ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2013 ജൂൺ 24-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. ഏത് ആലയമാണ് “46 വർഷംകൊണ്ടു പൂർത്തീകരിച്ചത്?” (യോഹ. 2:20) (മെയ് 6, w08 4/15 പേ. 30 ഖ. 6)
2. എപ്പോഴാണു ക്രിസ്തുവിന്റെ അനുഗാമികൾ ‘ജീവനിൽ’ അഥവാ ജീവന്റെ നിറവിൽ പ്രവേശിക്കുന്നത്? (യോഹ. 6:53) (മെയ് 13, w03 9/15 പേ. 31 ഖ. 3)
3. യേശു തന്റെ പിതാവിനെ എങ്ങനെയാണ് അപൂർണമനുഷ്യർക്കു വെളിപ്പെടുത്തിയതെന്നു വിശദീകരിക്കുക. (യോഹ. 8:28) (മെയ് 20, w11 10/1 പേ. 7 ഖ. 3)
4. തന്റെ സുഹൃത്തായ ലാസറിന്റെ മരണത്തിൽ യേശു “കണ്ണുനീർ വാർത്തു” എന്നതിൽനിന്നു നാം എന്താണു പഠിക്കുന്നത്? (യോഹ. 11:35) (മെയ് 20, w08 7/1 പേ. 26 ഖ. 2-4)
5. ശിഷ്യന്മാരുടെ കാൽ കഴുകുകവഴി ഏതു ശക്തമായ പാഠമാണ് യേശു പഠിപ്പിച്ചത്? (യോഹ. 13:4, 5) (മെയ് 27, w99 3/1 പേ. 31 ഖ. 1)
6. ദൈവത്തിന്റെ ആത്മാവ് ഉറപ്പുള്ള വഴികാട്ടിയായി നമ്മെ നയിക്കുന്നത് എങ്ങനെയാണ്? (യോഹ. 14:26) (മെയ് 27, w11 12/15 പേ. 14-15 ഖ. 9)
7. യോഹന്നാൻ 21:15-ൽ “ഇവയെക്കാൾ” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്, നമുക്ക് അതിൽനിന്ന് എന്തു പാഠം പഠിക്കാം? (ജൂൺ 3, w08 4/15 പേ. 32 ഖ. 10)
8. പ്രവൃത്തികൾ 2:44-47-ലെയും 4:34, 35-ലെയും വിവരണത്തിനു ചേർച്ചയിൽ ക്രിസ്ത്യാനികൾ ഏതുതരം ആത്മാവ് പ്രകടമാക്കണം? (ജൂൺ 10, w08 5/15 പേ. 30 ഖ. 5)
9. പ്രവൃത്തികൾ 7:59-ലെ വിവരണമനുസരിച്ച് സ്തെഫാനൊസ് പ്രാർഥിച്ചത് യേശുവിനോടായിരുന്നോ? (ജൂൺ 17, w08 5/15 പേ. 31 ഖ. 2)
10. ബർന്നബാസിന്റെ നല്ല മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം, അതുവഴി എന്തെല്ലാം പ്രയോജനങ്ങൾ ആസ്വദിക്കാനാകും? (പ്രവൃ. 9:26, 27) (ജൂൺ 24, bt പേ. 65 ഖ. 19)