അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക. നവംബർ: ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപത്രിക. ഇതോടൊപ്പമോ ഇതിനു പകരമായോ, പൊതുജനത്തെ ഉദ്ദേശിച്ച് തയ്യാറാക്കിയിട്ടുള്ളതും നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന വിഷയങ്ങളുള്ളതുമായ ലഘുപത്രികകളും സമർപ്പിക്കാം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന പുസ്തകമോ എന്റെ ബൈബിൾ കഥാപുസ്തകമോ നൽകാവുന്നതാണ്. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകമുണ്ടെങ്കിലും ഒരു ബൈബിളധ്യയനത്തിന് താത്പര്യം കാണിക്കുന്നില്ലെങ്കിൽ അവർക്കു താത്പര്യമുള്ള ഏതെങ്കിലും വിഷയം പ്രതിപാദിക്കുന്ന ഒരു മുൻലക്കം മാസികയോ ഏതെങ്കിലും ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്.