ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2012 ജൂൺ 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. സാമ്പത്തിക ദുരിതത്തിന്റെ നാളുകളെ അതിജീവിക്കാൻ യിരെമ്യാവിനു കഴിഞ്ഞു എന്ന വസ്തുത നമുക്ക് എന്ത് ഉറപ്പുനൽകുന്നു? (യിരെ. 37:21) [മെയ് 7, w97 9/15 പേ. 3 ഖ. 4–പേ. 4 ഖ. 1]
2. ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികൾ ഏതെല്ലാം വിധങ്ങളിലാണ് ഏബെദ്-മേലെക്കിനെ അനുകരിക്കുന്നത്? (യിരെ. 38:8-13) [മെയ് 7, su പേ. 179 ഖ. 9]
3. ഈജിപ്തിന്റെ ശബ്ദം സർപ്പത്തിന്റേതിനോട് താരതമ്യപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്? (യിരെ. 46:22) [മെയ് 21, w07 3/15 പേ. 11 ഖ. 5]
4. ബാരൂക്ക് തനിക്കായിട്ടുതന്നെ ആഗ്രഹിച്ച ‘വലിയകാര്യങ്ങൾ’ എന്തെല്ലാമായിരിക്കാം, യഹോവയുടെ ബുദ്ധിയുപദേശത്തോടുള്ള അവന്റെ പ്രതികരണം എന്തു മനസ്സിൽപ്പിടിക്കാൻ നമ്മെ സഹായിക്കും? (യിരെ. 45:5) [മെയ് 21, w06 8/15 പേ. 18 ഖ. 1; പേ. 19 ഖ. 5]
5. യഹോവ ‘യെഹൂദാപുത്രിയായ കന്യകയെ ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞത്’ എങ്ങനെ? (വിലാ. 1:15) [ജൂൺ 11, w07 6/1 പേ. 8 ഖ. 6]
6. യഹോവ “യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞ”ത് എങ്ങനെ? (വിലാ. 2:1) [ജൂൺ 11, w07 6/1 പേ. 8 ഖ. 7]
7. യഹോവയുടെ “പാദപീഠ”വും “കൂടാര”വും (NW) എന്താണ്? (വിലാ. 2:1, 6) [ജൂൺ 11, w07 6/1 പേ. 9 ഖ. 1]
8. ബാല്യത്തിൽത്തന്നെ ഒരു വ്യക്തി കഷ്ടപ്പാടുകൾ അനുഭവിക്കാൻ പഠിക്കുന്നതിന്റെ പ്രയോജനമെന്ത്? (വിലാ. 3:27) [ജൂൺ 18, w07 6/1 പേ. 11 ഖ. 4]
9. പിതാക്കന്മാരുടെ പാപങ്ങൾക്ക് സന്തതികൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരുമോ? (വിലാ. 5:7) [ജൂൺ 18, w07 6/1 പേ. 10 ഖ. 5]
10. ആളുകൾ നിസ്സംഗത കാണിക്കുമ്പോഴും ധൈര്യത്തോടെ പ്രസംഗിക്കാൻ യെഹെസ്കേലിന്റെ മാതൃക നമ്മളെ സഹായിക്കുന്നത് എങ്ങനെ? (യെഹെ. 3:8, 9) [ജൂൺ 25, w08 7/15 പേ. 8 ഖ. 6-7]