മേയ് 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 11-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 27-29
നമ്പർ 1: പുറപ്പാടു 29:1-18
നമ്പർ 2: ഭവനത്തിലെ ശുചിത്വം—ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (fy പേ. 45-49 ¶12-20)
നമ്പർ 3: അസ്ഥാനത്തുള്ള വിശ്വസ്തതയും അതിന്റെ അപകടങ്ങളും
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: വേനലവധിക്ക് സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കാകുമോ? സംഘടിതർ പുസ്തകത്തിന്റെ 112-113 പേജുകളിലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള സദസ്യചർച്ച. സേവനത്തിനുള്ള നിബന്ധനകൾ എടുത്തുപറയുക. തങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചു പറയാൻ, മുമ്പ് സഹായ പയനിയറിങ് ചെയ്തിട്ടുള്ളവരെ ക്ഷണിക്കുക.
10 മിനി: കുടുംബം ഒത്തൊരുമിച്ച് ശുശ്രൂഷയ്ക്കു തയ്യാറെടുക്കുക. ശുശ്രൂഷയ്ക്കു തയ്യാറാകാൻ കുടുംബാരാധനയുടെ സമയത്ത് അൽപ്പസമയം നീക്കിവെക്കുന്ന രണ്ടു കുടുംബനാഥന്മാരുമായി അഭിമുഖം നടത്തുക. എങ്ങനെയാണ് അവർ തയ്യാറാകുന്നത്? അത്തരം തയ്യാറാകൽ എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നു? മാസികാവതരണമോ എതിർപ്പുള്ള പ്രദേശങ്ങളിൽ പിൻപറ്റാനാകുന്ന മറ്റു സാക്ഷീകരണവിധങ്ങളോ തയ്യാറാകാൻ ഒരു കുടുംബനാഥൻ പരിശീലന സെഷനുകൾ നടത്തുന്നത് എങ്ങനെയെന്നു കാണിക്കുക.
10 മിനി: “ലളിതമായി പഠിപ്പിക്കുക.” ചോദ്യോത്തര ചർച്ച.