ജൂൺ 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 24-ന് ആരംഭിക്കുന്ന വാരം
ഗീതം 120, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 20 ¶8-15, പേ. 161-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 8–10 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: “ഒരു വിഷയം ചർച്ച ചെയ്യുക, മാസിക രണ്ടും സമർപ്പിക്കുക.” പ്രസംഗം. പ്രസംഗത്തെത്തുടർന്ന് പേജ് 4-ലെ മാതൃകാവതരണം ഉപയോഗിച്ചുകൊണ്ടു ജൂലൈയിലെ ആദ്യശനിയാഴ്ച ഒരു ബൈബിളധ്യയനം എങ്ങനെ ആരംഭിക്കാമെന്നു കാണിക്കുന്ന അവതരണം നടത്തുക.
10 മിനി: നമ്മുടെ അധ്വാനം വ്യർഥമല്ല. (1 കൊരി. 15:58; എബ്രാ. 6:10) ചർച്ച. വർഷങ്ങളായി തീക്ഷ്ണതയോടെ പ്രവർത്തിക്കുന്ന പ്രസാധകരെ കഴിഞ്ഞ നാളുകളിലെ വേലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ മുന്നമേ ക്രമീകരിക്കുക. അന്നു സഭയിൽ എത്ര പേരുണ്ടായിരുന്നു? സഭയ്ക്ക് എന്തുമാത്രം നിയമിതപ്രദേശം ഉണ്ടായിരുന്നു? രാജ്യസന്ദേശത്തോട് ആളുകൾ എങ്ങനെയാണു പ്രതികരിച്ചത്? എന്തെല്ലാം എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്? വർഷങ്ങളിലുടനീളം രാജ്യവേല ആ പ്രദേശത്ത് എങ്ങനെ പുരോഗമിച്ചിരിക്കുന്നു?
10 മിനി: ജൂലൈയിലെയും ആഗസ്റ്റിലെയും സാഹിത്യ സമർപ്പണം. ചർച്ച. സമർപ്പിക്കാനുള്ള ലഘുപത്രികകളുടെ സവിശേഷതകൾ ചുരുക്കമായി പരിചിന്തിക്കുക. അവയിൽ രണ്ടെണ്ണം എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിക്കുക. അതിലൊന്ന് സുവാർത്താ ലഘുപത്രിക സമർപ്പിക്കുന്നതിന്റെയായിരിക്കണം. അതിനായി പേജ് 4-ലെ മാതൃകാവതരണമോ 2013 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ മാതൃകാവതരണങ്ങളോ ഉപയോഗിക്കാം.
ഗീതം 129, പ്രാർഥന