സേവനയോഗ പട്ടിക
ആഗസ്റ്റ് 13-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരവും ആഗസ്റ്റ് ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. മടങ്ങിച്ചെല്ലുമ്പോൾ ഉത്തരം കൊടുക്കുന്നതിനായി ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ 3-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ചോദ്യം അതിലൊന്നിൽ ഉൾപ്പെടുത്തുക. “പുതിയ സർക്കിട്ട് സമ്മേളന പരിപാടി” ചർച്ച ചെയ്യുക. ലഭ്യമെങ്കിൽ അടുത്ത സർക്കിട്ട് സമ്മേളനത്തിന്റെ തീയതി അറിയിക്കുക.
15 മിനി: ദിവ്യാധിപത്യ കീഴ്പെടലിൽനിന്നു പ്രയോജനം നേടൽ. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്തകത്തിന്റെ 15-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും.
15 മിനി: “കുടുംബം ഒത്തൊരുമിച്ച് യഹോവയെ ആരാധിക്കുക.”a കുടുംബം ഒത്തൊരുമിച്ചു ശുശ്രൂഷയിൽ ഏർപ്പെട്ടതു മുഖാന്തരമുണ്ടായ പ്രയോജനങ്ങളെക്കുറിച്ചു പറയാൻ സദസ്യരെ ക്ഷണിക്കുക. ഒന്നോ രണ്ടോ അഭിപ്രായങ്ങൾ മുന്നമേ ക്രമീകരിക്കാവുന്നതാണ്.
ഗീതം 48, സമാപന പ്രാർഥന.
ആഗസ്റ്റ് 20-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “പുതിയ പ്രത്യേക സമ്മേളന ദിന പരിപാടി” ചർച്ച ചെയ്യുക. ലഭ്യമെങ്കിൽ അടുത്ത പ്രത്യേക സമ്മേളന ദിനത്തിന്റെ തീയതി അറിയിക്കുക.
15 മിനി: സെപ്റ്റംബറിൽ പ്രഥമ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കുക. സദസ്യ ചർച്ച. സെപ്റ്റംബറിൽ നാം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കും. പ്രഥമ സന്ദർശനത്തിൽ അതിന്റെ ഏതാനും ഖണ്ഡികകൾ വീട്ടുകാരനുമായി ചർച്ച ചെയ്യുക. 2006 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. പ്രഥമ സന്ദർശനത്തിൽ എങ്ങനെ ബൈബിളധ്യയനം ആരംഭിക്കാമെന്നു കാണിക്കുന്ന ഒന്നോ രണ്ടോ പ്രകടനങ്ങൾ ഉൾപ്പെടുത്താം.
20 മിനി: “സഭാ പുസ്തകാധ്യയന ക്രമീകരണം നമ്മെ സഹായിക്കുന്നു.”b 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ സംഘടിതർ പുസ്തകത്തിന്റെ 41-ാം പേജിലെ 3-ാം ഖണ്ഡികയിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 6, സമാപന പ്രാർഥന.
ആഗസ്റ്റ് 27-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരവും സെപ്റ്റംബർ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
10 മിനി: ‘അനീതിയുള്ള ധനംകൊണ്ട് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ.’ 1994 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-18 പേജുകളെ അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.
25 മിനി: “പുതിയ സേവനവർഷത്തേക്കുള്ള മൂല്യവത്തായ ഒരു ലാക്ക്.”c അടുത്തകാലത്തു സഹായ പയനിയർമാരായി സേവിച്ച ഒന്നോ രണ്ടോ പേരുമായി അഭിമുഖം നടത്തുക. തങ്ങളുടെ പട്ടികയിൽ അവർ എന്തെല്ലാം പൊരുത്തപ്പെടുത്തലുകളാണു വരുത്തിയത്? അവർക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചു? സാധ്യമെങ്കിൽ, മറ്റു കുടുംബാംഗങ്ങളുടെ സഹായവും പിന്തുണയും ലഭിച്ചതിനാൽ സഹായ പയനിയറിങ് ചെയ്യാനായ ഒരാളെ അഭിമുഖത്തിൽ ഉൾപ്പെടുത്താം. 9-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ സഞ്ചാര മേൽവിചാരകന്റെ അടുത്ത സന്ദർശനത്തിന്റെ തീയതി ലഭ്യമെങ്കിൽ അറിയിക്കുക.
ഗീതം 196, സമാപന പ്രാർഥന.
സെപ്റ്റംബർ 3-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ആഗസ്റ്റിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി: “നമുക്കുള്ള പദവികൾ നാം വിലമതിക്കുന്നു!” d സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിത തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: “മാസികാ സമർപ്പണങ്ങൾ എങ്ങനെ ബൈബിളധ്യയനങ്ങളാക്കാം.”e 2-ാം പേജിലെ നിർദേശങ്ങളിലൊന്ന് ഉപയോഗിച്ചുള്ള ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക. ബൈബിളധ്യയന ക്രമീകരണം പ്രകടിപ്പിച്ചു കാണിച്ചശേഷം രണ്ടുതവണ അധ്യയനം നടത്തുകയും അതു തുടരാമെന്നു തോന്നുകയും ചെയ്യുന്നെങ്കിൽ അധ്യയനം റിപ്പോർട്ടു ചെയ്യാവുന്നതാണെന്ന് പ്രസാധകരെ ഓർമിപ്പിക്കുക.
ഗീതം 2, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.