ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2008 ജൂൺ 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2008 മേയ് 5 മുതൽ ജൂൺ 30 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്. [കുറിപ്പ്: ചോദ്യത്തെത്തുടർന്ന് പരാമർശം ഇല്ലാത്തപ്പോൾ നിങ്ങൾ സ്വന്തമായി ഗവേഷണം ചെയ്ത് ഉത്തരം കണ്ടുപിടിക്കണം.—ശുശ്രൂഷാസ്കൂൾ, പേ. 36-7 കാണുക.]
പ്രസംഗ ഗുണങ്ങൾ
1. നാം ഉപയോഗിക്കുന്ന ദൃഷ്ടാന്തങ്ങൾ ആളുകൾക്ക് എളുപ്പം മനസ്സിലാകണമെങ്കിൽ എന്തു ചെയ്യണം? [be പേ. 242 ഖ. 3–പേ. 243 ഖ. 1]
2. പരിചിതമായ ചുറ്റുപാടുകളിൽനിന്നുള്ള ലളിതമായ ദൃഷ്ടാന്തങ്ങൾ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 245 ഖ. 2-4]
3. ദൃശ്യസഹായികൾ ഫലകരമായി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം എന്താണ്? സുപ്രധാന പാഠങ്ങൾ പഠിപ്പിക്കുന്നതിന് യഹോവ ദൃശ്യസഹായികൾ ഉപയോഗിച്ചത് എങ്ങനെ? (ഉല്പ. 15:5; യിരെ. 18:6; യോനാ 4:10, 11) [be പേ. 247 ഖ. 1-2]
4. ഫലകരമായി പഠിപ്പിക്കുന്നതിന് നമുക്കെങ്ങനെ ദൃശ്യസഹായികൾ ഉപയോഗിക്കാം? [be പേ. 248 ഖ. 1-3]
5. ബൈബിളധ്യയനം എടുക്കുമ്പോൾ ഫലകരമായ ദൃശ്യസഹായി എന്നനിലയിൽ ഭൂപടങ്ങൾ എങ്ങനെ ഉപയോഗിക്കാം? [be പേ. 248 ഖ. 4]
1- നമ്പർ നിയമനം
6. ദൈവവചനം പഠിക്കുമ്പോൾ എന്തു തിരിച്ചറിയാൻ ദൈവാത്മാവ് നമ്മെ സഹായിക്കും? [be പേ. 32 ഖ. 3-4]
7. ബൈബിൾ ഉപയോഗിച്ചുതന്നെ ഒരു തിരുവെഴുത്തിന്റെ അർഥം എങ്ങനെ ഗവേഷണം ചെയ്യാം? [be പേ. 34 ഖ. 4–പേ. 35 ഖ. 2]
8. യഹോവയുടെ അനുഗ്രഹങ്ങൾ മനുഷ്യവർഗത്തിലേക്കു വ്യാപിക്കുന്നതിനുള്ള സരണിയെന്ന നിലയിൽ യേശുവിനെ യോഹന്നാന്റെ സുവിശേഷം എടുത്തുകാട്ടുന്നത് എങ്ങനെ? [si പേ. 198 ഖ. 32]
9. പ്രവൃത്തികളുടെ പുസ്തകം വൈദ്യനായ ലൂക്കൊസ് എഴുതിയെന്നതിനുള്ള തിരുവെഴുത്ത് അടിസ്ഥാനമെന്ത്? [si പേ. 199 ഖ. 3; പേ. 200 ഖ. 5-7]
10. പ്രസംഗത്തിനുള്ള ബാഹ്യരേഖ തയ്യാറാകുന്നതിനുള്ള പടികൾ എന്തെല്ലാം? [be പേ. 39-41]
പ്രതിവാര ബൈബിൾ വായന
11. “നാല്പത്താറു സംവത്സരംകൊണ്ടു പണിത” മന്ദിരം ഏത്? (യോഹ. 2:20) [w08 4/15 “യഹോവയുടെ വചനം ജീവനുള്ളത്—യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ]
12. ‘മരണത്തിൽനിന്ന് ജീവങ്കലേക്ക് കടന്നിരിക്കുന്നത്’ ആരാണ്? (യോഹ. 5:24, 25) [w08 4/15 “യഹോവയുടെ വചനം ജീവനുള്ളത്—യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ]
13. കാര്യസ്ഥനെ അഥവാ സത്യത്തിന്റെ ആത്മാവിനെ കുറിക്കാൻ “അവനെ,” “അവൻ” എന്നീ സർവനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? (യോഹ. 14: 16, 17; 16: 7, 8, 13, 14) [w08 4/15 “യഹോവയുടെ വചനം ജീവനുള്ളത്—യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ]
14. “എന്നെ പിടിച്ചുനിർത്തരുത്” എന്ന് യേശു മഗ്ദലനക്കാരത്തി മറിയയോടു പറഞ്ഞത് എന്തുകൊണ്ട്? (യോഹ. 20:17, ഓശാന ബൈബിൾ) [w08 4/15 “യഹോവയുടെ വചനം ജീവനുള്ളത്—യോഹന്നാന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ]
15. യേശു സ്വർഗ്ഗത്തിലേക്ക് കയറിപ്പോയ “അതേവിധത്തിൽ”ത്തന്നെ വരും എന്നതിന്റെ അർഥമെന്താണ്? (പ്രവൃ. 1:9-11) [rs പേ. 342 ഖ. 4; it-1 പേ. 186 ഖ. 8]