അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം: ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ സമർപ്പിക്കുക. താത്പര്യം കാണിക്കുന്നിടത്ത് ബൈബിളിൽ കൂടുതലായ താത്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ ജാഗരൂകരായിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്തുക. നവംബർ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുകa എന്ന പുസ്‌തകം സമർപ്പിക്കുക. ഈ പുസ്‌തകം വീട്ടുകാരന്റെ ഭാഷയിൽ ലഭ്യമല്ലെങ്കിൽ മഹാനായ മനുഷ്യൻ, എന്റെ ബൈബിൾ കഥാപുസ്തകം എന്നിവയിൽ ഏതെങ്കിലുമൊന്നും ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയും കൊടുക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പിക്കുക. അല്ലെങ്കിൽ എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവയിൽ ഏതെങ്കിലും സഭയിൽ സ്റ്റോക്കുണ്ടെങ്കിൽ പകരം സമർപ്പണം എന്ന നിലയിൽ നൽകുക. ജനുവരി: കടലാസ് മഞ്ഞനിറമാകുകയോ നിറംമങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1991-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. അത്തരം പുസ്തകങ്ങളൊന്നും ഇല്ലാത്ത സഭകൾക്ക്, പരിജ്ഞാനം പുസ്തകമോ ജാഗരൂകരായിരിക്കുവിൻ! എന്ന ലഘുപത്രികയോ സമർപ്പിക്കാം.
◼ ഡിസംബറിൽ അഞ്ചു പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയർ സേവനത്തിൽ ഏർപ്പെടാൻ തികച്ചും യോജിച്ച ഒരു മാസമായിരിക്കും അത്.
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം “2007-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യാണ്. 2007-ലെ ഉപയോഗത്തിനായി അതു സൂക്ഷിച്ചുവെക്കണം.
◼ ജനുവരിയിലെ ഒരു സേവനയോഗത്തിൽ, രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ പരിചിന്തിക്കുന്നതായിരിക്കും. ആവശ്യമെങ്കിൽ ആ സിഡി-ക്കുവേണ്ടി സഭവഴി എത്രയും പെട്ടെന്ന് അപേക്ഷിക്കുക.
◼ 2007 സ്‌മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം 2007 ഏപ്രിൽ 15 ഞായറാഴ്‌ച നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. ഏപ്രിൽ 15-നു മുമ്പ് ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
[അടിക്കുറിപ്പ്]
a മലയാളത്തിൽ ലഭ്യമല്ല.