ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2008 ഒക്ടോബർ 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2008 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കിയുള്ളതാണ്
പ്രസംഗ ഗുണങ്ങൾ
1. മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കു പിന്നിലെ കാരണം എങ്ങനെ കണ്ടുപിടിക്കാം? [be പേ. 259 ഖ. 1, 2]
2. വിദ്വേഷവും മുൻവിധിയും ഹൃദയത്തിൽനിന്നു പിഴുതെറിയാൻ ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാം? [be പേ. 260 ഖ. 2]
3. ആത്മീയമായി തുടർന്നു പുരോഗമിക്കുകയെന്ന ലക്ഷ്യത്തിൽ ഹൃദയത്തെ പരിശോധിക്കാൻ വിദ്യാർഥികളെ എങ്ങനെ സഹായിക്കാം? [be പേ. 261 ഖ. 3]
4. ശ്രോതാവിനെ നേടാൻ ശ്രമിക്കവെ നാം എന്തോർക്കണം? [be പേ. 262 ഖ. 5]
5. സഭായോഗങ്ങളിൽ സമയനിഷ്ഠ പാലിക്കേണ്ടത് എന്തുകൊണ്ട്? [be പേ. 263 ഖ. 1, 3, ചതുരം]
1-ാം നമ്പർ നിയമനം
6. കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം എഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചതെന്ത്? [si പേ. 210 ഖ. 3]
7. പൗലൊസ് കൊരിന്ത്യർക്കു രണ്ടാമതൊരു ലേഖനം എഴുതാനുള്ള ചില കാരണങ്ങളേവ? [si പേ. 214 ഖ. 1-2]
8. ക്രിസ്ത്യാനികൾ ശുശ്രൂഷയെ എങ്ങനെ വീക്ഷിക്കണം? [si പേ. 216-217 ഖ. 18]
9. ഫിലിപ്പിയിലെ സഹോദരങ്ങളെപ്പോലെ നമുക്കെങ്ങനെയാണ് ദൈവാംഗീകാരം നേടിക്കൊണ്ട് നമ്മുടെ സഹോദരങ്ങൾക്കു സന്തോഷം കൈവരുത്താനാകുക? [si പേ. 225 ഖ. 12]
10. പൗലൊസും അവന്റെ സഹശുശ്രൂഷകരും തെസ്സലൊനീക്യ സഭയിൽ എന്തു പ്രഭാവം ചെലുത്തി? [si പേ. 231 ഖ. 13]
പ്രതിവാര ബൈബിൾ വായന
11. ‘ആത്മാവു രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി [ആ ദുഷ്ടനെ] സാത്താന്നു ഏല്പിക്കേണം’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്? (1 കൊരി. 5:5) [w08 7/15 “യഹോവയുടെ വചനം ജീവനുള്ളത്—കൊരിന്ത്യർക്ക് എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ”]
12. യേശുവിന്റെ മരണത്തിന്റെ സ്മാരകം എത്ര കൂടെക്കൂടെ ആചരിക്കണം, എപ്പോൾവരെ? (1 കൊരി. 11:26) [w08 7/15 “യഹോവയുടെ വചനം ജീവനുള്ളത്—കൊരിന്ത്യർക്ക് എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ”]
13. ഏതു ദർശനത്തെക്കുറിച്ചാണ് 2 കൊരിന്ത്യർ 12:2-4 പറയുന്നത്, ആർക്കായിരിക്കാം അതു ലഭിച്ചത്? [w04 10/15 പേ. 8 ഖ. 4; പേ. 10 ഖ. 9]
14. നമുക്കെങ്ങനെ ‘ആത്മാവിൽ വിതയ്ക്കാൻ’ കഴിയും? (ഗലാ. 6:8) [w08 8/15 “യഹോവയുടെ വചനം ജീവനുള്ളത്—ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ എന്നിവർക്ക് എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ”]
15. സഹോദരങ്ങളുടെ ‘ആത്മാവും പ്രാണനും ദേഹവും കാക്കപ്പെടുമാറാകട്ടെ’ എന്നു പ്രാർഥിച്ചപ്പോൾ പൗലൊസ് എന്താണ് അർഥമാക്കിയത്? (1 തെസ്സ. 5:23) [w08 9/15 “യഹോവയുടെ വചനം ജീവനുള്ളത്—തെസ്സലൊനീക്യർക്കും തിമൊഥെയൊസിനുമുള്ള ലേഖനങ്ങളിലെ വിശേഷാശയങ്ങൾ”]