വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/08 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ഉപതലക്കെട്ടുകള്‍
  • ആഗസ്റ്റ്‌ 11-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 18-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 25-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 1-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 8/08 പേ. 2

സേവന​യോഗ പട്ടിക

ആഗസ്റ്റ്‌ 11-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 63

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ഏറ്റവും പുതിയ മാസി​ക​ക​ളി​ലെ ലേഖന​ങ്ങ​ളിൽ, പ്രദേ​ശ​ത്തു​ള്ള​വർക്ക്‌ ആകർഷ​ക​മാ​യി​രി​ക്കു​മെന്നു തങ്ങൾക്കു തോന്നു​ന്ന​വ​യെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക. തങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ലേഖന​ങ്ങ​ളിൽനി​ന്നുള്ള പ്രത്യേക ആശയങ്ങൾ അവർ പറയട്ടെ. സംഭാ​ഷ​ണ​മാ​രം​ഭി​ക്കാൻ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കാം? തുടർന്ന്‌ ലേഖന​ത്തി​ലെ ഏതു തിരു​വെ​ഴുത്ത്‌ വായി​ക്കാ​നാ​കും? നിർദേ​ശി​ക്ക​പ്പെട്ട അവതര​ണങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു പ്രകടി​പ്പി​ച്ചു​കാ​ണി​ക്കുക.

10 മിനി:ഹൃദയ​ങ്ങ​ളി​ലെ​ത്താൻ ദൈവ​വ​ചനം ഉപയോ​ഗി​ക്കുക. 2005 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 28-31 പേജുകൾ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. പത്രൊ​സി​നെ സഹായി​ക്കാൻ യേശു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച വിധം വിശക​ലനം ചെയ്യുക. നമ്മു​ടെ​ത​ന്നെ​യോ മക്കളു​ടെ​യോ ബൈബിൾ വിദ്യാർഥി​ക​ളു​ടെ​യോ ചിന്തയി​ലും മനോ​ഭാ​വ​ത്തി​ലും മാറ്റം​വ​രു​ത്തേ​ണ്ട​തു​ള്ള​പ്പോൾ യേശു​വി​ന്റെ മാതൃക എങ്ങനെ അനുക​രി​ക്കാ​നാ​കു​മെന്ന്‌ ചർച്ച​ചെ​യ്യുക.

25 മിനി:“എതിരാ​ളി​ക​ളാൽ ഒന്നിലും കുലു​ങ്ങി​പ്പോ​കാ​തെ”a കടുത്ത എതിർപ്പി​നെ​യോ ഒരു ജനക്കൂ​ട്ട​ത്തെ​യോ നേരി​ടേ​ണ്ടി​വന്ന ഒരു പ്രസാ​ധ​ക​നു​മാ​യോ പയനി​യ​റു​മാ​യോ അഭിമു​ഖം നടത്താ​വു​ന്ന​താണ്‌.

ഗീതം 27

ആഗസ്റ്റ്‌ 18-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 135

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. “പുതിയ സർക്കിട്ട്‌ സമ്മേളന പരിപാ​ടി” ചർച്ച​ചെ​യ്യുക. അടുത്ത സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ തീയതി ലഭ്യ​മെ​ങ്കിൽ അറിയി​ക്കുക.

20 മിനി:നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യഹോവ പരിശുദ്ധ ദൈവ​മാ​യ​തി​നാൽ, അവന്റെ ആരാധ​കർക്കി​ട​യിൽ ശുദ്ധിക്ക്‌ വലിയ സ്ഥാനമുണ്ട്‌. (പുറ. 30:17-21; 40:30-32) നമ്മുടെ മാതൃ​കാ​യോ​ഗ്യ​മായ വസ്‌ത്ര​ധാ​ര​ണ​വും ചമയവും യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ക​യും അവന്‌ മഹത്ത്വം കരേറ്റു​ക​യും ചെയ്യും, വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോൾ പ്രത്യേ​കി​ച്ചും. (1 പത്രൊ. 2:12) ഇക്കാര്യ​ത്തിൽ ശ്രദ്ധി​ക്കാ​ത്ത​പക്ഷം, ‘ദൈവ​വ​ചനം ദുഷി​ക്ക​പ്പെ​ടു​ന്ന​തിന്‌’ ഇടയാ​യേ​ക്കാം. (തീത്തൊ. 2:4-6) ഒരു പ്രസാ​ധ​കന്റെ മാതൃ​കാ​യോ​ഗ്യ​മായ വസ്‌ത്ര​ധാ​ര​ണ​വും മറ്റും നിമിത്തം നല്ലൊരു സാക്ഷ്യം​നൽകാൻ ഇടയാ​യ​തി​ന്റെ, പ്രസി​ദ്ധീ​ക​രി​ച്ചു​വ​ന്ന​തോ പ്രാ​ദേ​ശി​ക​മോ ആയ അനുഭ​വങ്ങൾ പറയുക.

15 മിനി:ശക്തമായ സാക്ഷ്യം നൽകുന്ന യുവജ​നങ്ങൾ. മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും പ്രോ​ത്സാ​ഹ​ന​മേ​കുന്ന ഒരു പ്രസംഗം. സാക്ഷ്യം നൽകാ​നുള്ള അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ ചെറു​പ്പ​ക്കാ​രെ ഓർമി​പ്പി​ക്കുക. സമയമു​ണ്ടെ​ങ്കിൽ, സ്‌കൂ​ളിൽ സാക്ഷീ​ക​രി​ച്ച​തി​ന്റെ വ്യക്തി​പ​ര​മായ അനുഭ​വങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 61

ആഗസ്റ്റ്‌ 25-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 24

15 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പും വായി​ക്കുക. “പുതിയ പ്രത്യേക സമ്മേള​ന​ദിന പരിപാ​ടി” ചർച്ച​ചെ​യ്യുക. സമ്മേളന തീയതി അറിയി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ പറയുക.

15 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

15 മിനി:സെപ്‌റ്റം​ബ​റിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കുക. പ്രസം​ഗ​വും അവതര​ണ​ങ്ങ​ളും. 2006 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബ​ന്ധ​ത്തിൽനി​ന്നുള്ള ഏതാനും മാതൃ​കാ​വ​ത​ര​ണങ്ങൾ പുനര​വ​ലോ​കനം ചെയ്യുക. രണ്ടു ഘട്ടങ്ങളുള്ള ഒരു അവതരണം പ്രകടി​പ്പി​ക്കുക. പുസ്‌തകം എങ്ങനെ സമർപ്പി​ക്കാ​മെ​ന്നും തുടർന്ന്‌ ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ക​യെന്ന ലക്ഷ്യത്തിൽ എങ്ങനെ മടക്കസ​ന്ദർശനം നടത്താ​മെ​ന്നും കാണി​ക്കുക.

ഗീതം 196

സെപ്‌റ്റം​ബർ 1-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 112

10മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ആഗസ്റ്റിലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ സഹോ​ദ​ര​ങ്ങളെ ഓർമി​പ്പി​ക്കുക.

20 മിനി:ജീവി​ത​സ​ന്ധ്യ​യിൽ ഇത്തിരി കനിവ്‌. 2008 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 25-28 പേജുകൾ ആധാര​മാ​ക്കി​യുള്ള പ്രസംഗം. സഭയിലെ ആരെങ്കി​ലും വൃദ്ധസ​ദ​ന​ത്തിൽ കഴിയു​ന്നു​ണ്ടെ​ങ്കിൽ അക്കാര്യം പറയുക. അങ്ങനെ ആരുമി​ല്ലെ​ങ്കിൽ, രോഗ​മോ മറ്റു ശാരീ​രിക പരിമി​തി​ക​ളോ നിമിത്തം ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ ബുദ്ധി​മു​ട്ടുള്ള ആരെങ്കി​ലും സഭയി​ലു​ണ്ടെ​ങ്കിൽ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഈ ലേഖന​ത്തി​ലെ തത്ത്വങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്താം.

15 മിനി:സെപ്‌റ്റം​ബ​റിൽ ആദ്യ സന്ദർശ​ന​ത്തിൽത്തന്നെ അധ്യയനം ആരംഭി​ക്കുക. സദസ്യ​ചർച്ച. ആ മാസം ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കാ​നും ആദ്യ സന്ദർശ​ന​ത്തിൽത്തന്നെ വീട്ടു​കാ​ര​നു​മാ​യി അതിലെ ഏതാനും ഖണ്ഡികകൾ ചർച്ച​ചെ​യ്യാ​നും നാം ശ്രമം നടത്തും. 2006 ജനുവരി നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബ​ന്ധ​ത്തി​ലെ നിർദേ​ശങ്ങൾ പരിചി​ന്തി​ക്കുക, ആദ്യ സന്ദർശ​ന​ത്തിൽ അധ്യയ​ന​മാ​രം​ഭി​ക്കുന്ന ഒന്നോ രണ്ടോ വിധം അവതരി​പ്പി​ച്ചു​കാ​ണി​ക്കുക. വീട്ടു​കാ​രനു താത്‌പ​ര്യ​മു​ണ്ടോ​യെന്നു മനസ്സി​ലാ​ക്കി​യ​ശേഷം മാത്രമേ പുസ്‌തകം കൊടു​ക്കു​ക​യോ അധ്യയ​ന​ത്തെ​ക്കു​റി​ച്ചു പറയു​ക​യോ ചെയ്യാവൂ.

ഗീതം 74

[അടിക്കു​റിപ്പ്‌]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക