സേവനയോഗ പട്ടിക
ഒക്ടോബർ 13-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
35 മിനി:“പുതിയ സഭായോഗ പട്ടിക.”a സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുകയും അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുകയും ചെയ്യുക.
ഒക്ടോബർ 20-ന് ആരംഭിക്കുന്ന വാരം
5 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
20 മിനി:ശുശ്രൂഷയിൽ സന്തോഷം നിലനിറുത്തുക. 2005 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-25 പേജുകളിലെ 11-17 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രോത്സാഹജനകമായ പ്രസംഗം. ദീർഘകാലമായി യഹോവയെ വിശ്വസ്തമായി സേവിക്കുന്ന ഒന്നോ രണ്ടോ പേരെ അഭിമുഖം നടത്തുക. ആളുകൾ പ്രതികരിക്കാത്ത സന്ദർഭങ്ങളിൽ സന്തോഷം നിലനിറുത്താൻ അവരെ സഹായിച്ചത് എന്താണ്?
20 മിനി:ഒക്ടോബർ-ഡിസംബർ ലക്കം വീക്ഷാഗോപുരവും ഒക്ടോബർ-ഡിസംബർ ലക്കം ഉണരുക!യും സമർപ്പിക്കുക. മാസികകൾ ഹ്രസ്വമായി അവലോകനംചെയ്തശേഷം പ്രദേശത്തെ മിക്കവർക്കും ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് ആകർഷകമായിരിക്കുമെന്ന് സദസ്സിനോടു ചോദിക്കുക. ഏതു ചോദ്യം ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മാസിക കൊടുക്കുന്നതിനുമുമ്പ് ലേഖനത്തിലെ ഏത് തിരുവെഴുത്താണ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതെന്നും അവർ പറയട്ടെ. 8-ാം പേജിലെ നിർദേശങ്ങളോ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഓരോ മാസികയും എങ്ങനെ സമർപ്പിക്കാമെന്ന് കാണിച്ചുകൊണ്ട് പരിപാടി ഉപസംഹരിക്കാവുന്നതാണ്.
ഒക്ടോബർ 27-ന് ആരംഭിക്കുന്ന വാരം
5 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ.
30 മിനി:“വ്യക്തിപരവും കുടുംബപരവുമായ ബൈബിൾപഠനം അതിപ്രധാനം!”b സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുകയും അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുകയും ചെയ്യുക.
നവംബർ 3-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഒക്ടോബറിലെ വയൽസേവന റിപ്പോർട്ടിടാൻ പ്രസാധകരെ ഓർമിപ്പിക്കുക. നവംബർ 10 മുതൽ പ്രത്യേക ലഘുലേഖ വിതരണം ചെയ്യാൻ സഭ ചെയ്തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ചു പറയുക. ലഘുലേഖകൾ കൈപ്പറ്റിയിട്ടില്ലാത്ത പ്രസാധകരെ അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.
20 മിനി:ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ 2009. അനുബന്ധത്തിൽ (2009-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക) “നിർദേശങ്ങൾ” എന്ന തലക്കെട്ടിനു കീഴിൽ, പുതിയ ശുശ്രൂഷാസ്കൂളിനെക്കുറിച്ചു കൊടുത്തിരിക്കുന്ന വിവരങ്ങൾ സ്കൂൾ മേൽവിചാരകൻ സദസ്സുമായി ചർച്ചചെയ്യുന്നു. വരുത്തിയിരിക്കുന്ന മാറ്റങ്ങൾ എടുത്തുപറയുക. നിയമനങ്ങൾ ഭംഗിയായി നിർവഹിക്കാനും ബൈബിൾ വിശേഷാശയങ്ങളിൽ പങ്കുപറ്റുന്നതിനായി തയ്യാറാകാനും ഓരോ ആഴ്ചയും ശുശ്രൂഷാസ്കൂൾ പുസ്തകത്തെ അടിസ്ഥാനമാക്കി സ്കൂൾ മേൽവിചാരകൻ നൽകുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“പ്രബോധനപാടവം” വളർത്തിയെടുക്കുക. 2008 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 9-12 പേജുകളിലെ 5-18 ഖണ്ഡികകൾ അടിസ്ഥാനമാക്കി സേവന മേൽവിചാരകനോ യോഗ്യതയുള്ള മറ്റൊരു മൂപ്പനോ നിർവഹിക്കേണ്ടത്. ഫലപ്രദമായ പഠിപ്പിക്കലിൽ ഉൾപ്പെട്ടിരിക്കുന്ന അഞ്ചു മുഖ്യഘടകങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞശേഷം അവയെക്കുറിച്ച് ഹ്രസ്വമായി വിശകലനം ചെയ്യുന്നു. പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്താൻ പ്രസ്തുത വിവരങ്ങൾ സഹായകമായിരുന്നെന്നു കണ്ടെത്തിയ ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.