സേവനയോഗ പട്ടിക
ഡിസംബർ 8-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. 4-ാം പേജിൽ കൊടുത്തിരിക്കുന്ന ഒക്ടോബർ - ഡിസംബർ ലക്കം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും മാതൃകാവതരണങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്യുക. ഇതിനോടകംതന്നെ ഈ മാസികകൾ സമർപ്പിച്ചവർ എങ്ങനെയാണ് അത് ചെയ്തതെന്നു പറയട്ടെ. ഏതു ലേഖനവും ചോദ്യവും തിരുവെഴുത്തുമാണ് അവർ ഉപയോഗിച്ചത്?
15 മിനി:2009-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 2008 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽനിന്ന് നിങ്ങളുടെ സഭ ശ്രദ്ധിക്കേണ്ട ആശയങ്ങൾ ചർച്ചചെയ്യുക. ഉപ ബുദ്ധിയുപദേശകന്റെ പങ്കു പുനരവലോകനം ചെയ്യുക. നിയമനങ്ങൾ നിർവഹിക്കുന്നതിലും ബൈബിൾ വിശേഷാശയങ്ങളിൽ പങ്കുപറ്റുന്നതിലും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിൽനിന്നു വാരന്തോറും നൽകുന്ന നിർദേശങ്ങൾ ബാധകമാക്കുന്നതിലും ഉത്സാഹം കാണിക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി:“നിങ്ങൾ ന്യായവാദം പുസ്തകം ഉപയോഗിക്കുന്നുണ്ടോ?”a 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കെ ‘യഹോവയുടെ സാക്ഷികൾ ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ട്?’ എന്ന ചോദ്യത്തിന് ന്യായവാദം പുസ്തകം ഉപയോഗിച്ച് ഉത്തരം നൽകുന്നത് എങ്ങനെയെന്ന് ഒരു പയനിയറോ യോഗ്യതയുള്ള ഒരു പ്രസാധകനോ പ്രകടിപ്പിച്ചു കാണിക്കട്ടെ.
ഡിസംബർ 15-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
10 മിനി:ആവർത്തനം—വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിലെ 207-ാം പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. ആ ഭാഗത്തുനിന്നുള്ള ഒന്നോ രണ്ടോ നിർദേശങ്ങൾ ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കുക.
25 മിനി:യുവജനങ്ങളേ, ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക. 2007 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-28 പേജുകളിലെ 9-19 ഖണ്ഡികകൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യുവപ്രായത്തിൽത്തന്നെ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്ത ഒന്നോ രണ്ടോ പേരുമായി അഭിമുഖം നടത്തുക. അവർ മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? അവർക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം?
ഡിസംബർ 22-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. ജനുവരിയിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ചു പറയുക. സാഹിത്യ സമർപ്പണം എങ്ങനെ നടത്താമെന്ന് ഒരു മൂപ്പൻ പ്രകടിപ്പിച്ചു കാണിക്കട്ടെ.
15 മിനി:ജനുവരി - മാർച്ച് ലക്കം വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. സദസ്യചർച്ച. ഹ്രസ്വമായി മാസികകൾ അവലോകനം ചെയ്തശേഷം ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് പ്രദേശത്തുള്ളവർക്ക് ആകർഷകമായിരിക്കുമെന്നു സദസ്സിനോടു ചോദിക്കുക. സംഭാഷണം ആരംഭിക്കുന്നതിന് ലേഖനങ്ങളെ ആധാരമാക്കി ഏതു ചോദ്യങ്ങൾ ചോദിക്കുമെന്നും തുടർന്ന് ലേഖനത്തിലെ ഏതു തിരുവെഴുത്തു വായിക്കുമെന്നും പറയാൻ സദസ്യരെ ക്ഷണിക്കുക. ഒടുവിൽ, 4-ാം പേജിലെ മാതൃകാവതരണങ്ങളോ പ്രദേശത്തിനു യോജിച്ച മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഓരോ മാസികയും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
20 മിനി:“ബൈബിളധ്യയനത്തിനായി ഒരു ദിവസം.”b ജനുവരിയിൽ, ബൈബിളധ്യയനം വാഗ്ദാനം ചെയ്യേണ്ട വാരാന്തം ഏതാണെന്ന് അറിയിക്കുക. 3-ാം ഖണ്ഡികയിലെ നിർദേശങ്ങൾ അവലോകനം ചെയ്തശേഷം ഒന്നോ രണ്ടോ രീതികൾ പ്രകടിപ്പിച്ചു കാണിക്കുക. ജാഗ്രതയും വിവേകവും പ്രകടമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
ഡിസംബർ 29-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: വെളിപ്പാട് 15-22
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:രക്തം വർജിക്കാനുള്ള ദൈവകൽപ്പന അനുസരിക്കുക. മൂപ്പൻ നടത്തുന്ന പ്രസംഗം. ഡിപിഎ കാർഡിനു പകരം അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവ് ഉപയോഗിക്കുന്നതിന്റെ കാരണം ആരംഭത്തിൽത്തന്നെ പറയുക. ഈ കാർഡ് ഇന്നുതന്നെ പൂരിപ്പിക്കേണ്ടതില്ല. സ്നാനമേറ്റിട്ടുള്ള എല്ലാ പ്രസാധകർക്കും അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവിന്റെ ഒരു പ്രതി നൽകേണ്ടതാണ്. അങ്ങനെയാകുമ്പോൾ പരിപാടി നടക്കുന്ന സമയത്ത് അവർക്ക് അതു നോക്കാനാകും. 2006 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം ചർച്ചചെയ്യുക. റോമർ 14:12-ഉം ഗലാത്യർ 6:5-ഉം വായിച്ചശേഷം, ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് നാം ഓരോരുത്തരും ദൈവമുമ്പാകെ ഉത്തരവാദി ആയിരിക്കും എന്ന കാര്യം ഊന്നിപ്പറയുക. ഡയറക്റ്റിവ് വീട്ടിൽവെച്ചു പ്രാർഥനാപൂർവം അവലോകനം ചെയ്തശേഷം ശ്രദ്ധയോടെ പൂരിപ്പിക്കുക. ഡയറക്റ്റിവിൽ ഒപ്പും തീയതിയും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുക. ഈ കാർഡ് ഓരോ വർഷവും പുതുക്കേണ്ടതായതിനാൽ, ആർക്കെങ്കിലും അതു പൂരിപ്പിക്കാനുള്ള സഹായം വേണമോയെന്ന് ഗ്രൂപ്പു മേൽവിചാരകൻ ഇടയ്ക്കിടയ്ക്കു ചോദിക്കണം. സാക്ഷികളുടെ സ്നാനമേൽക്കാത്ത കുട്ടികൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വേണ്ടത്ര സ്റ്റോക്കുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. ഇംഗ്ലീഷ് വായിച്ചുമനസ്സിലാക്കാൻ കഴിയാത്തവർ ഭേദഗതിവരുത്തിയ ഡയറക്റ്റിവ് (dpa-E In 11/04-1) പൂരിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ജനുവരി 5-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 1-5
നമ്പർ 1: ഉല്പത്തി 3:1-15
നമ്പർ 2: സമ്മർദത്തിൻകീഴിലെ കുടുംബം (fy പേ. 5-9 ¶1-14)
നമ്പർ 3: “മായ,” അഥവാ വ്യർഥം അല്ലാത്തതെന്ത്? (1 കൊരി. 15:58)
❑ സേവനയോഗം:
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
10 മിനി:ശുശ്രൂഷയിൽ യേശുവിന്റെ ഗുണങ്ങൾ അനുകരിക്കുക. 2008 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 15-16 പേജുകളിലെ 17-20 ഖണ്ഡികകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും.
20 മിനി:“പ്രസംഗപ്രവർത്തനത്തിനു സഹിഷ്ണുത ആവശ്യം.”c സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.