ഏപ്രിൽ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 20-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 15-18
നമ്പർ 1: പുറപ്പാടു 15:1-19
നമ്പർ 2: വ്യാജാരാധനയിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
നമ്പർ 3: നിങ്ങളുടെ വരുമാനത്തിലൊതുങ്ങി ജീവിക്കുക (fy പേ. 39-41¶1-6)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ബൈബിളിന്റെ നിശ്വസ്തതയുടെ തെളിവ്. ന്യായവാദം പുസ്തകത്തിന്റെ 60-64 പേജുകൾ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച.
10 മിനി: ഏപ്രിൽ-ജൂൺ ലക്കം വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് പ്രദേശത്തിന് ഏറ്റവും അനുയോജ്യമായിരിക്കുമെന്ന് സദസ്സിനോടു ചോദിക്കുക. ഓരോ മാസികയും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. മടക്കസന്ദർശനവേളയിൽ അധ്യയനം ആരംഭിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ഒരു അവതരണത്തിൽ കാണിക്കുക.—km 8/07 പേ. 3 കാണുക.
10 മിനി: “വായനാപ്രാപ്തി കുറവുള്ളവരെ പഠിപ്പിക്കുക.” മൂന്നാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, അധ്യയനമെടുക്കുന്ന പ്രസിദ്ധീകരണത്തിലെ ഒരു ചിത്രം ഒരു പയനിയർ നന്നായി പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നു ചുരുക്കമായി അവതരിപ്പിക്കുക.