ജനുവരി 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 12-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 6-10
നമ്പർ 1: ഉല്പത്തി 9:1-17
നമ്പർ 2: ദൈവത്തിലുള്ള വിശ്വാസം സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുന്നു (rs പേ.150 ¶ 2-പേ. 151 ¶ 3)
നമ്പർ 3: കുടുംബസന്തുഷ്ടിയുടെ രഹസ്യം (fy പേ. 10-12 ¶15-23)
❑ സേവനയോഗം:
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
10 മിനി: ശുശ്രൂഷയിൽ ക്രിയാത്മക മനോഭാവം നിലനിറുത്തുന്നതിന്റെ പ്രയോജനം. സദസ്യചർച്ച. യേശു ഇതിനൊരു നല്ല മാതൃകവെച്ചു; തന്റെ പ്രസംഗം കേൾക്കാനെത്തിയ ആളുകളെ സഹായം ആവശ്യമുള്ള ആടുകളായിട്ടാണ് അവൻ വീക്ഷിച്ചത്. (മത്താ. 9:36-38) ശൗലിനെ സന്ദർശിക്കാൻ അനന്യാസിന് ആദ്യം ഭയമായിരുന്നെങ്കിലും പിന്നീട് അവൻ തന്റെ മനോഭാവത്തിൽ മാറ്റംവരുത്തി. അതിന് അവനെ സഹായിച്ചത് എന്താണ്? (പ്രവൃ. 9:13-15) അനന്യാസ് ശൗലിനോടു സംസാരിച്ച വിധത്തിൽനിന്ന് അവന് ക്രിയാത്മക മനോഭാവം ഉണ്ടായിരുന്നുവെന്ന് എങ്ങനെ മനസ്സിലാക്കാം? (പ്രവൃ. 9:17) നമ്മുടെ പ്രദേശത്തുള്ള ആളുകളെ ക്രിയാത്മക മനോഭാവത്തോടെ സമീപിക്കാൻ എന്തു കാരണങ്ങളാണുള്ളത്? ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കുന്നത് നമ്മുടെ ശുശ്രൂഷയെ കൂടുതൽ ഫലപ്രദമാക്കുന്നത് എങ്ങനെ? ക്രിയാത്മക മനോഭാവം നിലനിറുത്തിയതു നിമിത്തം ശുശ്രൂഷയിൽ നല്ല ഫലങ്ങൾ ലഭിച്ച ഒന്നോ രണ്ടോ പ്രസാധകരുമായി ഹ്രസ്വമായ അഭിമുഖം നടത്തുക.
10 മിനി: തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പുസ്തകം എങ്ങനെ ഉപയോഗിക്കാം? ന്യായവാദം പുസ്തകത്തിലെ 7-8 പേജുകളെ അടിസ്ഥാനമാക്കി സേവന മേൽവിചാരകനോ മറ്റൊരു മൂപ്പനോ നടത്തുന്ന പ്രസംഗം.
10 മിനി: “അവർ എങ്ങനെ കേൾക്കും?” a
[അടിക്കുറിപ്പ്]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.