അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യസന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടായിരിക്കുകയും ഒരു ബൈബിളധ്യയനത്തിന് താത്പര്യം ഇല്ലാതിരിക്കുകയും ചെയ്താൽ വീട്ടുകാരന് താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രികയോ പഴയ ലക്കം മാസികയോ സമർപ്പിക്കാം. ജൂലൈ, ആഗസ്റ്റ്: 32 പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലും സഭയിൽ സ്റ്റോക്കുണ്ടെങ്കിൽ അത് ഉപയോഗിക്കുക. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം വീട്ടുകാരനു പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഇവ ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. സെപ്റ്റംബർ, ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം വീട്ടുകാരനു പരിചയപ്പെടുത്തുക; അല്ലെങ്കിൽ, ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രികയോ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രികയോ ഉചിതമെന്നു തോന്നുന്നെങ്കിൽ നൽകാവുന്നതാണ്. ഇവ ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക.