വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/08 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ഉപതലക്കെട്ടുകള്‍
  • ജൂലൈ 14-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 21-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 28-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 4-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 7/08 പേ. 2

സേവന​യോഗ പട്ടിക

കുറിപ്പ്‌: പതിവു​പോ​ലെ, കൺ​വെൻ​ഷൻ നടക്കുന്ന മാസങ്ങ​ളി​ലും ഓരോ ആഴ്‌ച​യി​ലേ​ക്കു​മാ​യി നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ സേവന​യോഗ പരിപാ​ടി​കൾ പട്ടിക​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. എന്നാൽ “ദൈവാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ടു​ന്നു” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷനു ഹാജരാ​കു​ന്ന​തി​നാ​യി സഭകൾക്ക്‌ അതിൽ ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താ​വു​ന്ന​താണ്‌. അനു​യോ​ജ്യ​മെ​ങ്കിൽ, ഈ മാസത്തെ അനുബ​ന്ധ​ത്തിൽനി​ന്നുള്ള പ്രാ​ദേ​ശി​ക​മാ​യി ബാധക​മാ​കുന്ന ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളും ഓർമി​പ്പി​ക്ക​ലു​ക​ളും ഒരിക്കൽക്കൂ​ടെ പരിചി​ന്തി​ക്കാൻ കൺ​വെൻ​ഷനു തൊട്ടു​മു​മ്പുള്ള സേവന​യോ​ഗ​ത്തിൽ 15 മിനിട്ട്‌ നീക്കി​വെ​ക്കുക. കൺ​വെൻ​ഷനെ തുടർന്നു വരുന്ന ആദ്യ​ത്തെ​യോ രണ്ടാമ​ത്തെ​യോ മാസത്തിൽ, ശുശ്രൂ​ഷ​യിൽ സഹായ​ക​മെന്നു പ്രസാ​ധകർ കണ്ടെത്തിയ കൺ​വെൻ​ഷൻ വിശേ​ഷാ​ശ​യങ്ങൾ പുനര​വ​ലോ​കനം ചെയ്യാൻ ഏതെങ്കി​ലു​മൊ​രു ആഴ്‌ച​യി​ലെ സേവന​യോ​ഗ​ത്തിൽ 15 മുതൽ 20 വരെ മിനിട്ട്‌ മാറ്റി​വെ​ക്കുക; പ്രാ​ദേ​ശിക ആവശ്യങ്ങൾ പരിചി​ന്തി​ക്കേണ്ട ഭാഗത്ത്‌ ഒരുപക്ഷേ ഇതു ചെയ്യാ​വു​ന്ന​താണ്‌. സേവന​മേൽവി​ചാ​ര​ക​നാണ്‌ ഈ പുനര​വ​ലോ​കനം നിർവ​ഹി​ക്കേ​ണ്ടത്‌. ആ വിവരങ്ങൾ ശുശ്രൂ​ഷ​യിൽ എങ്ങനെ ബാധക​മാ​ക്കു​ന്നു അഥവാ ബാധക​മാ​ക്കാൻ ഉദ്ദേശി​ക്കു​ന്നു എന്ന്‌ സദസ്സി​ലു​ള്ള​വ​രോ​ടു ചോദി​ക്കുക.

ജൂലൈ 14-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 126

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ജൂലൈ-സെപ്‌റ്റം​ബർ വീക്ഷാ​ഗോ​പു​ര​വും ജൂലൈ-സെപ്‌റ്റം​ബർ ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി:അടിയ​ന്തി​ര​താ​ബോ​ധം കാത്തു​സൂ​ക്ഷി​ക്കുക. 2006 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 18-19 പേജു​ക​ളി​ലെ 17-21 ഖണ്ഡികകൾ ആസ്‌പ​ദ​മാ​ക്കി ഉത്സാഹ​പൂർവം നടത്തേണ്ട പ്രസംഗം.

20 മിനി:“എന്റെ ബൈബിൾ കഥാപു​സ്‌തകം—സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിന്‌.” a ഈ പുസ്‌ത​ക​ത്തി​ന്റെ പ്രത്യേ​ക​തകൾ എടുത്തു​പ​റ​യുക. പുസ്‌ത​കാ​ധ്യ​യ​ന​ത്തി​ന്റെ പട്ടിക അവലോ​കനം ചെയ്യുക. ക്രമമാ​യി ഹാജരാ​കാ​നും ഉത്തരങ്ങൾ പറഞ്ഞു​കൊ​ണ്ടു പങ്കുപ​റ്റാ​നും എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക. യോഗ​ങ്ങൾക്ക്‌ നന്നായി തയ്യാറാ​കുന്ന ഒന്നോ രണ്ടോ പ്രസാ​ധ​ക​രു​മാ​യി ഹ്രസ്വ​മായ ഒരു അഭിമു​ഖം നടത്തുക. അതിന്‌ അവരെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്നു ചോദി​ക്കുക.

ഗീതം 147

ജൂലൈ 21-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 95

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ.

15 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

20 മിനി:“തയ്യാറാ​കൽ—ഫലപ്ര​ദ​മായ മടക്കസ​ന്ദർശ​ന​ങ്ങ​ളു​ടെ രഹസ്യം.”b ഒരു പ്രസാ​ധകൻ മടക്കസ​ന്ദർശ​ന​ങ്ങൾക്കാ​യി തയ്യാറാ​കു​ന്ന​തി​ന്റെ നാലു മിനിട്ടു ദൈർഘ്യ​മുള്ള ആത്മഗതം. വീടു​തോ​റു​മുള്ള രേഖ പരി​ശോ​ധി​ക്കുന്ന അദ്ദേഹം, വാരാ​ന്ത്യ​ത്തിൽ രണ്ടു വ്യക്തി​കളെ വീണ്ടും സന്ദർശി​ക്കാൻ തീരു​മാ​നി​ക്കു​ന്നു. അവരോ​രു​ത്ത​രു​മാ​യി കഴിഞ്ഞ പ്രാവ​ശ്യം ചർച്ച​ചെയ്‌ത വിവരങ്ങൾ പരിചി​ന്തി​ക്കു​ക​യും തന്റെ ലക്ഷ്യ​മെ​ന്താ​ണെന്നു നിർണ​യി​ക്കു​ക​യും ആ ലക്ഷ്യം കൈവ​രി​ക്കാൻ തക്കവണ്ണം ഒരുങ്ങു​ക​യും ചെയ്യുന്നു. ഒരാൾക്കു ബൈബി​ള​ധ്യ​യനം ആരംഭി​ക്കാ​നും 5-ാം ഖണ്ഡിക​യി​ലെ നിർദേ​ശങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ മറ്റെയാ​ളു​ടെ താത്‌പ​ര്യം വർധി​പ്പി​ക്കാ​നും തയ്യാറാ​കു​ന്നു.

ഗീതം 189

ജൂലൈ 28-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 6

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജൂ​ലൈ​യി​ലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. ആഗസ്റ്റിലെ സാഹിത്യ സമർപ്പ​ണ​ത്തെ​ക്കു​റി​ച്ചു പറയുക. ഒരു അവതരണം ഉൾപ്പെ​ടു​ത്തുക.

10 മിനി:നിങ്ങൾക്കു “സംസാ​ര​സ്വാ​ത​ന്ത്ര്യ”മുണ്ടോ? 2006 മേയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 13-16 പേജുകൾ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസംഗം. സധൈ​ര്യം സുവാർത്ത ഘോഷി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യുക.

25 മിനി:“ആത്മീയ​വി​രു​ന്നി​നും സന്തോ​ഷ​ത്തി​നു​മുള്ള ഒരു അവസരം.”c സഭാ സെക്ര​ട്ടറി നടത്തേ​ണ്ടത്‌. സഭയുടെ നിയമിത കൺ​വെൻ​ഷൻ ഏതെന്ന്‌ ഓർമി​പ്പി​ക്കുക. “ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ഓർമി​പ്പി​ക്ക​ലു​കൾ” എന്ന ചതുരം പുനര​വ​ലോ​ക​നം​ചെ​യ്യുക.

ഗീതം 197

ആഗസ്റ്റ്‌ 4-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 222

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ.

15 മിനി:സ്‌കൂ​ളിൽ സാക്ഷീ​ക​രി​ക്കാൻ നിങ്ങളു​ടെ മക്കൾ സജ്ജരാ​ണോ? പ്രസം​ഗ​വും സദസ്യ​ചർച്ച​യും. ക്രിസ്‌തീയ യുവജ​ന​ങ്ങൾക്കു സ്‌കൂ​ളി​ലു​ണ്ടാ​കുന്ന ചില പ്രശ്‌നങ്ങൾ എടുത്തു​പ​റ​യുക. സഹായ​ക​മായ വിവരങ്ങൾ കണ്ടെത്താൻ മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും വാച്ച്‌ടവർ പബ്ലി​ക്കേ​ഷൻസ്‌ ഇൻഡെ​ക്‌സ്‌ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു വിശദീ​ക​രി​ക്കുക. ചില ഉദാഹ​ര​ണങ്ങൾ നൽകുക. (“സ്‌കൂ​ളു​കൾ” [“Schools”] എന്ന മുഖ്യ തലക്കെ​ട്ടും “അനുഭ​വങ്ങൾ” [“experiences”] എന്ന ഉപതല​ക്കെ​ട്ടും കാണുക.) സ്‌കൂ​ളി​ലെ വെല്ലു​വി​ളി​കൾ നേരി​ടാ​നും ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കാ​നും മാതാ​പി​താ​ക്കൾ തങ്ങളെ സജ്ജരാ​ക്കി​യത്‌ എങ്ങനെ​യെന്നു പറയാൻ ക്രിസ്‌തീയ കുടും​ബ​ത്തിൽ വളർന്നു​വ​ന്നി​ട്ടു​ള്ള​വരെ ക്ഷണിക്കുക. ഉണരുക!യിലെ വിഷയങ്ങൾ ആസ്‌പ​ദ​മാ​ക്കി തയ്യാറാ​ക്കിയ സ്‌കൂൾ റിപ്പോർട്ടു​ക​ളെ​ക്കു​റി​ച്ചും അവർക്കു പറയാ​വു​ന്ന​താണ്‌. സ്‌കൂ​ളി​ലെ സാക്ഷീ​ക​രണം തങ്ങൾക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രു​ന്നത്‌ എങ്ങനെ​യെന്ന്‌ അവർ വിശദീ​ക​രി​ക്കട്ടെ.

20 മിനി:“കോട്ട​തു​ല്യ​മായ പ്രതി​ബ​ന്ധങ്ങൾ മറിക​ട​ക്കു​ന്നു.”d ശക്തമായി വേരുറച്ച വ്യാജ​മ​ത​വി​ശ്വാ​സങ്ങൾ തള്ളിക്ക​ള​യാൻ ബൈബി​ള​ധ്യാ​പകൻ ക്ഷമാപൂർവം സഹായി​ച്ച​തെ​ങ്ങ​നെ​യെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 83

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക