“ഞാൻ നിങ്ങളെ സന്ദർശിക്കാൻ കാരണം. . .”
വീട്ടുകാർ പുറത്തു വന്നു നമ്മെ കാണുമ്പോൾ നാം ആരാണെന്നും വന്നത് എന്തിനെന്നും ചിന്തിച്ച് ആശ്ചര്യപ്പെട്ടേക്കാം. അവരുടെ പിരിമുറുക്കം അയയ്ക്കാനായി മുഖവുരയിൽ എന്തു പറയാനാകും? നാട്ടുനടപ്പനുസരിച്ചുള്ള അഭിവാദനത്തിനുശേഷം ചില പ്രസാധകർ “ഞാൻ നിങ്ങളെ സന്ദർശിക്കാൻ കാരണം. . .” എന്നു പറഞ്ഞ് വിശദീകരിക്കാറുണ്ട്. ഉദാഹരണത്തിന് അവർ ഇങ്ങനെ പറഞ്ഞേക്കാം: “ഞങ്ങൾ നിങ്ങളെ സന്ദർശിക്കുന്നതിന്റെ കാരണം ഇന്ന് അനേകരും കുറ്റകൃത്യം സംബന്ധിച്ച് ഉത്കണ്ഠാകുലരായതിനാലാണ്. നിങ്ങൾ എന്തു വിചാരിക്കുന്നു . . .” അല്ലെങ്കിൽ വീട്ടുകാരന്റെ മതപശ്ചാത്തലത്തിനു ചേർച്ചയിൽ ഇപ്രകാരം പറയാം: “ഞാൻ ഇവിടെ വന്നിരിക്കുന്നതിന്റെ കാരണം താത്പര്യമുള്ളവരെ സൗജന്യമായി ബൈബിൾ പഠിപ്പിക്കാനാണ്.” സന്ദർശനത്തിന്റെ കാരണം തുടക്കത്തിൽത്തന്നെ പറയുന്നെങ്കിൽ നിങ്ങൾ പറയുന്നതു ശ്രദ്ധിക്കാൻ വീട്ടുകാരൻ കൂടുതൽ ചായ്വു കാട്ടിയേക്കാം. നയപരവും വിവേകപൂർവ്വവും ആയ മുഖവുര വീട്ടുകാരന്റെ ശ്രദ്ധയാകർഷിക്കാനും മുൻവിധി ഒഴിവാക്കാനും ഇടയാക്കിയേക്കാം.