ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2008 ഏപ്രിൽ 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2008 മാർച്ച് 3 മുതൽ ഏപ്രിൽ 28 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
പ്രസംഗ ഗുണങ്ങൾ
1. നിയമിച്ചു തന്നിരിക്കുന്ന വിഷയത്തെ കേന്ദ്രീകരിച്ചു പ്രസംഗം വികസിപ്പിക്കേണ്ടത് എന്തുകൊണ്ട്, അത് എങ്ങനെ ചെയ്യാനാകും? [be പേ. 234 ഖ. 1–പേ. 235 ഖ. 1]
2. പഠിപ്പിക്കുമ്പോൾ ചോദ്യങ്ങൾ ഉപയോഗിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 236 ഖ. 1-5]
3. യുക്തിസഹമായി ചിന്തിക്കാൻ ചോദ്യങ്ങൾ സഹായിക്കുന്നത് എങ്ങനെ? [be പേ. 237 ഖ. 3–പേ. 238 ഖ. 2]
4. പഠിപ്പിക്കുമ്പോൾ ശ്രോതാവിന്റെ വികാരവിചാരങ്ങൾ മനസ്സിലാക്കാൻ കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കേണ്ടത് എന്തുകൊണ്ട്? (സദൃ. 20:5; മത്താ. 16:13-16; യോഹ. 11:26) [be പേ. 238 ഖ. 4-6]
5. പഠിപ്പിക്കുമ്പോൾ ഉപമാലങ്കാരങ്ങൾ ഉപയോഗിക്കുന്നത് മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്? (ഉല്പ. 22:17; യിരെ. 13:11) [be പേ. 240 ഖ. 1-3]
1-ാം നമ്പർ നിയമനം
6. മർക്കൊസിന്റെ സുവിശേഷത്തിൽ വിശേഷവത്കരിക്കുന്ന ഏതു തത്ത്വങ്ങൾ നമ്മെ ദൈവരാജ്യത്തിൻകീഴിലെ ജീവിതത്തിനു യോഗ്യരാക്കും? [si പേ. 186 ഖ. 32]
7. ഇക്കാലത്ത് ദൈവദാസന്മാരെ പരിശുദ്ധാത്മാവ് എങ്ങനെയാണു സഹായിക്കുന്നത്? (യോഹ. 14:25, 26) [be പേ. 19 ഖ. 2-3]
8. വായിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം എന്താണ്? [be പേ. 21 ഖ. 3]
9. പഠനം എന്നാലെന്ത്? [be പേ. 27 ഖ. 3–പേ. 28 ഖ. 1]
10. എബ്രായ തിരുവെഴുത്തുകൾ ദൈവനിശ്വസ്തമാണെന്ന വസ്തുതയ്ക്ക് ലൂക്കൊസിന്റെ സുവിശേഷം ഉറപ്പുനൽകുന്നത് എങ്ങനെ? [si പേ. 192 ഖ. 30-1]
പ്രതിവാര ബൈബിൾ വായന
11. തന്നെ “നല്ല ഗുരോ” എന്നു വിളിച്ച മനുഷ്യനെ യേശു തിരുത്തിയത് എന്തുകൊണ്ട്? (മർക്കൊ. 10:17, 18) [w08 2/15 “യഹോവയുടെ വചനം ജീവനുള്ളത്—മർക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ”]
12. ഇസ്രായേൽ ജനതയോടു ബന്ധപ്പെട്ട് എന്തു സൂചിപ്പിക്കാനാണ് യേശു അത്തിയുടെ ദൃഷ്ടാന്തം ഉപയോഗിച്ചത്? (മർക്കൊ. 11:12-14, 20, 21) [w03 5/15 പേ. 26 ഖ. 2-3]
13. പരിശുദ്ധാത്മാവു വരുകയും അത്യുന്നതന്റെ ശക്തി നിഴലിടുകയും ചെയ്യുന്നതിന്റെ ഫലമായി മറിയ ‘ഗർഭം ധരിക്കും’ എന്ന ഗബ്രീയേൽ ദൂതന്റെ വാക്കുകളുടെ അർഥമെന്ത്? (ലൂക്കൊ. 1:30, 31, 34, 35) [w08 3/15 “യഹോവയുടെ വചനം ജീവനുള്ളത്—ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ”; it-2 പേ. 56 ഖ. 2]
14. യേശുവിന്റെ ശിഷ്യന്മാർ ചെയ്തത് “ശബ്ബത്തിൽ വിഹിതമല്ലാത്തത്” ആയിരുന്നോ? (ലൂക്കൊ. 6:1, 2) [gt അധ്യാ. 31]
15. യേശു മാർത്തയ്ക്കു നൽകിയ ഉപദേശത്തിൽനിന്ന് നമുക്കെന്തു പഠിക്കാനാകും? (ലൂക്കൊ. 10:40-42) [w99 9/1 പേ. 31]