ജൂലൈ 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 16-ന് ആരംഭിക്കുന്ന വാരം
ഗീതം 33, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 4 ¶5-12 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 15-17 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 16:14-27 (4 മിനിട്ടുവരെ)
നമ്പർ 2: യോഹന്നാൻ 18:37-ൽ യേശു പരാമർശിച്ച സത്യം എന്തായിരുന്നു? (5 മിനി.)
നമ്പർ 3: യേശു കുർബാനയുടെ ആചരണം സ്ഥാപിച്ചോ? (rs പേ. 264 ¶ 1–പേ. 265 ¶5) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നല്ലൊരു ശുശ്രൂഷകനായിത്തീരുക—ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 6 ഖണ്ഡിക 1 മുതൽ പേജ് 8-ന്റെ അവസാനം വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക. ശുശ്രൂഷയിൽ ഈ സ്കൂൾ അവരെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് ചോദിച്ചറിയാം.
20 മിനി: “ദൈവം പറയുന്നതു കേൾക്കാൻ ആളുകളെ സഹായിക്കുക.” ചോദ്യോത്തര പരിചിന്തനം. 5-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, ലഘുപത്രികകളിൽ ഒന്ന് എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണം ഉൾപ്പെടുത്തുക. 6-ാം ഖണ്ഡിക ചർച്ചചെയ്തു കഴിഞ്ഞ്, 3 മിനിട്ട് ദൈർഘ്യമുള്ള ഒരു അവതരണം നടത്തുക; ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയുടെ 4-ാം പേജിലെ ആദ്യചിത്രം ഉപയോഗിച്ച് അധ്യയനമെടുക്കുന്നതാണ് രംഗം.
ഗീതം 120, പ്രാർഥന