സേവനയോഗ പട്ടിക
നവംബർ 13-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് നവംബർ 15 ലക്കം വീക്ഷാഗോപുരവും നവംബർ ലക്കം ഉണരുക!യും സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക. “നിങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് എനിക്ക് ഇപ്പോഴേ നന്നായി അറിയാം” എന്നു പറയുന്ന സംഭാഷണം മുടക്കിയോട് സംസാരിക്കേണ്ട വിധം ഒരു പ്രകടനത്തിൽ ഉൾപ്പെടുത്തുക.—ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജു കാണുക.
20 മിനി: സുവാർത്തയുടെ ശുശ്രൂഷകർ. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 77-ാം പേജു മുതൽ 83-ാം പേജിലെ ഉപശീർഷകം വരെയുള്ള വിവരങ്ങളെ ആസ്പദമാക്കി നടത്തുന്ന പ്രസംഗവും സദസ്യ ചർച്ചയും.
15 മിനി: “ധൈര്യശാലികൾ എങ്കിലും സമാധാനപ്രിയർ.” a ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 252-3 പേജുകളിൽ, “വഴക്കം കാട്ടേണ്ടത് എപ്പോൾ?” എന്ന ഉപശീർഷകത്തിൻ കീഴിലുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 39, സമാപന പ്രാർഥന.
നവംബർ 20-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: ഡിസംബറിൽ മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കുക. സദസ്യ ചർച്ച. മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ ഏതു സവിശേഷതയാണ് ഇഷ്ടപ്പെടുന്നതെന്നും മുമ്പ് അത് സമർപ്പിച്ചതിൽനിന്ന് ഉണ്ടായിട്ടുള്ള അനുഭവങ്ങളും പറയാൻ സദസ്സിനോട് ആവശ്യപ്പെടുക. 2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന മാതൃകാ അവതരണങ്ങൾ അവലോകനം ചെയ്യുക. അവയിൽ ഒന്നോ മറ്റേതെങ്കിലും ഒരു അവതരണമോ ഉപയോഗിച്ച് പുസ്തകം സമർപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക, അത് പ്രദേശത്തിന് അനുയോജ്യമായത് ആയിരിക്കണം.
ഗീതം 203, സമാപന പ്രാർഥന.
നവംബർ 27-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക.
10 മിനി: ദിവ്യമഹിമയ്ക്കായുള്ള ഏകീകൃത നിർമാണപ്രവർത്തനം. 2006 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 17-21 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി: “മാസികാവതരണം തയ്യാറാകാൻ കഴിയുന്ന വിധം.”b മൂന്നു മിനിട്ട് ദൈർഘ്യമുള്ള ഒരു പ്രകടനം ഉൾപ്പെടുത്തുക. അതിൽ രണ്ടു പ്രസാധകർ, ഒരു പക്ഷേ ഭാര്യയും ഭർത്താവും, ഡിസംബർ ലക്കം മാസികകൾക്കായി 8-ാം പേജിൽ കൊടുത്തിരിക്കുന്ന അവതരണങ്ങളിൽ ഒന്നു തിരഞ്ഞെടുത്തിട്ട് അത് എങ്ങനെ സ്വന്തം വാക്കുകളിൽ പറയാമെന്ന് ചർച്ചചെയ്യുന്നു. അതിനുശേഷം തങ്ങളുടെ പ്രദേശത്ത് അനുയോജ്യമെന്നു തോന്നുന്ന മറ്റൊരു ലേഖനം അവതരിപ്പിക്കാവുന്ന വിധം, ഇപ്പോൾ ചർച്ച ചെയ്തു കഴിഞ്ഞ വിവരങ്ങൾ ഉപയോഗിച്ച്, തയ്യാറാകുകയും പ്രകടിപ്പിക്കുകയും ചെയ്യട്ടെ.
15 മിനി: “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” ചോദ്യോത്തര ചർച്ചയും പ്രകടനവും. ഈ ഭാഗം കൈകാര്യം ചെയ്യുന്ന മൂപ്പൻ ബ്രാഞ്ച് പ്രദാനം ചെയ്തിരിക്കുന്ന ബാഹ്യരേഖ അടുത്തു പിൻപറ്റണം.
ഗീതം 120, സമാപന പ്രാർഥന.
ഡിസംബർ 4-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നവംബറിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി: വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! c ചതുരങ്ങൾ, ചിത്രങ്ങൾ എന്നിവപോലെ, പുസ്തകത്തിലെ പ്രത്യേക സവിശേഷതകൾ പരമാവധി ഉപയോഗപ്പെടുത്താൻ സഭയെ പ്രോത്സാഹിപ്പിക്കുക. ഓരോ അധ്യയനത്തിന്റെയും ഒടുവിൽ പാഠഭാഗം ബൈബിൾ ഉപയോഗിച്ച് പുനരവലോകനം ചെയ്യണം.
20 മിനി: ഉത്തരം നൽകുമ്പോൾ ബൈബിൾ ഉപയോഗിക്കുക. 2002 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-18 പേജുകളിലുള്ള, “നാം പഠിപ്പിക്കുന്ന സത്യങ്ങളോടു സ്നേഹം പ്രകടമാക്കൽ” എന്ന ഉപശീർഷകത്തിൻ കീഴിലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. ഓരോ ചോദ്യത്തിനും അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക. “നിങ്ങൾ എന്തുകൊണ്ടാണ് ക്രിസ്തുമസ്സ് ആഘോഷിക്കാത്തത്?” എന്നു ചോദിക്കുന്ന ഒരു സഹപ്രവർത്തകന് ന്യായവാദം പുസ്തകം ഉപയോഗിച്ച് തിരുവെഴുത്തുകളിൽനിന്ന് ഉത്തരം നൽകുന്ന വിധം ഒരു പ്രസാധകൻ പ്രകടിപ്പിക്കട്ടെ.
ഗീതം 168, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.