ഒക്ടോബർ 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 10-ന് ആരംഭിക്കുന്ന വാരം
ഗീതം 98, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 9 ¶10-16 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സദൃശവാക്യങ്ങൾ 7–11 (10 മിനി.)
നമ്പർ 1: സദൃശവാക്യങ്ങൾ 8:1-21 (4 മിനിട്ടുവരെ)
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ദൈവരാജ്യം എന്റെ ആയുഷ്ക്കാലത്ത് വരികയില്ല” (rs പേ. 233 ¶4–പേ. 234 ¶1) (5 മിനി.)
നമ്പർ 3: “അതിനീതിമാനായിരിക്കു”ന്നതിനെതിരെ തിരുവെഴുത്തുകൾ മുന്നറിയിപ്പു നൽകുന്നത് എന്തുകൊണ്ട്? (സഭാ. 7:16) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: നിങ്ങൾ അതു പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ചർച്ച. സമീപകാലത്ത് നമ്മുടെ രാജ്യ ശുശ്രൂഷയിൽവന്ന പിൻവരുന്ന ലേഖനങ്ങൾ പ്രസംഗരൂപേണ ഹ്രസ്വമായി അവലോകനം ചെയ്യുക: “ഞായറാഴ്ച സാക്ഷീകരിക്കാൻ നിങ്ങൾ തയ്യാറാണോ?” (km 5/11), “ബൈബിളധ്യയനം ആരംഭിക്കാൻ ഒരു പുതിയ ലേഖന പരമ്പര” (km 6/11). അതിലെ നിർദേശങ്ങൾ എങ്ങനെ ബാധകമാക്കിയെന്നും അതുകൊണ്ട് എന്തു പ്രയോജനമുണ്ടായെന്നും സദസ്യരോടു ചോദിക്കുക.
15 മിനി: “യുക്തിസഹമായി ചിന്തിക്കാൻ വീട്ടുകാരനെ സഹായിക്കുക.” ചോദ്യോത്തര പരിചിന്തനം. 3-ാം ഖണ്ഡിക പരിചിന്തിച്ചശേഷം ഒരു അവതരണം ഉൾപ്പെടുത്തുക. സേവനത്തിൽ സാധാരണ നേരിടാറുള്ള ഒരു ചോദ്യത്തിനോ തടസ്സവാദത്തിനോ ഒരു പ്രസാധകനോ പ്രസാധികയോ സ്വന്തം ആശയം അടിച്ചേൽപ്പിക്കുന്ന വിധത്തിൽ ഉത്തരം നൽകുന്നു. അതിനുശേഷം, യുക്തിസഹമായി ചിന്തിക്കാൻ വീട്ടുകാരനെ സഹായിക്കുന്ന വിധത്തിൽ പ്രസാധകൻ അതേ ചോദ്യത്തിനോ തടസ്സവാദത്തിനോ ഉത്തരം നൽകുന്നതും അവതരിപ്പിക്കുക.
ഗീതം 102, പ്രാർഥന