സേവനയോഗ പട്ടിക
ഏപ്രിൽ 14-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഏപ്രിൽ–ജൂൺ വീക്ഷാഗോപുരവും ഏപ്രിൽ–ജൂൺ ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
15 മിനി:“നന്ദിയുള്ളവരെന്നു പ്രകടിപ്പിക്കുക.”a സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.
20 മിനി:“ദുഃഖിതരെ ആശ്വസിപ്പിക്കുക.”b പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിതനായ ഒരുവനെ ആശ്വസിപ്പിച്ചതിന്റെ ശ്രദ്ധേയമായ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഏപ്രിൽ 21-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. മാസിക സമർപ്പിച്ചിട്ടുള്ളിടങ്ങളിൽ, ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ ഉപയോഗിച്ചു മടക്കസന്ദർശനം നടത്തുന്ന വിധം ഹ്രസ്വമായി പ്രകടിപ്പിക്കുക. വീട്ടുകാരൻ അനുകൂലമായി പ്രതികരിക്കുന്നപക്ഷം ആദ്യത്തെ അഞ്ചു ഖണ്ഡികകളിലേക്കു ശ്രദ്ധതിരിച്ചശേഷം ബൈബിളധ്യയനത്തെക്കുറിച്ചു പറയുക. സ്മാരകത്തിനോ പ്രത്യേക പ്രസംഗത്തിനോ സന്നിഹിതരായവരും എന്നാൽ ഇതുവരെ ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടില്ലാത്തവരുമായവരെ പ്രത്യേകാൽ ഓർക്കുക. അടുത്ത വാരത്തെ സേവനയോഗത്തിനായി ഏപ്രിൽ-ജൂൺ ലക്കം വീക്ഷാഗോപുരവും ഏപ്രിൽ-ജൂൺ ലക്കം ഉണരുക!യും കൊണ്ടുവരാനും പ്രദേശത്തിനു ചേരുന്ന അവതരണങ്ങൾ ചർച്ചചെയ്യാൻ തയ്യാറായിവരാനും സദസ്സിനെ ഓർമിപ്പിക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ.
25 മിനി:“എപ്പോൾ ബൈബിളിൽനിന്നു വായിക്കണം, എങ്ങനെ പ്രസിദ്ധീകരണം നൽകണം?”c യോഗ്യതയുള്ള ഒരു മൂപ്പൻ നടത്തേണ്ടത്. വിവരങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്കു ബാധകമാക്കുക.
ഏപ്രിൽ 28-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ മാസത്തെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. ഏപ്രിൽ-ജൂൺ ലക്കം വീക്ഷാഗോപുരത്തിന്റെയും ഏപ്രിൽ-ജൂൺ ലക്കം ഉണരുക!യുടെയും രത്നച്ചുരുക്കം നൽകുകയും ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് പ്രദേശത്തുള്ളവർക്ക് ആകർഷകമായിരിക്കുമെന്നു സദസ്സിനോടു ചോദിക്കുകയും ചെയ്യുക. തങ്ങൾ വിശേഷവത്കരിക്കാനാഗ്രഹിക്കുന്ന ലേഖനങ്ങൾ ഉപയോഗിച്ചുള്ള അവതരണങ്ങൾ നിർദേശിക്കാൻ അവരെ ക്ഷണിക്കുക. സംഭാഷണമാരംഭിക്കാൻ ഏതു ചോദ്യങ്ങൾ ചോദിക്കാം? തുടർന്ന് ലേഖനത്തിലെ ഏതു തിരുവെഴുത്ത് വായിക്കാനാകും? തിരുവെഴുത്തിനെ ചോദ്യത്തിനുള്ള ഉത്തരവുമായി എങ്ങനെ ബന്ധിപ്പിക്കാം? സദസ്സിൽനിന്ന് ആരെങ്കിലും നിർദേശിച്ച രീതി ഉപയോഗിച്ച് ഓരോ മാസികയും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
10 മിനി:ചോദ്യപ്പെട്ടി. സദസ്യചർച്ച.
25 മിനി:‘അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുക.’d സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.
മേയ് 5-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:യഹോവ നിങ്ങളെ ഒരുനാളും കൈവിടുകയില്ല. 2005 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 8-11 പേജുകൾ ആസ്പദമാക്കിയുള്ള പ്രോത്സാഹജനകമായ പ്രസംഗം.
20 മിനി:“പുരോഗമിക്കുന്ന ശുശ്രൂഷകനായിരിക്കുക.”e 3-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 6-8 പേജുകളിൽ, “പൂർണ പ്രയോജനം എങ്ങനെ നേടാം?” എന്ന ഉപതലക്കെട്ടിനു കീഴിലുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.