അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം, ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്നിവയിലേതെങ്കിലും ലഭ്യമാണെങ്കിൽ, അവ സമർപ്പിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനങ്ങൾ തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരാകുന്നവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ള താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിളധ്യയനം തുടങ്ങുക എന്ന ലക്ഷ്യത്തോടെ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാൻ ശ്രമിക്കുക.
◼ 2009-ലെ സ്മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “ദൈവികനിലവാരങ്ങൾക്കൊത്ത ഒരു സത്യമതം ഉണ്ടോ?” എന്നായിരിക്കും. 2008 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ അനുബന്ധ അറിയിപ്പു കാണുക.
◼ സ്മാരക ക്ഷണക്കത്തുകൾക്കായുള്ള സഭയുടെ ഓർഡർ ബ്രാഞ്ചോഫീസിനു ലഭിക്കുന്നില്ലെങ്കിൽ സഭയുടെ പ്രാഥമിക ഭാഷയിലുള്ള ക്ഷണക്കത്തുകൾ പ്രസാധകർക്കു 25-ഉം പയനിയർമാർക്ക് 75-ഉം എന്ന കണക്കിൽ മാത്രമേ അയച്ചുതരുകയുള്ളൂ.