ഡിസംബർ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 14-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 6-8
നമ്പർ 1: യോശുവ 8:1-17
നമ്പർ 2: കുടുംബ ദിനചര്യ സമർഥമായി നടത്തൽ (fy പേ. 104, 105 ¶5-8)
നമ്പർ 3: സഭാപ്രസംഗി 7:21,22-ലെ ബുദ്ധിയുപദേശം പ്രായോഗികമായിരിക്കുന്നത് എന്തുകൊണ്ട്?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: എന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ പേടിയുള്ളത് എന്തുകൊണ്ട്? 2009 ഒക്ടോബർ - ഡിസംബർ ഉണരുക! 26-29 പേജുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. സ്കൂളിലായിരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിന് മക്കളെ ഒരുക്കാൻ കുടുംബാരാധനയുടെ സമയം മാതാപിതാക്കൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അവതരിപ്പിച്ചുകാണിക്കുക. പേജ് 27-ൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ചോദ്യത്തെക്കുറിച്ച് അവർ ആദ്യം ഗവേഷണം നടത്തുന്നു. തുടർന്നുള്ള പരിശീലന സെഷനിൽ, ആ ചോദ്യത്തിന് കുട്ടി എങ്ങനെ ഉത്തരം നൽകുമെന്നും കാണിക്കുക.
15 മിനി: “അടിയന്തിരതയോടെ പ്രസംഗിക്കുക!” ചോദ്യോത്തര ചർച്ച. 4-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ തീക്ഷ്ണതയുള്ള ഒരു പ്രസാധകനുമായി/പ്രസാധികയുമായി അഭിമുഖം നടത്തുക. പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: ലോകത്തിന്റെ ചിന്തകളാൽ ഭാരപ്പെടുന്നത് ഒഴിവാക്കാൻ എന്തെല്ലാം ചെയ്തിരിക്കുന്നു? അടിയന്തിരതയോടെ പ്രസംഗിക്കുന്നതിലൂടെ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?