ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2013 ഡിസംബർ 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. ലൗകിക അധികാരികളുമായി ഇടപെടുമ്പോൾ കീഴ്പെടൽ പ്രകടമാക്കാൻ നമ്മെ എന്തു സഹായിക്കും? (തീത്തൊ. 3:2) (നവ. 4, w03 4/1 പേ. 25 ഖ. 18-19)
2. ഫിലേമോൻ 4, 5, 7 എന്നീ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ വാക്കുകളിൽനിന്നു നാം എന്താണു പഠിക്കുന്നത്? (നവ. 4, w08 10/15 പേ. 31 ഖ. 2)
3. ദൈവത്തിന്റെ സ്വസ്ഥതയിലേക്കു നാം പ്രവേശിക്കുന്നത് ഏതു വിധത്തിൽ? (എബ്രാ. 4:9-11) (നവ. 11, w11 7/15 പേ. 28 ഖ. 16, 17)
4. “നീതി” നടപ്പാക്കിയ ശമുവേൽ, മറ്റു വിശ്വസ്ത ന്യായാധിപന്മാർ, പ്രവാചകന്മാർ എന്നിവരിൽനിന്നും നമുക്കെന്തു പഠിക്കാം? (എബ്രാ. 11:32, 33) (നവ. 18, w11 7/1 പേ. 17 ഖ. 5, 6)
5. “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലവും; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും” ആണെന്നു യാക്കോബ് എഴുതിയത് എന്തുകൊണ്ട്? (യാക്കോ. 3:17) (നവ. 25, w11 8/15 പേ. 30-31 ഖ. 15)
6. “മരിച്ചവർ” ആയ ആരോടാണ് “സുവിശേഷം ഘോഷിക്കപ്പെട്ട”ത്? (1 പത്രോ. 4:6) (ഡിസ. 2, w08 11/15 പേ. 21 ഖ. 8)
7. 1 യോഹ. 2:7, 8 അനുസരിച്ചു യോഹന്നാൻ പറയുന്ന “പഴയ”തും “പുതിയ”തും ആയ കൽപ്പന എന്താണ്? (ഡിസ. 9, w08 12/15 പേ. 27 ഖ. 6)
8. “ആൽഫയും ഒമേഗയും”, “ആദ്യനും അന്ത്യനും” എന്നീ വിശേഷണങ്ങൾ ആരെ കുറിക്കുന്നു? (വെളി. 1:8, 17) (ഡിസ. 16, w09 1/15 പേ. 30 ഖ. 6)
9. ഏതു രണ്ടു വിധങ്ങളിലാണ് അഭിഷിക്ത ക്രിസ്ത്യാനികളെ “മുദ്ര” ഇട്ടിരിക്കുന്നത്? (വെളി. 7:3) (ഡിസ. 23, w07 1/1 പേ. 31 ഖ. 2)
10. രാജ്യഭരണത്തിൻ കീഴിൽ വാഗ്ദാനം ചെയ്തിട്ടുള്ള അനുഗ്രഹങ്ങളെല്ലാം യാഥാർഥ്യമാകുമെന്നു നമുക്കു തീർത്തും ഉറപ്പുള്ളവരായിരിക്കാവുന്നത് എന്തുകൊണ്ട്, ഈ അറിവ് നമ്മെ എങ്ങനെ ബാധിക്കണം? (വെളി. 21:5, 6) (ഡിസ. 30, re പേ. 304 ഖ. 9)