സേവനയോഗ പട്ടിക
സെപ്റ്റംബർ 11-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. സെപ്റ്റംബർ 25-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിയിലെ ചർച്ചയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? (ഇംഗ്ലീഷ്) എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരവും സെപ്റ്റംബർ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. അവതരണങ്ങളിൽ ഒന്നിൽ, “എനിക്ക് എന്റെ സ്വന്തം മതമുണ്ട്” എന്ന തടസ്സവാദം കൈകാര്യം ചെയ്യാവുന്ന വിധം കാണിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 18-19 പേജുകൾ കാണുക.
20 മിനി: സേവനയോഗത്തിൽനിന്നും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നും പ്രയോജനം നേടുക. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 64-ാം പേജിലെ ഉപതലക്കെട്ടുമുതൽ 69-ാം പേജിലെ ഉപതലക്കെട്ടുവരെയുള്ള വിവരങ്ങൾ ആസ്പദമാക്കി നടത്തുന്ന പ്രസംഗവും സദസ്യചർച്ചയും.
15 മിനി: ബ്രാഞ്ചിൽനിന്നുള്ള കത്ത്. രാജ്യ ശുശ്രൂഷയുടെ ആദ്യപേജിൽ കൊടുത്തിരിക്കുന്ന കത്തിനെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും.
ഗീതം 126, സമാപന പ്രാർഥന.
സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവരിച്ചു? ശുശ്രൂഷയിൽ കൈവരിച്ച നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സേവന മേൽവിചാരകൻ കഴിഞ്ഞ സേവനവർഷത്തെ സഭയുടെ പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്യുന്നു. അഭിനന്ദനാർഹമായ കാര്യങ്ങളിൽ സഭയെ അനുമോദിക്കുക. ഈ സേവനവർഷം ശുശ്രൂഷയിൽ സഭ ശ്രദ്ധ നൽകേണ്ട ഒന്നോ രണ്ടോ സംഗതികൾ പരാമർശിക്കുക. പയനിയർമാരുടെ തീക്ഷ്ണമായ വേലയെ അനുമോദിച്ചുകൊണ്ട് അവരുടെ പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായം പറയുക. നിഷ്ക്രിയരെ സഹായിക്കാനായി ചെയ്ത ശ്രമങ്ങളുടെ നല്ല ഫലങ്ങൾ വിവരിക്കുക.
25 മിനി: “ഒക്ടോബർ 16 മുതൽ നവംബർ 12 വരെ ദീർഘിക്കുന്ന ഒരു പ്രത്യേക വിതരണ പരിപാടി!” ഒരു മൂപ്പൻ ഉത്സാഹപൂർവം നടത്തുന്ന ചർച്ച. മൂപ്പന്മാരുടെ സംഘത്തിനുള്ള 2006 ജൂൺ 6-ലെ കത്തിലെ അറിയിപ്പു വായിച്ചശേഷം, സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും രാജ്യവാർത്ത നമ്പർ 37-ന്റെ ഒരു കോപ്പിവീതം വിതരണം ചെയ്യുക. തുടർന്ന് ചോദ്യോത്തര ചർച്ചയായി ലേഖനം പരിചിന്തിക്കുക. പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കാൻ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചു പറയുക. ഈ വിതരണ പരിപാടിയിൽ പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക. ഹ്രസ്വമായ ഒരു അവതരണം പ്രകടിപ്പിക്കുക.
ഗീതം 50, സമാപന പ്രാർഥന.
സെപ്റ്റംബർ 25-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. സെപ്റ്റംബറിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. തെരുവു സാക്ഷീകരണം നടത്തുമ്പോൾ ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരമോ ഒക്ടോബർ ലക്കം ഉണരുക!യോ സമർപ്പിക്കുന്നത് എങ്ങനെയെന്ന് 8-ാം പേജിലെ നിർദേശങ്ങളോ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ചു പ്രകടിപ്പിക്കുക.
25 മിനി: “ശ്രദ്ധാപൂർവം കാണേണ്ട ഒരു വീഡിയോ”a 1-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? എന്ന വീഡിയോയെക്കുറിച്ച് ഹ്രസ്വവും വ്യക്തിപരവുമായ അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. തുടർന്ന് 2-7 ഖണ്ഡികളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഓരോന്നായി പരിചിന്തിക്കുക. ചർച്ചയുടെ ഒടുവിൽ, യുവജനങ്ങൾ ചോദിക്കുന്നു—ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കും? എന്ന ഡിവിഡി എത്രയും പെട്ടെന്നുതന്നെ ഒത്തൊരുമിച്ചു കാണാൻ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുക.
10 മിനി: പ്രാദേശിക അനുഭവങ്ങൾ. ഉണരുക!യുടെ പ്രത്യേക പതിപ്പു സമർപ്പിച്ചപ്പോഴോ ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചു ബൈബിളധ്യയനം ആരംഭിച്ചപ്പോഴോ ഉണ്ടായ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. ശ്രദ്ധേയമായ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കാവുന്നതാണ്.
ഗീതം 183, സമാപന പ്രാർഥന.
ഒക്ടോബർ 2-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി അവലോകനം ചെയ്യുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “വീടുതോറുമുള്ള സാക്ഷീകരണം”b സമയം അനുവദിക്കുന്നതനുസരിച്ച് പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 127, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.