അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: താഴെക്കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽ ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിച്ചുകൊണ്ട് അവർക്ക് ഇതിൽനിന്ന് എങ്ങനെ പ്രയോജനം നേടാനാകുമെന്നു കാണിക്കുക. ഒക്ടോബർ: വീക്ഷാഗോപുരവും ഉണരുക!യും. താത്പര്യം കാണിക്കുന്നിടത്ത് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകി, അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ അതു ചർച്ചചെയ്യുക. നവംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അധ്യയനങ്ങൾ തുടങ്ങാൻ നല്ല ശ്രമം നടത്തുക.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ താത്പര്യം ഉണ്ടായിരുന്നേക്കാവുന്ന, പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളോടുള്ള ബന്ധത്തിൽ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ ബ്രെയിൽ നോട്ട്ടെയ്ക്കറുകളോ സ്ക്രീൻ റീഡർ കമ്പ്യൂട്ടറുകളോ ഉപയോഗിക്കുന്ന, അന്ധരും കാഴ്ച്ചത്തകരാറുള്ളവരുമായ പ്രസാധകർക്കും താത്പര്യക്കാർക്കും വ്യക്തിപരമായ ഉപയോഗത്തിനായി വീക്ഷാഗോപുരം മാസികയുടെ ട്രാൻസ്ക്രൈബ്ഡ് ബ്രെയിൽ ടെക്സ്റ്റിന്റെ ഇലക്ട്രോണിക് ഫയലുകൾ ലഭ്യമാക്കിയിരിക്കുന്നു. വീക്ഷാഗോപുരത്തിന്റെ ഗ്രേഡ് 2 ഇംഗ്ലീഷ് ബ്രെയിലിലുള്ള പൊതുപതിപ്പും അധ്യയന പതിപ്പും ഗ്രേഡ് 1 ഫ്രഞ്ച്, സ്പാനീഷ് ബ്രെയിലിലുള്ള അധ്യയന പതിപ്പുകളുമാണ് ലഭ്യമായിരിക്കുന്നത്. അപേക്ഷ അയയ്ക്കുന്നവർക്ക് ഇ-മെയിലിൽ ബ്രെയിൽ ടെക്സ്റ്റ് ഫയലുകൾ അയച്ചുതരുന്നതായിരിക്കും. താത്പര്യമുള്ളവർ പിൻവരുന്ന വിലാസത്തിൽ കത്തയയ്ക്കാൻ സഭാസെക്രട്ടറിയോട് ആവശ്യപ്പെടാവുന്നതാണ്: Jehovah’s Witnesses of India, Post Box 6440, Yelahanka, Bangalore—560 064, KAR. Attention: Braille Desk. വ്യക്തിയുടെ പേരും മേൽവിലാസവും ഇ-മെയിൽ അഡ്രസ്സും, ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഏതാണെന്നതും ഏതു ബ്രെയിൽ ഭാഷയാണ് (ഇംഗ്ലീഷ്, സ്പാനീഷ്, ഫ്രഞ്ച്) വായിക്കുന്നതെന്നും കത്തിൽ കാണിച്ചിരിക്കണം. ഇ-മെയിൽ സ്വീകരിക്കാനുള്ള സംവിധാനമില്ലെങ്കിൽ അത്തരം സൗകര്യമുള്ളതും ഫയലുകൾ കൈമാറാൻ കഴിയുന്നതുമായ മറ്റൊരാളുടെ ഇ-മെയിൽ വിലാസം നൽകേണ്ടതാണ്.
◼ ലോകവ്യാപകവേലയ്ക്കായി രാജ്യഹാളിൽ വെച്ചിരിക്കുന്ന സംഭാവനപ്പെട്ടിയുടെ പുറത്ത് “ലോകവ്യാപകവേലയ്ക്കുള്ള സംഭാവന—മത്തായി 24:14” എന്നെഴുതിയിരിക്കണം. സംഭാവനകൾക്കായി ഓരോ പ്രസാധകരുടെയും കൈവശമുള്ള കവറിന്റെ പുറത്തും വ്യക്തമായി ആ ലേബൽ ഉണ്ടായിരിക്കണം; മറ്റു ഡിസൈനുകളൊന്നും പാടില്ല. ഈ കവറുകൾ വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പുവരുത്തുക. മൂപ്പന്മാർക്ക് ഇക്കാര്യത്തിൽ പ്രസാധകരെ സഹായിക്കാനാകും.
◼ ട്രസ്റ്റുകളുള്ള സഭകൾ അതിന്റെ വ്യവസ്ഥകളിൽ (Trust deed or constitution) പറഞ്ഞിട്ടുള്ള അന്തിമ തീയതിക്കുമുമ്പായി തങ്ങളുടെ വാർഷിക പൊതുയോഗം നടത്തേണ്ടതാണ്. ഈ യോഗത്തിന്റെയും ട്രസ്റ്റിന്റെ മറ്റു യോഗങ്ങളുടെയും സംക്ഷിപ്തവിവരങ്ങൾ (minutes) കൃത്യമായി സൂക്ഷിക്കണം. 2008 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ട്രസ്റ്റിന്റെ മൊത്തവരുമാനം (gross income) 1,10,000 രൂപയിൽ കവിയുന്നപക്ഷം ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് കണക്കുകൾ ഓഡിറ്റ് ചെയ്ത് ഫാറം 10B-യിൽ അദ്ദേഹത്തിന്റെ റിപ്പോർട്ട് കൈപ്പറ്റുകയും ആദായനികുതിവകുപ്പിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽചെയ്യുകയും വേണം. വാർഷിക വരുമാനം 1,10,000 രൂപയിൽ താഴെയുള്ള ട്രസ്റ്റുകൾ ഇൻകം ടാക്സ് റിട്ടേൺ ഫയൽചെയ്യേണ്ടതില്ല. എങ്കിലും, അന്വേഷണമുണ്ടാകുന്നപക്ഷം റിപ്പോർട്ടു നൽകാൻ കഴിയേണ്ടതിന് കൃത്യമായ രേഖകൾ സൂക്ഷിക്കാൻ ശുപാർശചെയ്യുകയാണ്. ഇൻകം ടാക്സ് ആക്ട് 1961 സെക്ഷൻ 12A-യുടെ അടിസ്ഥാനത്തിൽ നികുതിയളവിന് അപേക്ഷിക്കുന്നത് നന്നായിരിക്കുമെന്ന് ഒരു ട്രസ്റ്റിനു തോന്നുന്നപക്ഷം രജിസ്ട്രേഷനുവേണ്ടി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക—ഈരടികൾ മാത്രം —കന്നട
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും —നേപ്പാളി
◼ സ്റ്റോക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ
—മലയാളം
വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! —ഇംഗ്ലീഷ്, മലയാളം, നേപ്പാളി, തമിഴ്, തെലുങ്ക്
◼ അമേരിക്കൻ ആംഗ്യഭാഷയിൽ ലഭ്യമായ പുതിയ ഡിവിഡി-കൾ:
ജാഗരൂകർ ആയിരിക്കുവിൻ!