അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) അല്ലെങ്കിൽ ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) ഈ പ്രസിദ്ധീകരണങ്ങൾ സ്റ്റോക്കില്ലാത്ത സഭകൾക്ക് ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്. ജൂലൈ, ആഗസ്റ്റ്: താഴെക്കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽ ബൈബിളധ്യയനം ആരംഭിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിച്ചുകൊണ്ട് അവർക്ക് ഇതിൽനിന്ന് എങ്ങനെ പ്രയോജനം നേടാനാകുമെന്നു കാണിക്കുക.
◼ ആഗസ്റ്റിൽ അഞ്ച് പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയർ സേവനത്തിനു പറ്റിയ ഒരു മാസമാണിത്.
◼ അധ്യക്ഷ മേൽവിചാരകൻ നിയമിക്കുന്ന ആരെങ്കിലും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ച് ഒരു അറിയിപ്പു നടത്തുക.—സഭാ കണക്കുകൾ സംബന്ധിച്ച നിർദേശങ്ങൾ (S-27) കാണുക.
◼ സാധാരണ പയനിയർ സേവനത്തിനുള്ള അപേക്ഷകൾ, പയനിയറിങ് തുടങ്ങാൻ ആഗ്രഹിക്കുന്ന തീയതിക്ക് കുറഞ്ഞത് 30 ദിവസംമുമ്പ് ബ്രാഞ്ചോഫീസിന് അയച്ചുതരാൻ അഭ്യർഥിക്കുന്നു. അപേക്ഷാഫാറങ്ങൾ പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പു വരുത്തണം. അപേക്ഷകർക്ക് തങ്ങളുടെ സ്നാനത്തിന്റെ കൃത്യമായ തീയതി ഓർമയില്ലെങ്കിൽ, ഏകദേശ തീയതി കണക്കാക്കി അവർ അതിന്റെ രേഖ സൂക്ഷിക്കണം. സഭാ പ്രസാധക രേഖ (S-21) കാർഡിൽ സെക്രട്ടറി ഈ തീയതി രേഖപ്പെടുത്തണം.
◼ 2008 ജനുവരി മുതൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ള ഓഡിയോ ഫയലുകൾ www.jw.org എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും. സിഡി-കളും MP3-ഡിസ്ക്കുകളും സഭകളിൽ എത്തുന്നതിനുമുമ്പുതന്നെ ഇവ വെബ്സൈറ്റിൽ എത്തിയിരിക്കും. ഡൗൺലോഡു ചെയ്യുന്ന ഓരോ പ്രാവശ്യവും സംഘടനയ്ക്കു പണച്ചെലവുണ്ടാകുമെങ്കിലും ഡിസ്ക്കുകൾ നിർമിച്ച് സഭകൾക്ക് അയയ്ച്ചുകൊടുക്കുന്നതിലും ചെലവു കുറവാണ് ഇതിന്. അതുകൊണ്ട് മാസികകൾ ഡൗൺലോഡു ചെയ്യുന്ന സഹോദരങ്ങൾ, സിഡി-കൾക്കും MP3-ഡിസ്ക്കുകൾക്കുമുള്ള തങ്ങളുടെ ഓർഡറുകൾ റദ്ദാക്കാൻ അഭ്യർഥിക്കുകയാണ്. കൂടുതൽ ഭാഷകളിലുള്ള ഓഡിയോ പരിപാടികൾ ഭാവിയിൽ www.jw.org-ൽ ലഭ്യമായിരിക്കും.
◼ ദുരന്തങ്ങൾ നേരിടുന്നതിനെക്കുറിച്ചുള്ള 2006 ജൂലൈ 6-ലെ കത്ത് മൂപ്പന്മാരുടെ സംഘം പുനരവലോകനം ചെയ്ത് ഓരോ പ്രസാധകനുമായും ബന്ധപ്പെടാനുള്ള വിവരങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ, അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനുള്ള മറ്റൊരു അഡ്രസ്സും ലഭ്യമായിരിക്കണം. അടിയന്തിര സാഹചര്യത്തിൽ മാത്രമല്ല, പ്രസാധകർ കുറെക്കാലത്തേക്കു മറ്റ് എവിടെയെങ്കിലും പോകുന്ന സന്ദർഭത്തിലും (അതായത്, ആശുപത്രിയിൽ കഴിയേണ്ടിവരുക, വെക്കേഷനോടോ ബിസിനസ്സിനോടോ അനുബന്ധിച്ച് യാത്രചെയ്യേണ്ടിവരുക തുടങ്ങിയ സന്ദർഭങ്ങൾ) ഈ വിവരം പുസ്തകാധ്യയന മേൽവിചാരകനെയോ മറ്റൊരു മൂപ്പനെയോ അറിയിക്കുന്നതു നന്നായിരിക്കും.
◼ 2008-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരസ്യപ്പെടുത്താൻ പ്രത്യേക ക്ഷണക്കത്ത് ഉണ്ടായിരിക്കുന്നതല്ല. എങ്കിലും ഉടൻതന്നെ ഗോളവ്യാപകമായി ഒരു സുപ്രധാന പ്രചാരണപരിപാടി നടത്താൻ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച കൂടുതലായ വിവരങ്ങൾ പിന്നീടു നൽകുന്നതായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
“വന്ന് എന്നെ അനുഗമിക്കുക”—വലിയ അക്ഷരത്തിൽ അച്ചടിച്ചത് —ഇംഗ്ലീഷ്
ഇത് പ്രത്യേക അപേക്ഷാ ഇനത്തിൽപ്പെട്ടതാണ്. കാഴ്ചക്കുറവുള്ളവർക്കു മാത്രമേ ഇതു ലഭ്യമായിരിക്കുകയുള്ളൂ. അതുകൊണ്ട് ഇങ്ങനെയുള്ള പ്രസാധകർ പ്രത്യേകമായി ആവശ്യപ്പെടുന്നെങ്കിൽ മാത്രമേ ഇതിനുള്ള ഓർഡർ അയയ്ക്കാവൂ. അപേക്ഷ അയയ്ക്കുന്നതിനുമുമ്പ് സേവനക്കമ്മിറ്റി അത് പരിശോധിച്ചുറപ്പാക്കുകയും സാഹിത്യ അപേക്ഷാഫാറത്തിൽ അതു സൂചിപ്പിക്കുകയും ചെയ്യേണ്ടതാണ്.
സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പ. 15) —റഷ്യൻ, സ്പാനിഷ്