ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2008 ആഗസ്റ്റ് 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2008 ജൂലൈ 7 മുതൽ ആഗസ്റ്റ് 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്. [കുറിപ്പ്: ചോദ്യത്തെത്തുടർന്ന് പരാമർശം ഇല്ലാത്തപ്പോൾ നിങ്ങൾ സ്വന്തമായി ഗവേഷണം ചെയ്ത് ഉത്തരം കണ്ടുപിടിക്കണം.—ശുശ്രൂഷാസ്കൂൾ, പേ. 36-7 കാണുക.]
പ്രസംഗ ഗുണങ്ങൾ
1. സത്യം പങ്കുവെക്കുമ്പോൾ നമുക്കെങ്ങനെ ന്യായബോധം പ്രകടമാക്കാം? (ഫിലി. 4:5) [be പേ. 251 ഖ. 3]
2. അരയോപഗയിൽവെച്ച് പൗലൊസ് ഗ്രീക്കുകാരോടു സംസാരിച്ചവിധം, ബൈബിളിന്റെ ആധികാരികതയെ അംഗീകരിക്കാത്തവരോടു സാക്ഷീകരിക്കാൻ നമ്മെ എങ്ങനെ സഹായിക്കും? (പ്രവൃ. 17:22, 23) [be പേ. 252 ഖ. 1-2]
3. നാം സംസാരിക്കുന്ന വ്യക്തിയുടെ അഭിപ്രായങ്ങൾ തെറ്റാണെന്ന് നമുക്കു ബോധ്യമുണ്ടായിരിക്കാമെങ്കിലും നമുക്കെങ്ങനെ അദ്ദേഹത്തോടു ന്യായബോധത്തോടെ ഇടപെടാനാകും? [be പേ. 253 ഖ. 1-2]
4. പ്രേരണാത്മകമായി സംസാരിക്കാൻ ശ്രമിക്കുമ്പോൾ നാം എന്തോർക്കണം? [be പേ. 255 ഖ. 3, ചതുരം]
5. ശ്രോതാക്കളുടെ ഹൃദയത്തിലെത്തിച്ചേരാൻ ശ്രമിക്കുമ്പോൾ വിവേകം ഉപയോഗിക്കാൻ നമുക്കെങ്ങനെ കഴിയും? (സദൃ. 20:5) [be പേ. 258, 259 ഖ. 1-5]
1-ാം നമ്പർ നിയമനം
6. രംഗവിധാനം തിരഞ്ഞെടുക്കുമ്പോൾ സഹോദരിമാർ എന്തു ശ്രദ്ധിക്കണം? [be പേ. 44 ഖ. 5-6]
7. ബൈബിൾ വായനാഭാഗത്തുനിന്നുള്ള വിശേഷാശയങ്ങൾ നൽകുമ്പോൾ സഹോദരന്മാർ എന്തു ലക്ഷ്യം മനസ്സിൽപ്പിടിക്കണം? (നെഹെ. 8:8) [be പേ. 47 ഖ. 2-3]
8. പ്രകടനമോ അഭിമുഖമോ ഉള്ള ഒരു സേവനയോഗപരിപാടി നിർവഹിക്കുന്ന ഒരു സഹോദരൻ എന്തു കാര്യങ്ങൾ ശ്രദ്ധിക്കണം? [be പേ. 50 ഖ. 5]
9. ഏതു വിധത്തിൽ, എത്ര വ്യാപകമായി സാക്ഷ്യം നൽകപ്പെടണമെന്ന് പ്രവൃത്തികളുടെ പുസ്തകം പ്രദീപ്തമാക്കുന്നതെങ്ങനെ? (പ്രവൃ. 20:20, 21; 28:23) [si പേ. 204 ഖ. 35]
10. തന്റെ പ്രസംഗത്തിന്റെ അടിസ്ഥാനം ബൈബിളാണെന്ന് ഉറപ്പുവരുത്താൻ ഒരു പ്രസംഗകന് എങ്ങനെ കഴിയും? (പ്രവൃ. 17:2, 3) [be പേ. 52 ഖ. 6- പേ. 53 ഖ. 2]
പ്രതിവാര ബൈബിൾ വായന
11. ഫിലിപ്പിയൻ ജയിലർ “തന്നെത്താൻ കൊല്ലുവാൻ ഭാവിച്ച”തെന്തുകൊണ്ട്? (പ്രവൃ. 16:25-27) [w90 5/1 പേ. 30, ചതുരം]
12. അരിസ്തർഹോസും ഗായൊസും പീഡനത്തോടു പ്രതികരിച്ചതെങ്ങനെ? (പ്രവൃ. 19:29; 20:4, 5) [w08 2/15 പേ. 10 ഖ.16-17]
13. പൗലൊസ് “മുള്ളിന്റെ നേരെ ഉതെക്കുന്ന”തായി പറയപ്പെട്ടത് ഏതർഥത്തിൽ? (പ്രവൃ. 26:14) [w03 10/1 പേ. 32]
14. ഇസ്രായേലിനു നൽകപ്പെട്ട ദൈവകൽപ്പനയാൽ ‘പാപത്തിന് അവസരം ലഭിച്ചുവെന്നു’ പറഞ്ഞിരിക്കുന്നതെങ്ങനെ? (റോമ. 7:8, 11) [w08 6/15 “യഹോവയുടെ വചനം ജീവനുള്ളത്—റോമർക്ക് എഴുതിയ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ”]
15. ശത്രുവിന്റെ ‘തലമേൽ തീക്കനൽ കുന്നിക്കുന്നത്’ എങ്ങനെ? (റോമ. 12:20) [w08 6/15 “യഹോവയുടെ വചനം ജീവനുള്ളത്—റോമർക്ക് എഴുതിയ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ”]