വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/08 പേ. 7-8
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 4/08 പേ. 7-8

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഏപ്രിൽ, മേയ്‌: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. സ്‌മാ​ര​കാ​ച​ര​ണ​ത്തി​നും പ്രത്യേക പരസ്യ പ്രസം​ഗ​ത്തി​നും ഹാജരാ​കു​ന്ന​വ​രും, എന്നാൽ സഭയോ​ടു സജീവ​മാ​യി സഹവസി​ക്കു​ന്നി​ല്ലാ​ത്ത​വ​രു​മായ താത്‌പ​ര്യ​ക്കാ​രെ സന്ദർശി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ഇതുവ​രെ​യും ബൈബിൾ പഠിക്കാൻ തുടങ്ങി​യി​ട്ടി​ല്ലാ​ത്ത​വർക്ക്‌ ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ നൽകു​ക​യും ബൈബി​ള​ധ്യ​യനം തുടങ്ങു​ക​യും ചെയ്യുക എന്നതാ​യി​രി​ക്കണം അത്തരം സന്ദർശ​ന​ങ്ങ​ളു​ടെ ലക്ഷ്യം. ജൂൺ: ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌) അല്ലെങ്കിൽ ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌). ഇവ സ്റ്റോക്കി​ല്ലാത്ത സഭകൾ ഏക സത്യ​ദൈ​വത്തെ ആരാധി​ക്കുക എന്ന പുസ്‌തകം സമർപ്പി​ക്കു​ന്ന​താണ്‌.

◼ 2008-ലേക്കുള്ള ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ബാഡ്‌ജു​കൾ 2008 മേയ്‌ മാസ​ത്തോ​ടെ അയച്ചു​ത​രു​ന്ന​താ​യി​രി​ക്കും. പ്രസാ​ധ​ക​രു​ടെ എണ്ണത്തെ​ക്കാൾ കൂടുതൽ ബാഡ്‌ജു​കൾ സഭകളു​ടെ പ്രാഥ​മിക ഭാഷയിൽ ലഭിക്കു​ന്ന​താ​യി​രി​ക്കും. അതു​കൊണ്ട്‌ പ്രാഥ​മിക ഭാഷയി​ലോ മറ്റൊരു ഭാഷയി​ലോ കൂടുതൽ ബാഡ്‌ജു​കൾ ആവശ്യ​മാ​യി​വ​രു​ന്നെ​ങ്കിൽ മാത്രം അപേക്ഷ അയച്ചാൽ മതി. അത്തരം മിതമായ അപേക്ഷകൾ സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോ​ഗിച്ച്‌ ഓർഡർ ചെയ്യാ​വു​ന്ന​താണ്‌.

◼ സാധാരണ പയനിയർ സേവന അപേക്ഷ (S-205) ഫാറവും സഹായ പയനിയർ സേവന അപേക്ഷ (S-205b) ഫാറവും സഭയിൽ ആവശ്യ​ത്തിന്‌ ഉണ്ടെന്ന്‌ സഭാ സെക്ര​ട്ട​റി​മാർ ഉറപ്പു​വ​രു​ത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോ​ഗിച്ച്‌ ഇവ ഓർഡർ ചെയ്യാ​വു​ന്ന​താണ്‌. ഒരു വർഷ​ത്തേ​ക്കെ​ങ്കി​ലു​മുള്ള സ്റ്റോക്ക്‌ സഭയിൽ ഉണ്ടായി​രി​ക്കണം. സാധാരണ പയനിയർ അപേക്ഷാ ഫാറം ബ്രാഞ്ചി​ലേക്ക്‌ അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ അതു പൂർണ​മാ​യി പൂരി​പ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക.

◼ എല്ലാ അധ്യക്ഷ മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും സെക്ര​ട്ട​റി​മാ​രു​ടെ​യും ഏറ്റവും പുതിയ മേൽവി​ലാ​സ​വും ഫോൺ നമ്പരും ബ്രാ​ഞ്ചോ​ഫീ​സിൽ സൂക്ഷി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. അവയ്‌ക്കു മാറ്റം വന്നിട്ടു​ണ്ടെ​ങ്കിൽ സേവന​ക്ക​മ്മി​റ്റി, അധ്യക്ഷ മേൽവി​ചാ​ര​കന്റെ/സെക്ര​ട്ട​റി​യു​ടെ മേൽവി​ലാസ മാറ്റ ഫാറം (S-29) പൂരി​പ്പിച്ച്‌, ഒപ്പിട്ട്‌ ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക്‌ ഉടനടി അയച്ചു​കൊ​ടു​ക്കണം. ഫോൺ നമ്പരിന്റെ കോഡിൽ വരുന്ന മാറ്റവും ഇതിൽ ഉൾപ്പെ​ടു​ന്നു.

◼ നിങ്ങളു​ടെ യാത്ര​യിൽ മറ്റൊരു രാജ്യത്തെ സഭാ​യോ​ഗ​ങ്ങ​ളി​ലോ സമ്മേള​ന​ത്തി​ലോ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലോ സംബന്ധി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​മ്പോൾ തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിവര​ങ്ങൾക്കാ​യി പ്രസ്‌തുത രാജ്യത്തെ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കുന്ന ബ്രാ​ഞ്ചോ​ഫീ​സു​മാ​യാ​ണു ബന്ധപ്പെ​ടേ​ണ്ടത്‌. പുതിയ വാർഷി​ക​പു​സ്‌ത​ക​ത്തി​ന്റെ അവസാ​ന​പേ​ജിൽ ബ്രാ​ഞ്ചോ​ഫീ​സു​ക​ളു​ടെ മേൽവി​ലാ​സങ്ങൾ നൽകി​യി​ട്ടുണ്ട്‌.

◼ ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ എല്ലാ സഭകൾക്കും അയച്ചു​ത​രു​ന്ന​താ​യി​രി​ക്കും. അവ കൂടെ​ക്കൊ​ണ്ടു​പോ​കാ​നും അവയു​പ​യോ​ഗിച്ച്‌ ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാ​നും ശ്രമി​ക്കുക. എതിർപ്പുള്ള സ്ഥലങ്ങളിൽ, വീട്ടു​കാ​രനു താത്‌പ​ര്യ​മു​ണ്ടോ​യെന്ന്‌ ഉറപ്പു​വ​രു​ത്തി​യ​ശേഷം ലഘുലേഖ നൽകുക.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ബൈബിൾ ചർച്ചകൾ തുടങ്ങാ​നും തുടരാ​നും ഉള്ള മാർഗം —ബംഗാളി

“എന്റെ ബൈബിൾ കഥാപു​സ്‌തക”ത്തിനുള്ള അധ്യയന ചോദ്യ​ങ്ങൾ —ബംഗാളി, ഗുജറാ​ത്തി, മറാഠി

സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നു​വേണ്ടി മേൽപ്പറഞ്ഞ ചെറു​പു​സ്‌ത​ക​ത്തി​ന്റെ ആവശ്യ​ത്തി​നു കോപ്പി​കൾക്കാ​യി സഭകൾ അപേക്ഷി​ക്കേ​ണ്ട​താണ്‌. ഏപ്രിൽ മാസത്തെ സാഹിത്യ അപേക്ഷ​യ്‌ക്കൊ​പ്പം പ്രസ്‌തുത ഓർഡർ അയയ്‌ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക