വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/06 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 12/06 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പി​ക്കുക. അല്ലെങ്കിൽ എന്റെ ബൈബിൾ കഥാപു​സ്‌തകം, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്നിവ​യിൽ ഏതെങ്കി​ലും സഭയിൽ സ്റ്റോക്കു​ണ്ടെ​ങ്കിൽ പകരം സമർപ്പണം എന്ന നിലയിൽ നൽകുക. ജനുവരി: കടലാസ്‌ മഞ്ഞനി​റ​മാ​കു​ക​യോ നിറം​മ​ങ്ങു​ക​യോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1991-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. അത്തരം പുസ്‌ത​ക​ങ്ങ​ളൊ​ന്നും ഇല്ലാത്ത സഭകൾക്ക്‌, പരിജ്ഞാ​നം പുസ്‌ത​ക​മോ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ സമർപ്പി​ക്കാം. ഫെബ്രു​വരി: യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ പുസ്‌തകം വിശേ​ഷ​വ​ത്‌ക​രി​ക്കുക. ഈ പുസ്‌തകം ലഭ്യമ​ല്ലെ​ങ്കിൽ വെളി​പാട്‌ പാരമ്യം പുസ്‌ത​ക​മോ സഭയുടെ സ്റ്റോക്കിൽ അധിക​മുള്ള മറ്റേ​തെ​ങ്കി​ലും പഴയ പ്രസി​ദ്ധീ​ക​ര​ണ​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. മാർച്ച്‌: ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കുക, ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ന്ന​തിന്‌ പ്രത്യേ​ക​ശ്രമം ചെയ്യുക. പുസ്‌ത​ക​ത്തോ​ടൊ​പ്പം ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും കൊടു​ക്കുക.

◼ 2007-ലേക്കുള്ള സ്‌മാരക ക്ഷണക്കത്തു​കൾ സഭയുടെ പ്രാഥ​മിക ഭാഷയിൽ താമസി​യാ​തെ അയച്ചു​ത​രു​ന്ന​താ​യി​രി​ക്കും. നിങ്ങളു​ടെ പ്രദേ​ശത്തു സംസാ​രി​ക്കുന്ന മറ്റു ഭാഷക​ളിൽ ക്ഷണക്കത്തു​കൾ ആവശ്യ​മെ​ങ്കിൽ, സാഹിത്യ അപേക്ഷാ​ഫാ​റം (S-14) പൂരി​പ്പിച്ച്‌ എത്രയും പെട്ടെ​ന്നു​തന്നെ ഓർഡർ അയയ്‌ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ ആവശ്യ​മുള്ള ഭാഷകൾക്കു മാത്രം ഓർഡർ ചെയ്യുക. അസമിയ, ഇംഗ്ലീഷ്‌, കന്നഡ, ഗുജറാ​ത്തി, തമിഴ്‌, തെലുങ്ക്‌, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി എന്നീ ഭാഷക​ളിൽ ഇതു ലഭ്യമാണ്‌.

◼ 2008-ലെ സ്‌മാ​രകം മാർച്ച്‌ 22 ശനിയാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം ആയിരി​ക്കും എന്നുള്ളതു ദയവായി ശ്രദ്ധി​ക്കുക. ഒന്നില​ധി​കം സഭകൾ ഒരു രാജ്യ​ഹാൾതന്നെ ഉപയോ​ഗി​ക്കു​മ്പോൾ, സ്‌മാ​ര​കാ​ച​രണം മറ്റെവി​ടെ​യെ​ങ്കി​ലും ക്രമീ​ക​രി​ക്കേ​ണ്ടി​വ​രുന്ന സഭകൾക്ക്‌ ആവശ്യ​മായ ബുക്കി​ങ്ങും മറ്റും ചെയ്യു​ന്ന​തി​നു വേണ്ടി​യാ​ണു വളരെ മുന്ന​മേ​തന്നെ ഇക്കാര്യം അറിയി​ക്കു​ന്നത്‌. കെട്ടി​ട​ത്തി​ലെ മറ്റു പ്രവർത്ത​നങ്ങൾ നിമിത്തം യാതൊ​രു ശല്യവും ഉണ്ടായി​രി​ക്കു​ക​യില്ല എന്ന്‌ ഉറപ്പു​വ​രു​ത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാ​ഹി​ക​ളു​മാ​യി മൂപ്പന്മാർ ചെയ്‌തി​രി​ക്കണം. വളരെ പ്രധാ​ന​പ്പെട്ട അവസര​മാ​യി​രി​ക്കു​ന്ന​തി​നാൽ, സ്‌മാരക പ്രസംഗം നടത്താൻ മൂപ്പന്മാ​രു​ടെ സംഘം കൂടുതൽ യോഗ്യ​ത​യുള്ള മൂപ്പന്മാ​രിൽ ഒരാളെ വേണം നിയമി​ക്കാൻ, അല്ലാതെ അവർ കേവലം തങ്ങളുടെ ഊഴമ​നു​സ​രി​ച്ചു നടത്തു​ക​യോ എല്ലാ വർഷവും ഒരേ സഹോ​ദ​ര​നെ​ത്തന്നെ നിയമി​ക്കു​ക​യോ ചെയ്യരുത്‌. എന്നാൽ പ്രസംഗം നടത്താൻ തക്ക ആരോ​ഗ്യ​മുള്ള, അഭിഷി​ക്ത​രിൽപ്പെട്ട പ്രാപ്‌ത​നായ ഒരു മൂപ്പൻ ഉണ്ടെങ്കിൽ നിയമനം അദ്ദേഹ​ത്തി​നു നൽകേ​ണ്ട​താണ്‌.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

യഹോ​വ​യു​ടെ ദിവസം മനസ്സിൽപ്പി​ടി​ച്ചു​കൊ​ണ്ടു ജീവി​ക്കുക —ഇംഗ്ലീഷ്‌

ഇംഗ്ലീ​ഷി​ലു​ള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം—കട്ടികു​റഞ്ഞ കവറോ​ടു​കൂ​ടിയ പോക്കറ്റ്‌-സൈസ്‌ ബൈബിൾ. കറുപ്പും മെറൂ​ണും നിറങ്ങ​ളി​ലുള്ള കവറോ​ടു​കൂ​ടിയ ഈ ബൈബിൾ പൊതു​ജ​ന​ങ്ങ​ളു​ടെ​യും പ്രസാ​ധ​ക​രു​ടെ​യും ഉപയോ​ഗ​ത്തി​നു​ള്ള​താണ്‌. കൂടുതൽ വിവര​ങ്ങൾക്കാ​യി 2005 ആഗസ്റ്റ്‌ 1-ലെ ഞങ്ങളുടെ കത്ത്‌ പരി​ശോ​ധി​ക്കുക.

വീക്ഷാ​ഗോ​പു​ര പ്രസി​ദ്ധീ​കരണ സൂചിക 2001-2005 —ഇംഗ്ലീഷ്‌

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? —ഫ്രഞ്ച്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക