ഫെബ്രുവരി 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 28-ന് ആരംഭിക്കുന്ന വാരം
ഗീതം 88, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 4/15 പേ. 18-20 ¶9-17 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: എസ്ഥേർ 1-5 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നമ്മുടെ സന്ദേശം ക്രിയാത്മകമാക്കി നിലനിറുത്തുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 202-ാം പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. അവസാന ഖണ്ഡികയിലെ നിർദേശങ്ങൾക്കു ചേർച്ചയിൽ അടുത്ത മാസത്തെ സാഹിത്യസമർപ്പണം അവതരിപ്പിക്കുക.
10 മിനി: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകം പ്രയോജനപ്പെടുത്തുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2011-ന്റെ ആമുഖത്തെ അധികരിച്ചുള്ള ചർച്ച. ദിവസവും ദിനവാക്യം പരിചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ദിനവാക്യം പരിചിന്തിക്കുന്നതിന് എപ്പോഴാണ് സമയം നീക്കിവെച്ചിരിക്കുന്നതെന്നും എങ്ങനെയാണ് അതിൽനിന്ന് പ്രയോജനം നേടിയിരിക്കുന്നതെന്നും സദസ്യർ പറയട്ടെ. 2011-ലെ വാർഷികവാക്യം ഹ്രസ്വമായി അവലോകനംചെയ്യുക. “വയൽസേവന യോഗത്തിന്റെ ഭാഗമായി മേലാൽ ദിനവാക്യം പരിചിന്തിക്കുന്നതല്ല” എന്ന ഭാഗം ചർച്ചചെയ്യുക.
10 മിനി: പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—വിദ്യാർഥി ഒരു ചോദ്യം ഉന്നയിക്കുമ്പോൾ. 2005 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിലെ ലേഖനത്തെ ആസ്പദമാക്കിയുള്ള പ്രസംഗം. സ്മാരകത്തിന് ഹാജരാകുന്നവരിൽ ചുരുക്കം ചിലർ മാത്രം അപ്പവീഞ്ഞുകളിൽപങ്കുപറ്റുന്നത് എന്തുകൊണ്ടാണെന്ന് ഒരു ബൈബിൾ വിദ്യാർഥി ചോദിക്കുന്ന ഹ്രസ്വമായ ഒരവതരണം ഉൾപ്പെടുത്തുക. അങ്ങനെയൊരു ചോദ്യം ചോദിച്ചതിന് അധ്യാപകൻ വിദ്യാർഥിയെ അഭിനന്ദിക്കുന്നു, ചോദ്യം എഴുതിവെക്കുന്നു, അധ്യയനത്തിനുശേഷം അതു ചർച്ചചെയ്യാമെന്നു പറയുന്നു. അധ്യയനത്തിന്റെ ഒടുവിൽ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 206-208 പേജുകളിലേക്ക് വിദ്യാർഥിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
ഗീതം 33, പ്രാർഥന