ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന പുനരവലോകന ചോദ്യങ്ങൾ, 2006 ഡിസംബർ 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2006 നവംബർ 6 മുതൽ ഡിസംബർ 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ, 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ഒരു വാക്യം പരിചയപ്പെടുത്തുന്നതിനുള്ള ആമുഖ പ്രസ്താവനകളിൽ എന്തു പറയുന്നത് ഉചിതമാണ് എന്നു തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കണം? [be പേ. 148 ഖ. 4-പേ. 149 ഖ. 2]
2. പദങ്ങൾക്കും പദപ്രയോഗങ്ങൾക്കും ഉചിതമായ ഊന്നൽ നൽകുന്നതിന് നമുക്കു സ്വീകരിക്കാവുന്ന ചില മാർഗങ്ങൾ ഏവ? [be പേ. 151 ഖ. 5-പേ. 152 ഖ. 3]
3. മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കുന്നത് ഗൗരവമുള്ള കാര്യമായതിനാൽ ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യുന്നതിന്’ എന്താണ് ആവശ്യമായിരിക്കുന്നത്? (2 തിമൊ. 2:15) [be പേ. 153 ഖ. 1-3, ചതുരം; പേ. 154 ഖ. 1-2]
4. ചർച്ച ചെയ്യുന്ന വിഷയവുമായി വായിക്കുന്ന തിരുവെഴുത്തുകൾക്കുള്ള ബന്ധം നമുക്ക് എങ്ങനെ വ്യക്തമാക്കാം? [be പേ. 154 ഖ. 4-പേ. 155 ഖ. 3]
5. അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യം വ്യക്തമാക്കുന്നത് സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇതു ചെയ്യാനാകുന്ന ചില വിധങ്ങൾ ഏവ? [be പേ. 157 ഖ. 1-4, ചതുരം; പേ. 158 ഖ. 1]
1-ാം നമ്പർ നിയമനം
6. ശലോമോൻ ഏതർഥത്തിലാണ് ഒരു സഭാസംഘാടകൻ ആയിരുന്നത്? [si പേ. 112 ഖ. 1-3]
7. സഭാപ്രസംഗി യേശുവിന്റെ പഠിപ്പിക്കലുകളുമായി പൊരുത്തപ്പെടുന്നത് എങ്ങനെ? [si പേ. 114 ഖ. 16]
8. ഉത്തമഗീതത്തിന്റെ കാനോനികത്വത്തിന് എന്തു തെളിവുണ്ട്? [si പേ. 115 ഖ. 3-4]
9. യെശയ്യാവിന്റെ ചാവുകടൽ ചുരുൾ, നമ്മുടെ ഇന്നത്തെ ബൈബിൾ മൂല നിശ്വസ്ത എഴുത്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നതിന് ബോധ്യംവരുത്തുന്ന തെളിവു നൽകുന്നത് എങ്ങനെ? [si പേ. 118 ഖ. 6]
10. വലിയ നോട്ടുകളുടെ ആവശ്യം ഇല്ലാതാക്കാൻ ഒരു പ്രസംഗകനെ എന്തു സഹായിച്ചേക്കാം? [be പേ. 42 ഖ. 3]
പ്രതിവാര ബൈബിൾ വായന
11. ‘യഹോവയെ അന്വേഷിക്കുന്നവർക്ക് സകലവും തിരിച്ചറി’യാനാകുന്നത് എങ്ങനെ? (സദൃ. 28:5)
12. “മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകു”ന്നത് എങ്ങനെ? (സഭാ. 10:15)
13. ശൂലേമ്യ കന്യക “കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം”പോലെ ആണെന്നു തെളിയിച്ചത് എങ്ങനെ, അവിവാഹിത ക്രിസ്തീയ സ്ത്രീകൾക്ക് അവൾ ഒരു ഉത്തമ മാതൃകയായിരിക്കുന്നത് എങ്ങനെ? (ഉത്തമ. 4:12)
14. “രമ്യതപ്പെടാം” എന്നു പറഞ്ഞ് യഹോവ ഇസ്രായേല്യരെ ക്ഷണിച്ചതിലൂടെ അവൻ തന്റെ ജനവുമായി കാര്യങ്ങൾ ചർച്ചചെയ്ത് ന്യായമായ ഒരു ഒത്തുതീർപ്പിലെത്താൻ തയ്യാറാണെന്നു സൂചിപ്പിക്കുകയായിരുന്നോ? (യെശ. 1:18എ, പി.ഒ.സി. ബൈബിൾ)
15. യെശയ്യാവു 11:6-9 പുരാതനകാലത്ത് നിവൃത്തിയേറിയത് എങ്ങനെ, അതിന്റെ വലിയ നിവൃത്തി എന്താണ്?