വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/08 പേ. 2-4
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ലോകമെമ്പാടുമുള്ള ഫലപ്രദമായ ഒരു സ്‌കൂൾ
    ഉണരുക!—1995
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • പ്രസംഗവേലയ്‌ക്കായി യഹോവ നമ്മെ പരിശീലിപ്പിക്കുന്നു
    2011 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 5/08 പേ. 2-4

ചോദ്യ​പ്പെ​ട്ടി

◼ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂ​ളി​ലെ​യും സേവന​യോ​ഗ​ത്തി​ലെ​യും ഓരോ പരിപാ​ടി​ക്കും​ശേഷം കയ്യടി​ക്കു​ന്നത്‌ ഉചിത​മാ​ണോ?

സ്രഷ്ടാ​വായ യഹോവ ഭൂമിക്ക്‌ അടിസ്ഥാ​ന​മി​ട്ട​പ്പോൾ, “പ്രഭാ​ത​ന​ക്ഷ​ത്രങ്ങൾ ഒന്നിച്ചു ഘോഷി​ച്ചു​ല്ല​സി​ക്ക​യും ദൈവ​പു​ത്ര​ന്മാ​രെ​ല്ലാം സന്തോ​ഷി​ച്ചാർക്കു​ക​യും” ചെയ്‌തു. (ഇയ്യോ. 38:6–8) യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ​യും നന്മയു​ടെ​യും ശക്തിയു​ടെ​യും പുതു​പ്ര​ക​ട​ന​മെന്ന നിലയി​ലുള്ള അന്യാ​ദൃ​ശ​മായ സൃഷ്ടി​ക്രി​യ​ക​ളെ​പ്രതി അവനു സ്‌തു​തി​പാ​ടാൻ ആ ദൈവ​പു​ത്ര​ന്മാർ ആഗ്രഹി​ച്ചു.

സമാന​മാ​യി, നമ്മുടെ സഹോ​ദ​രങ്ങൾ അവതരി​പ്പി​ക്കുന്ന വിവര​ങ്ങൾക്കും അതിനാ​യുള്ള അവരുടെ ശ്രമങ്ങൾക്കും അകമഴിഞ്ഞ വിലമ​തി​പ്പു പ്രകടി​പ്പി​ക്കു​ന്നത്‌ ഉചിത​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും പോലുള്ള പ്രത്യേക കൂടി​വ​ര​വു​ക​ളി​ലെ പ്രസം​ഗ​ങ്ങൾക്കും മറ്റു പരിപാ​ടി​കൾക്കും​ശേഷം സാധാ​ര​ണ​യാ​യി നാം കയ്യടി​ക്കാ​റുണ്ട്‌. അത്തരം സന്ദർഭ​ങ്ങ​ളിൽ പരിപാ​ടി​കൾ തയ്യാറാ​കാൻ സമയവും ശ്രമവും കൂടുതൽ ആവശ്യ​മാണ്‌. പ്രസം​ഗ​കന്റെ കഠിനാ​ധ്വാ​ന​ത്തോ​ടും തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും യഹോവ പ്രദാ​നം​ചെ​യ്യുന്ന പ്രബോ​ധ​ന​ത്തോ​ടും ഉള്ള വിലമ​തി​പ്പാണ്‌ കയ്യടി​ക്കു​ന്ന​തി​ലൂ​ടെ നാം പ്രകട​മാ​ക്കു​ന്നത്‌.—യെശ. 48:17; മത്താ. 24:45–47.

ദിവ്യാ​ധി​പ​ത്യ ശുശ്രൂ​ഷാ സ്‌കൂ​ളി​ലെ​യും സേവന​യോ​ഗ​ത്തി​ലെ​യും പരിപാ​ടി​കൾക്കു​ശേഷം കയ്യടി​ക്കു​ന്നതു സംബന്ധി​ച്ചെന്ത്‌? ഒരു വിദ്യാർഥി ആദ്യമാ​യി തന്റെ നിയമനം നടത്തു​ന്ന​തു​പോ​ലുള്ള ചില സന്ദർഭ​ങ്ങ​ളിൽ കയ്യടി​ക്കു​ന്നതു തികച്ചും സ്വാഭാ​വി​ക​മാണ്‌. എന്നാൽ കരഘോ​ഷം നിരർഥ​ക​മായ ഒരു ചടങ്ങു​പോ​ലെ ആയിത്തീർന്നേ​ക്കാ​മെ​ന്ന​തി​നാൽ ഓരോ പരിപാ​ടി​ക്കും​ശേഷം സാധാ​ര​ണ​യാ​യി നാം കയ്യടി​ക്കാ​റില്ല.

ദിവ്യാ​ധി​പ​ത്യ ശുശ്രൂ​ഷാ സ്‌കൂ​ളി​ലെ​യും സേവന​യോ​ഗ​ത്തി​ലെ​യും മിക്ക പരിപാ​ടി​കൾക്കും​ശേഷം കയ്യടി​ക്കാ​റി​ല്ലെ​ങ്കി​ലും ലഭിക്കുന്ന പ്രബോ​ധ​ന​ത്തി​നും അതിനു വേണ്ടിവന്ന ശ്രമത്തി​നും വിലമ​തി​പ്പു കാണി​ക്കാൻ മറ്റു മാർഗ​ങ്ങ​ളുണ്ട്‌. ഉണർന്നി​രുന്ന്‌ പ്രസം​ഗ​കർക്ക്‌ അടുത്ത ശ്രദ്ധ നൽകി​ക്കൊണ്ട്‌ നമുക്കതു ചെയ്യാ​വു​ന്ന​താണ്‌. മിക്ക​പ്പോ​ഴും, യോഗ​ത്തി​നു​ശേഷം സഹോ​ദ​ര​ങ്ങളെ നേരിൽക്കണ്ട്‌ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാ​നും നമുക്കാ​കും.—എഫെ. 1:15, 16.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക