വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/07 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2007
  • ഉപതലക്കെട്ടുകള്‍
  • സെപ്‌റ്റം​ബർ 10-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 17-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 24-ന്‌ ആരംഭി​ക്കുന്ന വാരം
  • ഒക്ടോബർ 1-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2007
km 9/07 പേ. 2

സേവന​യോഗ പട്ടിക

സെപ്‌റ്റം​ബർ 10-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 225

5 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

20 മിനി: “ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗം—അപകടങ്ങൾ സംബന്ധിച്ച്‌ ജാഗ്രത പാലി​ക്കുക!” 1999 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബ​ന്ധ​ത്തി​ലെ 10-18, 27-36 ഖണ്ഡിക​കളെ ആസ്‌പ​ദ​മാ​ക്കി പ്രാപ്‌ത​നായ ഒരു മൂപ്പൻ നടത്തുന്ന ചോ​ദ്യോ​ത്തര ചർച്ച. 12, 13, 18 ഖണ്ഡികകൾ വായി​ക്കുക.

20 മിനി: “യേശു​വെച്ച മാതൃക പിന്തു​ട​രുക.”a മറ്റുള്ള​വ​രു​ടെ നല്ല മാതൃ​ക​യിൽനിന്ന്‌ തങ്ങൾ പ്രയോ​ജ​ന​മ​നു​ഭ​വി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 130, സമാപന പ്രാർഥന.

സെപ്‌റ്റം​ബർ 17-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 60

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും സെപ്‌റ്റം​ബർ ലക്കം ഉണരുക!യും സമർപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പ്രകടി​പ്പി​ക്കുക. ഓരോ പ്രകട​ന​ത്തി​ലും ഒരു മാസിക മാത്ര​മാ​ണു വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​തെ​ങ്കി​ലും മാസി​കകൾ ജോഡി​യാ​യി സമർപ്പി​ക്കുക.

15 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവ​രി​ച്ചു? ശുശ്രൂ​ഷ​യിൽ കൈവ​രിച്ച നേട്ടങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ സേവന മേൽവി​ചാ​രകൻ കഴിഞ്ഞ സേവന​വർഷത്തെ സഭാ​പ്ര​വർത്ത​നങ്ങൾ പുനര​വ​ലോ​കനം ചെയ്യുന്നു. അഭിന​ന്ദ​നാർഹ​മായ കാര്യ​ങ്ങ​ളിൽ സഭയെ അനു​മോ​ദി​ക്കുക. പുതിയ സേവന​വർഷം ശുശ്രൂ​ഷ​യിൽ സഭ ശ്രദ്ധനൽകേണ്ട ഒന്നോ രണ്ടോ സംഗതി​കൾ പരാമർശി​ക്കുക. പയനി​യർമാ​രു​ടെ തീക്ഷ്‌ണ​മായ വേലയെ അനു​മോ​ദി​ച്ചു​കൊണ്ട്‌ അവരുടെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയുക. നിഷ്‌ക്രി​യരെ സഹായി​ക്കാ​നാ​യി ചെയ്‌ത ശ്രമങ്ങ​ളു​ടെ നല്ല ഫലങ്ങൾ വിവരി​ക്കുക.

20 മിനി: ഒരു ഏകീകൃത സഹോ​ദ​ര​വർഗം. യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 16-ാം അധ്യാ​യത്തെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും.

ഗീതം 74, സമാപന പ്രാർഥന.

സെപ്‌റ്റം​ബർ 24-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 162

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക.

15 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന സദസ്യ ചർച്ച. സമയം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ വായിച്ചു ചർച്ച​ചെ​യ്യുക.

20 മിനി: ഒക്ടോബറിൽ ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ ബൈബി​ളി​നെ കുറിച്ച്‌ അറിയാൻ ലഘുലേഖ ഉപയോ​ഗി​ക്കുക. ഒക്ടോ​ബ​റി​ലെ സാഹിത്യ സമർപ്പണം വീക്ഷാ​ഗോ​പു​ര​വും ഉണരുക!യുമാ​യി​രി​ക്കും. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്തു ബൈബി​ള​ധ്യ​യനം തുടങ്ങാൻ ബൈബി​ളി​നെ കുറിച്ച്‌ അറിയാൻ ലഘുലേഖ ഉപയോ​ഗി​ക്കാ​നാ​യേ​ക്കും. ലഭ്യ​മെ​ങ്കിൽ ലഘു​ലേ​ഖ​യു​ടെ ഓരോ പ്രതി ഹാജരാ​യി​രി​ക്കുന്ന എല്ലാവർക്കും സേവക​ന്മാർ വിതരണം ചെയ്‌ത​ശേഷം അതു ഹ്രസ്വ​മാ​യി ചർച്ച​ചെ​യ്യുക. ആദ്യ സന്ദർശ​ന​ത്തി​ലോ മടങ്ങി​ച്ചെ​ല്ലു​മ്പോ​ഴോ ഈ ലഘുലേഖ പൂർണ​മാ​യോ ഭാഗി​ക​മാ​യോ വീട്ടു​കാ​ര​നു​മാ​യി ചർച്ച​ചെ​യ്യാ​വു​ന്ന​താ​ണെന്നു വിശദീ​ക​രി​ക്കുക. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ഒക്ടോബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും ഒക്ടോബർ ലക്കം ഉണരുക!യും സമർപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പ്രകടി​പ്പി​ക്കുക. ഒരു പ്രകട​ന​ത്തിൽ, മാസി​കകൾ സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കുന്ന വീട്ടു​കാ​രന്‌ പ്രസാ​ധകൻ ലഘുലേഖ നൽകു​ന്ന​താ​യി കാണി​ക്കുക. രണ്ടാമത്തെ പ്രകട​ന​ത്തിൽ, വീട്ടു​കാ​രൻ മാസിക സ്വീക​രി​ച്ച​ശേഷം പ്രസാ​ധകൻ ലഘുലേഖ കൊടു​ത്തിട്ട്‌ അതിന്റെ 5-ാം പേജ്‌ ചർച്ച​ചെ​യ്യു​ന്നു. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ ഉള്ളടക്ക​ത്തി​ലേക്കു ശ്രദ്ധക്ഷ​ണി​ച്ചിട്ട്‌ ഈ പുസ്‌തകം ബൈബി​ള​ധ്യ​യ​ന​ത്തി​നാ​യി തയ്യാറാ​ക്കി​യി​ട്ടു​ള്ള​താ​ണെന്നു വിശദീ​ക​രി​ക്കു​ന്നു. തുടർന്ന്‌, പുസ്‌ത​ക​വു​മാ​യി മടങ്ങി​വ​രാ​മെന്നു പറയുന്നു.

ഗീതം 222, സമാപന പ്രാർഥന.

ഒക്ടോബർ 1-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 88

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. സെപ്‌റ്റം​ബർ മാസത്തെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക.

15 മിനി: ബ്രാഞ്ചിൽനിന്നുള്ള കത്ത്‌. രാജ്യ ശുശ്രൂ​ഷ​യു​ടെ ആദ്യ​പേ​ജിൽ കൊടു​ത്തി​രി​ക്കുന്ന കത്തിനെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും. കഴിഞ്ഞ വർഷത്തെ “വിടുതൽ സമീപം!” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​ന്റെ​യോ ഈ വർഷത്തെ സ്‌മാ​ര​ക​ത്തി​ന്റെ​യോ ക്ഷണക്കത്തു വിതര​ണ​ത്തോ​ടു ബന്ധപ്പെട്ട പ്രാ​ദേ​ശിക അനുഭ​വങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.

20 മിനി: “വീക്ഷാ​ഗോ​പു​രം ഉദ്വേ​ഗ​ജ​ന​ക​മായ വഴിത്തി​രി​വിൽ!”b

ഗീതം 189, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക