മെയ് 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 27-ന് ആരംഭിക്കുന്ന വാരം
ഗീതം 123, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 19 ¶1-5, പേ. 149, 150-ലെ ചതുരങ്ങൾ (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോഹന്നാൻ 12–16 (10 മിനി.)
നമ്പർ 1: യോഹന്നാൻ 12:20-36 (4 മിനിട്ടുവരെ)
നമ്പർ 2: യേശുവിന്റെ ബലിയുടെ പ്രയോജനം ആർക്കുവേണ്ടിയാണ് ആദ്യം ഉപയോഗിക്കപ്പെട്ടത്, എന്തു ലക്ഷ്യത്തോടെ? (rs പേ. 308 ¶2-3) (5 മിനി.)
നമ്പർ 3: “സമാധാനം നൽകുന്ന ദൈവം” എന്ന് യഹോവയെ വിളിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (റോമ. 15:33) (5 മിനി.)
❑ സേവനയോഗം:
15 മിനി: നട്ടതു നനയ്ക്കാറുണ്ടോ? (1 കൊരി. 3:6-9) പിൻവരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ചർച്ച. (1) മടക്കസന്ദർശനങ്ങൾ നടത്തുന്നതു നിങ്ങൾ ആസ്വദിക്കാറുണ്ടോ? വിശദീകരിക്കുക. (2) ചിലർക്കു മടക്കസന്ദർശനങ്ങൾ നടത്തുന്നതു ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? (3) അത്തരം ബുദ്ധിമുട്ടുകൾ എങ്ങനെ തരണം ചെയ്യാം? (4) മടക്കസന്ദർശനങ്ങൾ നടത്തുന്നത് അത്ര എളുപ്പമല്ലെങ്കിൽ എന്തു സഹായം ലഭ്യമാണ്? (5) താത്പര്യം കാണിച്ച വ്യക്തി, സംസാരിച്ച വിഷയം, സമർപ്പിച്ച സാഹിത്യം എന്നിവപോലുള്ള വിശദാംശങ്ങൾ മറന്നുപോകാതിരിക്കാൻ എന്താണ് ചെയ്യാറുള്ളത്? (6) മടക്കസന്ദർശനങ്ങൾക്കായി തയ്യാറാകുന്നത് എങ്ങനെ? (7) ഓരോ ആഴ്ചയും മടക്കസന്ദർശനങ്ങൾക്കുവേണ്ടി സമയം പട്ടികപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
15 മിനി: “വീഡിയോകൾ ഉപയോഗിച്ചു പഠിപ്പിക്കുക.” ചർച്ച. സാക്ഷികളാകുന്നതിനു മുമ്പു നമ്മുടെ വീഡിയോകൾ കണ്ടതിൽനിന്ന് എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 101, പ്രാർഥന