ജനുവരി 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
2014 ജനുവരി 6-ന് ആരംഭിക്കുന്ന വാരം
ഗീതം 128, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 3 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 1-5 (10 മിനി.)
നമ്പർ 1: ഉല്പത്തി 4:1-16 (4 മിനിട്ടുവരെ)
നമ്പർ 2: ശരിയായ മതത്തിലെ അംഗങ്ങൾ ദൈവരാജ്യത്തെ സംബന്ധിച്ചു സജീവസാക്ഷ്യം വഹിക്കുന്നവരാണ് (rs പേ.330 ¶1) (5 മിനി.)
നമ്പർ 3: അഹരോൻ—ക്രിസ്ത്യാനികൾക്ക് ഒരു നല്ല മാതൃകയായിരിക്കുന്ന വിധം (പുറ 4:14-16, 27-30; 7:9-12, 19, 20; 17:9, 12; 32:26-30) (5 മിനി.)
❑ സേവനയോഗം:
10 മിനി: ജനുവരിയിൽ മാസികകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ. ചർച്ച. ജനുവരി-മാർച്ച് ലക്കം വീക്ഷാഗോപുരം നിങ്ങളുടെ പ്രദേശത്ത് ആകർഷകമായിരിക്കുന്നത് എന്തുകൊണ്ടെന്ന് 30-60 സെക്കന്റുകളെടുത്തു വ്യക്തമാക്കുക. തുടർന്ന് മുഖ്യലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാൻ താത്പര്യജനകമായ ഏതു ചോദ്യം ചോദിക്കാമെന്നു സദസ്സിനോടു ചോദിക്കുക. അതിനു ശേഷം, ഏതു വാക്യം വായിക്കാമെന്നും ചോദിക്കുക. മാസികകൾ സമർപ്പിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്താനാകും.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. 1 കൊരിന്ത്യർ 9:19-23 വായിക്കുക. ഈ വിവരണം ശുശ്രൂഷയിൽ നമ്മെ എങ്ങനെ സഹായിക്കുമെന്നു പരിചിന്തിക്കുക.
ഗീതം 7, പ്രാർഥന