വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/11 പേ. 3-4
  • ഭരണസംഘത്തിന്റെ കത്ത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭരണസംഘത്തിന്റെ കത്ത്‌
  • 2011 നമ്മുടെ രാജ്യശുശ്രൂഷ
2011 നമ്മുടെ രാജ്യശുശ്രൂഷ
km 3/11 പേ. 3-4

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

പ്രിയ സഹോ​ദ​ര​ങ്ങളേ,

ദൈവ​ജ​നത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര ആവേശം നിറഞ്ഞ ഒരു കാലമാണ്‌ ഇത്‌! നമു​ക്കെ​ല്ലാം സന്തോ​ഷി​ക്കാ​നുള്ള എത്ര​യെത്ര കാരണ​ങ്ങ​ളാ​ണു​ള്ളത്‌! നിങ്ങ​ളോ​ടൊ​പ്പം “ഏകമന​സ്സോ​ടെ” നമ്മുടെ സ്വർഗീയ പിതാ​വായ യഹോ​വ​യെ​ക്കു​റിച്ച്‌ എക്കാല​ത്തെ​യും ഏറ്റവും വലിയ സാക്ഷ്യം നൽകാൻ കഴിയു​ന്ന​തിൽ ഞങ്ങൾ അതിയാ​യി സന്തോ​ഷി​ക്കു​ന്നു.—സെഫ. 3:9; യോഹ. 14:12.

യഹോ​വ​യെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​മ്പോൾത്തന്നെ പലതര​ത്തി​ലുള്ള ക്ലേശങ്ങ​ളും നാം അനുഭ​വി​ക്കു​ന്നുണ്ട്‌. കഴിഞ്ഞ സേവന​വർഷ​ത്തിൽ നമ്മിൽ ചിലർ ഭൂകമ്പം, ക്ഷാമം, ചുഴലി​ക്കാറ്റ്‌ തുടങ്ങിയ പ്രകൃ​തി​വി​പ​ത്തു​ക​ളു​ടെ കെടു​തി​കൾ അനുഭ​വി​ക്കു​ക​യു​ണ്ടാ​യി. (മത്താ. 24:7) പല സഹോ​ദ​ര​ങ്ങ​ളും വാർധ​ക്യ​വും രോഗ​വും മൂലം കഷ്ടപ്പെ​ടു​ന്നുണ്ട്‌. വർധി​ച്ചു​വ​രുന്ന “ഈറ്റു​നോ​വി​ന്റെ” കാഠി​ന്യം നമ്മെ​യെ​ല്ലാം വലയ്‌ക്കു​ന്നു. (മത്താ. 24:8) അർമേ​നിയ, എറി​ട്രിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യ​ങ്ങ​ളിൽ നമ്മുടെ പല സഹോ​ദ​ര​ന്മാ​രും വിശ്വാ​സ​ത്തെ​പ്രതി തടവി​ലാണ്‌.—മത്താ. 24:9.

ഈ ക്ലേശങ്ങ​ളു​ടെ മധ്യേ​യും സന്തോഷം നിലനി​റു​ത്താൻ നമ്മെ സഹായി​ക്കു​ന്നത്‌ എന്താണ്‌? 2010-ലെ വാർഷിക വാക്യം അതി​ലേക്കു വിരൽ ചൂണ്ടുന്നു: ‘സ്‌നേഹം എല്ലാം സഹിക്കു​ന്നു. സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കു​ക​യില്ല.’ (1 കൊരി. 13:7, 8) യഹോ​വ​യോ​ടും സഹവി​ശ്വാ​സി​ക​ളോ​ടു​മുള്ള സ്‌നേഹം എല്ലാം സഹിച്ച്‌ മുന്നോ​ട്ടു​പോ​കാൻവേണ്ട കരുത്ത്‌ നമുക്കു നൽകുന്നു.

നമ്മുടെ പ്രസം​ഗ​വേ​ല​യു​ടെ വ്യാപ്‌തി​യും ശുശ്രൂ​ഷ​യി​ലെ നമ്മുടെ സ്ഥിരോ​ത്സാ​ഹ​വും ക്രൈ​സ്‌തവ മണ്ഡലത്തി​ലെ ആളുകളെ കുറ​ച്ചൊ​ന്നു​മല്ല അമ്പരപ്പി​ക്കു​ന്നത്‌. നമ്മുടെ വിശ്വാ​സ​ങ്ങ​ളും ഉപദേ​ശ​ങ്ങ​ളും അംഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും അവരിൽ ചിലർ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: “ഞങ്ങൾ ചെയ്യേണ്ട വേലയാണ്‌ നിങ്ങൾ ചെയ്യു​ന്നത്‌!” പ്രസം​ഗ​വേ​ല​യിൽ അവിരാ​മം തുടരാൻ യഹോ​വ​യു​ടെ സാക്ഷി​കളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? സ്‌നേ​ഹം​തന്നെ. നമ്മുടെ സ്വർഗീയ പിതാ​വി​നെ​പ്പോ​ലെ​തന്നെ, ആരും നശിച്ചു​പോ​ക​രു​തെ​ന്നാണ്‌ നമ്മു​ടെ​യും ആഗ്രഹം. (2 പത്രോ. 3:9) എല്ലാവ​രും സത്യം അറിയ​ണ​മെ​ന്നുള്ള നമ്മുടെ ആഗ്രഹ​ത്തി​നു തെളി​വാണ്‌ കഴിഞ്ഞ സേവന​വർഷ​ത്തി​ലെ പ്രസാ​ധ​ക​രു​ടെ അത്യുച്ചം: 75,08,050. പ്രതി​ഫ​ലേച്ഛ കൂടാതെ മറ്റുള്ള​വരെ ആത്മീയ​മാ​യി സഹായി​ക്കാൻ മുന്നി​ട്ടി​റ​ങ്ങി​യി​രി​ക്കുന്ന ഇത്ര​യേറെ ശുശ്രൂ​ഷകർ വേറെ ഏതു മതസം​ഘ​ട​ന​യി​ലാണ്‌ ഉള്ളത്‌?

യെശയ്യാ​പ്ര​വാ​ച​കന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ നിവൃത്തി നാം കണ്ടു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌: “അന്ത്യകാ​ലത്തു യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം പർവ്വത​ങ്ങ​ളു​ടെ ശിഖര​ത്തിൽ സ്ഥാപി​ത​വും കുന്നു​കൾക്കു മീതെ ഉന്നതവു​മാ​യി​രി​ക്കും; സകലജാ​തി​ക​ളും അതി​ലേക്കു ഒഴുകി​ച്ചെ​ല്ലും.” (യെശ. 2:2-4) യഹോ​വ​യു​ടെ ആലയത്തി​ലേക്ക്‌ ഒഴുകി​യെ​ത്തി​യ​വ​രിൽ കഴിഞ്ഞ സേവന​വർഷം സ്‌നാ​ന​മേറ്റ 2,94,368 പേരും ഉൾപ്പെ​ടു​ന്നു. ഈ വിശ്വ​സ്‌തരെ നമ്മുടെ ആത്മീയ കുടും​ബ​ത്തി​ലേക്ക്‌ സ്വാഗതം ചെയ്യാൻ നാം സന്തോ​ഷ​മു​ള്ള​വ​രല്ലേ? നമ്മുടെ ശത്രു​വായ പിശാ​ചി​ന്റെ ആക്രമ​ണ​ങ്ങളെ തടുക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാൻ ക്രിസ്‌തീയ സ്‌നേഹം നമ്മെ പ്രേരി​പ്പി​ക്കട്ടെ.—1 പത്രോ. 5:8, 9.

2010 മാർച്ച്‌ 30-ലെ സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ 1,87,06,895 പേർ ഹാജരാ​യി. ഇനിയും ലക്ഷക്കണ​ക്കിന്‌ ആളുകൾ സത്യാ​രാ​ധ​ന​യിൽ നമ്മോ​ടൊ​പ്പം ചേരാ​നുണ്ട്‌ എന്നാണ്‌ ഈ സർവകാല അത്യുച്ചം കാണി​ക്കു​ന്നത്‌! അതു​കൊ​ണ്ടു​തന്നെ യഹോവ ഈ ദുഷ്ട വ്യവസ്ഥി​തിക്ക്‌ ഇത്രയും സമയം അനുവ​ദി​ച്ച​തിൽ നമുക്കു സന്തോ​ഷി​ക്കാം. ശേഷി​ക്കുന്ന സമയത്തും സഹിഷ്‌ണു​ത​യോ​ടെ മുന്നോ​ട്ടു​പോ​കാൻ ക്രിസ്‌തീയ സ്‌നേഹം നമ്മെ സഹായി​ക്കും.—2 തെസ്സ. 3:5.

2010-ൽ ലോക​വ്യാ​പ​ക​മാ​യി നടന്ന, “യഹോ​വ​യോ​ടു പറ്റിനിൽക്കു​വിൻ!” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ, സ്വർഗീയ പിതാ​വായ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം കരുത്തു​റ്റ​താ​ക്കി. “യഹോവ ദൈവ​മാ​യി​രി​ക്കുന്ന ജനം ഭാഗ്യ​മു​ള്ളതു തന്നെ” എന്ന സങ്കീർത്ത​ന​ക്കാ​രന്റെ വാക്കുകൾ എത്രയോ ശരിയാണ്‌! (സങ്കീ. 144:15) ഭാവി​യിൽ എന്തുതന്നെ സംഭവി​ച്ചാ​ലും യഹോവ നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ നമുക്ക്‌ യാതൊ​ന്നി​നെ​യും ഭയക്കേ​ണ്ട​തില്ല. (സങ്കീ. 23:4) പെട്ടെ​ന്നു​തന്നെ യഹോവ തന്റെ പുത്രൻ മുഖാ​ന്തരം ‘പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ തകർത്തു​ക​ള​യും.’ (1 യോഹ. 3:8) നാമെ​ല്ലാം ആ മഹാദി​വ​സ​ത്തി​നാ​യി കാത്തി​രി​ക്കു​ക​യാണ്‌! ആ ദിവസം വരുന്ന​തു​വരെ കർത്താ​വി​ന്റെ വേലയിൽ നമുക്ക്‌ വ്യാപൃ​ത​രാ​യി​രി​ക്കാം.—1 കൊരി. 15:58.

സഹോ​ദ​ര​ങ്ങ​ളേ, ഞങ്ങൾ നിങ്ങളെ “ഇടവി​ടാ​തെ” പ്രാർഥ​ന​യിൽ ഓർക്കു​ന്നു. (റോമ. 1:9) “നിത്യ​ജീ​വൻ പ്രാപി​ക്കാൻ തക്കവണ്ണം നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ കരുണ​യ്‌ക്കാ​യി കാത്തി​രി​ക്കവെ, . . . ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ.”—യൂദാ 20, 21.

ഞങ്ങൾ നിങ്ങളെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു!

നിങ്ങളുടെ സഹോ​ദ​രങ്ങൾ,

യഹോവയുടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക