ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2013 ആഗസ്റ്റ് 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. മനുഷ്യരിൽനിന്ന് അനർഹമായ സ്തുതിയും ബഹുമാനവും ഹെരോദാരാജാവു മനസ്സോടെ സ്വീകരിച്ചതിൽനിന്ന് എന്തു വിലപ്പെട്ട പാഠമാണു നമുക്കു പഠിക്കാനുള്ളത്? (പ്രവൃ. 12:21-23) (ജൂലൈ 1, w08 5/15 പേ. 32 ഖ. 7)
2. തിമൊഥെയൊസിന്റെ മാതൃക വിശകലനം ചെയ്യുകയും പിൻപറ്റുകയും ചെയ്യുന്നതിലൂടെ ക്രിസ്തീയയുവജനങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം? (പ്രവൃ. 16:1, 2) (ജൂലൈ 8, w08 5/15 പേ. 32 ഖ. 10)
3. എഫെസൊസിലെ സിനഗോഗിൽ അപ്പൊല്ലോസ് “സധൈര്യം പ്രസംഗി”ക്കുന്നതു കേട്ടപ്പോൾ അക്വിലായും പ്രിസ്കില്ലയും അവനെ എങ്ങനെ സ്നേഹപുരസ്സരം സഹായിച്ചു? (പ്രവൃ. 18:24-26) (ജൂലൈ 15, w10 6/15 പേ. 11 ഖ. 4)
4. ഏതു തിരുവെഴുത്തിന്റെ അടിസ്ഥാനത്തിലാണു പ്രസംഗവേലയിലുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കാൻ യഹോവയുടെ സാക്ഷികൾ കോടതികളെ പ്രയോജനപ്പെടുത്തുന്നത്? (പ്രവൃ. 25:10-12) (ജൂലൈ 22, bt പേ. 198 ഖ. 6)
5. റോമിൽ തടവിലായിരുന്നപ്പോൾപോലും അപ്പൊസ്തലനായ പൗലോസ് സാക്ഷീകരിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിൽ തുടർന്നത് എങ്ങനെ, ഇന്ന് യഹോവയുടെ ദാസന്മാർക്ക് അവന്റെ മാതൃക എങ്ങനെ അനുകരിക്കാം? (പ്രവൃ. 28:17, 23, 30, 31) (ജൂലൈ 29, bt പേ. 215-217 ഖ. 19-23)
6. സ്വവർഗരതിയെ പ്രകൃതിവിരുദ്ധമായും വഷളത്തമായും ബൈബിൾ വിധിക്കുന്നത് എന്തുകൊണ്ട്? (റോമ. 1: 26, 27) (ആഗ. 5, g 4/12 പേ. 28 ഖ. 7)
7. എ.ഡി. 33-ൽ “യേശുക്രിസ്തു നൽകിയ മറുവില” അതിനുമുമ്പുള്ളവരുടെ “പാപങ്ങൾക്കു” പരിഹാരമാകുന്നത് എങ്ങനെ? (റോമ. 3:24, 25) (ആഗ. 5, w08 6/15 പേ. 29 ഖ. 6)
8. എന്തു പ്രാർഥിക്കണമെന്നു നിശ്ചയമില്ലാത്ത വിധം വഴിമുട്ടിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ സ്നേഹനിർഭരമായ ഏതു കരുതലാണ് യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്നത്? (റോമ. 8:26, 27) (ആഗ. 12, w08 6/15 പേ. 30 ഖ. 10)
9. “അതിഥിസത്കാരം ആചരിക്കുവിൻ” എന്ന ആഹ്വാനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (റോമ. 12:13) (ആഗ. 19, w09 10/15 പേ. 5-6 ഖ. 12-13)
10. “കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചുകൊള്ളുവിൻ” എന്ന പൗലോസിന്റെ ഉപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം? (റോമ. 13:14) (ആഗ. 26, w05 1/1 പേ. 11- 12 ഖ. 20-22)