ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2006 ഒക്ടോബർ 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2006 സെപ്റ്റംബർ 4 മുതൽ ഒക്ടോബർ 30 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ, 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. പ്രസംഗിക്കുമ്പോൾ സമനില പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, നമുക്ക് എങ്ങനെ ഉത്കണ്ഠ ലഘൂകരിക്കാൻ കഴിയും? [be പേ. 135 ഖ. 5-പേ. 137 ഖ. 2, ചതുരങ്ങൾ]
2. നമ്മുടെ വിശ്വാസങ്ങളെ സംബന്ധിച്ച് ആളുകൾ നമ്മോടു ചോദിക്കുമ്പോൾ ബൈബിൾ ഉപയോഗിച്ചു മറുപടി കൊടുക്കാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്? [be പേ. 143 ഖ. 1-3])
3. ബൈബിൾ ഉപയോഗിക്കുന്നതിൽ നമുക്ക് എങ്ങനെ പ്രാവീണ്യം നേടാൻ കഴിയും? [be പേ. 144, ചതുരം]
4. വയൽ ശുശ്രൂഷയിൽ പഠിപ്പിക്കവേ ബൈബിൾ കൂടെക്കൂടെ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്, സഭായോഗങ്ങളിൽ അതിന്റെ ഉപയോഗത്തെ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? [be പേ. 145-6, ചതുരങ്ങൾ]
5. ഒരു തിരുവെഴുത്തു പരിചയപ്പെടുത്തുമ്പോൾ നമുക്കുള്ള രണ്ട് ഉദ്ദേശ്യങ്ങൾ എന്തെല്ലാമാണ്? [be പേ. 147 ഖ. 2]
1-ാം നമ്പർ നിയമനം
6. സങ്കീർത്തനങ്ങളിൽ ഏതു ജീവത്സന്ദേശം അടങ്ങിയിരിക്കുന്നു? [si പേ. 104 ഖ. 23]
7. സദൃശവാക്യങ്ങൾ എപ്പോൾ എഴുതപ്പെടുകയും സമാഹരിക്കപ്പെടുകയും ചെയ്തു? [si പേ. 107, ഖ. 5]
8. ഒരു സദൃശവാക്യം എന്താണ്, പുസ്തകത്തിന്റെ എബ്രായ തലക്കെട്ട് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? [si പേ. 107 ഖ. 6]
9. പരിജ്ഞാനവും ഗ്രാഹ്യവും വിവേകവും ‘വെള്ളിയെ പോലെയും മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളെ പോലെയും’ തിരഞ്ഞുകൊണ്ടിരിക്കാനുള്ള സദൃശവാക്യങ്ങൾ 2:1-5-ലെ (NW) പ്രോത്സാഹനം എന്ത് സൂചിപ്പിക്കുന്നു? [be പേ. 38 ഖ. 5]
10. സദൃശവാക്യങ്ങൾതന്നെ അതിന്റെ പ്രയോജനകരമായ ഉദ്ദേശ്യം അറിയിക്കുന്നത് എങ്ങനെ? [si പേ. 109 ഖ. 19]
പ്രതിവാര ബൈബിൾ വായന
11. ദാവീദ് എങ്ങനെയാണ് “അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ” തന്റെ “പ്രാണനെ താലോലിച്ചു മിണ്ടാതാക്കി”യത്, നമുക്ക് എങ്ങനെ അവനെ അനുകരിക്കാം? (സങ്കീ. 131:1-3)
12. സങ്കീർത്തനം 139:7-12-ലെ നിശ്വസ്ത വാക്കുകളിൽ എന്ത് ആശ്വാസം കാണാൻ കഴിയുന്നു?
13. നമ്മുടെ പ്രാർഥനകളിലും പരസ്യശുശ്രൂഷയിലും യഹോവയെ പുകഴ്ത്താൻ നമ്മെ പ്രേരിപ്പിക്കുന്ന, സങ്കീർത്തനം 145-ൽ പരാമർശിച്ചിരിക്കുന്ന അവന്റെ മഹിമയുടെ ചില ഉദാഹരണങ്ങൾ ഏവ? (സങ്കീ. 145:3)
14. യഹോവാഭയം “അറിവിന്റെ തുടക്കവും” “ജ്ഞാനത്തിന്റെ ആരംഭ”വുമായിരിക്കുന്നത് ഏതു വിധത്തിൽ? (സദൃ. 1:7, ഓശാന ബൈബിൾ; 9:10)
15. സദൃശവാക്യങ്ങൾ 7:1, 2-ലെ “എന്റെ വചനങ്ങൾ,” “എന്റെ കല്പനകൾ” എന്നിവയിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?