വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/07 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2007
  • ഉപതലക്കെട്ടുകള്‍
  • മാർച്ച്‌ 12-ന്‌ ആരംഭി​ക്കുന്ന വാരം
  • മാർച്ച്‌ 19-ന്‌ ആരംഭി​ക്കുന്ന വാരം
  • മാർച്ച്‌ 26-ന്‌ ആരംഭി​ക്കുന്ന വാരം
  • ഏപ്രിൽ 2-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2007
km 3/07 പേ. 2

സേവന​യോഗ പട്ടിക

മാർച്ച്‌ 12-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 153

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും മാർച്ച്‌ ലക്കം ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: പ്രിയപ്പെട്ട ഒരാൾ യഹോ​വയെ ഉപേക്ഷി​ച്ചു പോകു​മ്പോൾ. 2006 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 17-21 പേജു​കളെ ആസ്‌പ​ദ​മാ​ക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.

20 മിനി: “എന്റെ ഓർമ്മെ​ക്കാ​യി ഇതു ചെയ്‌വിൻ.”a 3-ാം ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ, താത്‌പ​ര്യ​ക്കാർക്ക്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം ഉപയോ​ഗിച്ച്‌ സ്‌മാ​ര​കാ​ച​ര​ണ​ത്തെ​ക്കു​റിച്ച്‌ എങ്ങനെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാം എന്നതു സംബന്ധിച്ച്‌ 2006 മാർച്ച്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 1-ാം പേജിലെ 3-ാം ഖണ്ഡിക​യി​ലുള്ള അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 168, സമാപന പ്രാർഥന.

മാർച്ച്‌ 19-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 45

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 3-ാം പേജിലെ “സ്‌മാരക ഓർമി​പ്പി​ക്ക​ലു​കൾ” എന്ന ചതുര​ത്തി​ലെ മുഖ്യാ​ശ​യങ്ങൾ പുനര​വ​ലോ​കനം ചെയ്യുക.

20 മിനി: നിങ്ങളുടെ ശുശ്രൂഷ വികസി​പ്പി​ക്കാ​നുള്ള മാർഗങ്ങൾ. യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ പുസ്‌ത​ക​ത്തി​ന്റെ 10-ാം അധ്യാ​യത്തെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും.

15 മിനി: “ഉത്തരം പറയാ​മോ?”b കുടുംബ അധ്യയ​ന​ത്തിൽ ഇടയ്‌ക്കൊ​ക്കെ ഈ ലേഖന പരമ്പര എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു കാണി​ക്കുന്ന ഹ്രസ്വ​മായ ഒരു പ്രകടനം ഉൾപ്പെ​ടു​ത്തുക.

ഗീതം 216, സമാപന പ്രാർഥന.

മാർച്ച്‌ 26-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 115

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. മാർച്ചി​ലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും ഏപ്രിൽ ലക്കം ഉണരുക!യും പ്രത്യേക സ്‌മാ​ര​ക​ക്ഷ​ണ​ക്കത്തു സഹിതം എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: ഞാൻ ജീവിതം എങ്ങനെ വിനി​യോ​ഗി​ക്കണം? 2006 ജൂലൈ ലക്കം ഉണരുക!യുടെ 23-5 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തെ​ത്തു​ടർന്ന്‌ മുഴു​സമയ സേവനം ഏറ്റെടുത്ത ഒന്നോ രണ്ടോ പേരെ അഭിമു​ഖം നടത്തുക. അവർ എന്തു​കൊ​ണ്ടാ​ണു മുഴു​സമയ സേവനം തിര​ഞ്ഞെ​ടു​ത്തത്‌? എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ അവർ ആസ്വദി​ച്ചി​രി​ക്കു​ന്നത്‌?

ഗീതം 148, സമാപന പ്രാർഥന.

ഏപ്രിൽ 2-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 177

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. 2007 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അവസാന പേജിലെ ക്ഷണക്കത്ത്‌ പരിചി​ന്തി​ക്കുക. ഏപ്രിൽ 15-ന്‌ നടത്ത​പ്പെ​ടുന്ന പ്രത്യേക പരസ്യ​പ്ര​സം​ഗ​ത്തി​നു താത്‌പ​ര്യ​ക്കാ​രെ ക്ഷണിക്കാൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: സ്‌മാരകാചരണത്തിനു ഹാജരാ​യ​വരെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കുക. മൂപ്പൻ നടത്തുന്ന പ്രസംഗം. സഭയിൽ സ്‌മാ​ര​ക​ഹാ​ജർ എത്ര​യെ​ന്നും ഏകദേശം എത്ര താത്‌പ​ര്യ​ക്കാർ വന്നിരു​ന്നെ​ന്നും അറിയി​ക്കുക. സ്‌മാ​ര​ക​ത്തി​നുള്ള പ്രത്യേക ക്ഷണക്കത്തു സ്വീക​രി​ച്ച​വ​രോ​ടോ സ്‌മാ​ര​ക​ശേഷം ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെട്ടു സേവകരെ സമീച്ച​വ​രോ​ടോ ബന്ധപ്പെ​ട്ടുള്ള ശ്രദ്ധേ​യ​മായ അനുഭ​വങ്ങൾ ഉണ്ടെങ്കിൽ വിവരി​ക്കുക. ഹാജരാ​യ​വർക്കു തുടർന്ന്‌ എങ്ങനെ ആത്മീയ സഹായം നൽകാ​നാ​കു​മെന്നു പറയുക. (km 3/06, പേജ്‌ 1, ഖ. 5; km 2/05, പേജ്‌ 4, ഖ. 9; km 2/04, പേജ്‌ 5, ഖ. 16 കാണുക.) താമസം​വി​നാ താത്‌പ​ര്യ​ക്കാ​രെ സന്ദർശി​ക്കു​ന്ന​തിന്‌ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

15 മിനി: വാർഷികപുസ്‌തകം 2007 നന്നായി ഉപയോ​ഗ​പ്പെ​ടു​ത്തുക. പ്രസം​ഗ​വും സദസ്യ​ചർച്ച​യും. “ഭരണസം​ഘ​ത്തി​ന്റെ കത്ത്‌” എന്നതിൻ കീഴിലെ മുഖ്യ പോയി​ന്റു​കൾ ചരിചി​ന്തി​ക്കുക. “ലോക​വ്യാ​പക റിപ്പോർട്ടി”ലെ സവി​ശേ​ഷാ​ശ​യങ്ങൾ ശ്രദ്ധയിൽപ്പെ​ടു​ത്തുക. വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്ന​തും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മായ വിവര​ങ്ങ​ളും അനുഭ​വ​ങ്ങ​ളും പങ്കുവ​യ്‌ക്കാൻ ഏതാനും​പേരെ മുന്നമേ ക്രമീ​ക​രി​ക്കുക. പുസ്‌തകം മുഴു​വ​നും ക്രമാ​നു​ഗ​ത​മാ​യി ഈ വർഷം വായിച്ചു തീർക്കാൻ കുടും​ബ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. പുതി​യ​വരെ യഹോ​വ​യു​ടെ സംഘട​ന​യി​ലേക്കു നയിക്കാ​നും യോഗ​ങ്ങൾക്കു ഹാജരാ​കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വാർഷി​ക​പു​സ്‌തകം ഉപയോ​ഗി​ക്കാ​നാ​കുന്ന വിധങ്ങൾ നിർദേ​ശി​ക്കുക.

ഗീതം 179, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക