പർ 1: ഉല്പത്തി 9:18–10:7 (4 മിനിട്ടുവരെ)
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ, ‘നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നിടത്തോളം കാലം യഥാർഥത്തിൽ നിങ്ങൾ ഏതു സഭയിലാണ് എന്നത് പ്രശ്നമല്ല’ (rs പേ. 332 ¶ 2) (5 മിനി.)
നമ്പർ 3: അഹരോൻ—മാനുഷബലഹീനതകൾ ഉണ്ടെങ്കിലും വിശ്വസ്തരായി തുടരുക (പുറ. 32:1-35; സംഖ്യാ. 12:1-13; 20:9-13, 24-29) (5 മിനി.)
❑ സേവനയോഗം:
10 മിനി: ശുശ്രൂഷയിൽ ആവർത്തനരീതി ഉപയോഗിക്കുന്നതിന്റെ മൂല്യം. ശുശ്രൂഷാസ്കൂൾ പുസ്തകം പേജ് 206-207 ആസ്പദമാക്കിയുള്ള പ്രസംഗം. ഒരു ആശയമെങ്കിലും ഹ്രസ്വമായി അവതരിപ്പിക്കുക.
10 മിനി: ശുശ്രൂഷ നന്നായി നിർവഹിക്കുന്ന പുരുഷന്മാർ. (1 തിമൊ. 3:13) രണ്ടു ശുശ്രൂഷാദാസന്മാരെ അഭിമുഖം നടത്തുക. സഭയിലെ അവരുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്? അവ കൈകാര്യം ചെയ്യുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ആ പദവി എത്തിപ്പിടിക്കാൻ അവരെ പ്രേരിപ്പിച്ചത് എന്താണ്? സഭയെ സേവിക്കുകയും മൂപ്പന്മാരെ പിന്തുണക്കുകയും ചെയ്യുന്നത് അവർ ആസ്വദിക്കുന്നത് എന്തുകൊണ്ട്?
10 മിനി: “പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—മീഖാ.” ചോദ്യോത്തര പരിചിന്തനം.
ഗീതം 35, പ്രാർഥന