ഒക്ടോബർ 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 11-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 13 ¶5-15, പേ. 172-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 5-7
നമ്പർ 1: 1 ദിനവൃത്താന്തം 6:31-47
നമ്പർ 2: യഹോവയുടെ സാക്ഷികൾ ഒരു മതവിഭാഗമോ ഉപാസനാക്രമമോ ആണോ? അവരുടെ മതത്തിന് എന്തു പഴക്കമുണ്ട്? (rs പേ. 202 ¶2–പേ. 203 ¶3)
നമ്പർ 3: അപൂർണ മനുഷ്യർക്ക് വിശുദ്ധരായിരിക്കാൻ കഴിയുന്നത് എങ്ങനെ? (1 പത്രോ. 1:16)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: എങ്ങനെ ഉത്തരം പറയും? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 69-ാം പേജിലെ 1-ാം ഖണ്ഡിക മുതൽ 70-ാം പേജിലെ 1-ാം ഖണ്ഡിക വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച. തീരുമാനമെടുക്കേണ്ട ഒരു സാഹചര്യത്തെ നേരിടുന്ന ബൈബിൾ വിദ്യാർഥിക്ക് പയനിയർ മറുപടി നൽകുന്നതിന്റെ ഒരു അവതരണം ഉൾപ്പെടുത്തുക. “എന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?” എന്നു വിദ്യാർഥി ചോദിക്കുന്നു.
10 മിനി: ശുചിത്വം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു. സംഘടിതർ പുസ്തകത്തിന്റെ 137-ാം പേജിലെ 1-ാം ഖണ്ഡിക മുതൽ 138-ാം പേജിലെ 3-ാം ഖണ്ഡിക വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. യഹോവയുടെ സാക്ഷികളുടെ ശുചിത്വവും മാന്യമായ വസ്ത്രധാരണവും ചമയവും തങ്ങളെ സത്യത്തിലേക്ക് ആകർഷിച്ചത് എങ്ങനെയെന്ന് സദസ്യർ പറയട്ടെ.
10 മിനി: “ഭയപ്പെടരുത്!” ചോദ്യോത്തര പരിചിന്തനം.