വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/06 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • ഉപതലക്കെട്ടുകള്‍
  • ആഗസ്റ്റ്‌ 14-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 21-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 28-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 4-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 8/06 പേ. 2

സേവന​യോഗ പട്ടിക

ആഗസ്റ്റ്‌ 14-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 163

15 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. “പുതിയ പ്രത്യേക സമ്മേളന ദിന പരിപാ​ടി” ചർച്ച​ചെ​യ്യുക. ലഭ്യ​മെ​ങ്കിൽ അടുത്ത പ്രത്യേക സമ്മേളന ദിനത്തി​ന്റെ തീയതി അറിയി​ക്കുക. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും ആഗസ്റ്റ്‌ ലക്കം ഉണരുക!യും സമർപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പ്രകടി​പ്പി​ക്കുക. അവതര​ണ​ങ്ങ​ളിൽ ഒന്നിൽ, “യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ എനിക്ക്‌ താൽപ​ര്യ​മില്ല” എന്ന തടസ്സവാ​ദം കൈകാ​ര്യം ചെയ്യാ​നുള്ള വിധം അവതരി​പ്പി​ക്കുക.—ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 17-18 പേജുകൾ കാണുക.

15 മിനി: “സെപ്‌റ്റം​ബ​റിൽ ഉണരുക!യുടെ പ്രത്യേക പതിപ്പ്‌ വിശേ​ഷ​വ​ത്‌ക​രി​ക്കുക.”a 4-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ ഒരു കൗമാ​ര​പ്രാ​യ​ക്കാ​രൻ സെപ്‌റ്റം​ബർ ലക്കം ഉണരുക! അധ്യാ​പ​കനു സമർപ്പി​ക്കുന്ന ഹ്രസ്വ​മായ ഒരു പ്രകടനം ഉൾപ്പെ​ടു​ത്തുക.

15 മിനി: സ്‌കൂ​ളി​ലെ സൗഹൃ​ദങ്ങൾ അതിരു​ക​വി​യു​ന്നത്‌ എപ്പോൾ? 2006 ഏപ്രിൽ ലക്കം ഉണരുക!യുടെ 17-19 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും. സ്‌കൂ​ളി​ലെ വെല്ലു​വി​ളി​കൾ നേരി​ടാ​നും ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കാ​നും ക്രിസ്‌തീയ മാതാ​പി​താ​ക്കൾ തങ്ങളെ സജ്ജരാ​ക്കി​യത്‌ എങ്ങനെ​യെ​ന്നു​പ​റ​യാൻ സദസ്സിനെ ക്ഷണിക്കുക. അഭി​പ്രാ​യങ്ങൾ പറയാൻ ഒന്നോ രണ്ടോ പേരെ മുൻകൂ​ട്ടി നിയമി​ക്കുക.

ഗീതം 164, സമാപന പ്രാർഥന.

ആഗസ്റ്റ്‌ 21-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 62

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. “പുതിയ സർക്കിട്ട്‌ സമ്മേളന പരിപാ​ടി” ചർച്ച ചെയ്യുക. അറിയാ​മെ​ങ്കിൽ അടുത്ത സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ തീയതി അറിയി​ക്കുക.

15 മിനി: വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തിൽനി​ന്നും പരസ്യ​പ്ര​സം​ഗ​ത്തിൽനി​ന്നും പ്രയോ​ജനം നേടൽ. യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ സംഘടി​തർ പുസ്‌ത​ക​ത്തി​ന്റെ പേജ്‌ 59 മുതൽ 64-ാം പേജിലെ ഉപതല​ക്കെ​ട്ടു​വരെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും.

20 മിനി: സഹായ​പ​യ​നി​യ​റിങ്‌ നടത്താൻ ഇപ്പോൾ ആസൂ​ത്രണം ചെയ്യുക! പ്രസം​ഗ​വും സദസ്യ ചർച്ചയും. പുതിയ സേവന വർഷത്തിൽ കുറഞ്ഞത്‌ ഒരു മാസ​മെ​ങ്കി​ലും സഹായ പയനി​യ​റിങ്‌ ചെയ്യാ​നുള്ള ലക്ഷ്യം വെക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക. (1 കൊരി. 9:26) ചിലർ പ്രത്യേക പ്രവർത്ത​ന​ത്തി​നാ​യി ഒരു മാസം തിര​ഞ്ഞെ​ടു​ത്തേ​ക്കാം. മറ്റു ചിലർ അവധി ദിവസ​ങ്ങ​ളോ അഞ്ചു വാരാ​ന്ത​ങ്ങ​ളോ ഉള്ള ഒരു മാസം ആയിരി​ക്കാം തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. പിൻവ​രുന്ന ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക: “സഹായ പയനി​യ​റിങ്‌ ചെയ്യു​ന്ന​തിന്‌ കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ നിങ്ങൾ എങ്ങനെ​യാണ്‌ വെല്ലു​വി​ളി​കൾ തരണം ചെയ്‌തി​ട്ടു​ള്ളത്‌? സഹായ പയനി​യ​റി​ങ്ങി​ലൂ​ടെ ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്തെല്ലാ​മാണ്‌? സഹായ പയനി​യ​റിങ്‌ ചെയ്യാൻ ആഗ്രഹം ഉണ്ടായി​രി​ക്കു​ക​യും എന്നാൽ അതിനു സാധി​ക്കു​മോ എന്ന കാര്യ​ത്തിൽ ഉറപ്പി​ല്ലാ​തി​രി​ക്കു​ക​യു​മാ​ണെ​ങ്കിൽ നിങ്ങൾ അതു സംബന്ധി​ച്ചു പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (പ്രവൃ. 4:29; 2 കൊരി. 4:7; യാക്കോ. 1:5) ഇതേക്കു​റിച്ച്‌ കുടും​ബാം​ഗ​ങ്ങ​ളോ​ടും സഭയിലെ മറ്റുള്ള​വ​രോ​ടും, വിശേ​ഷിച്ച്‌ സമാന​മായ സാഹച​ര്യ​ങ്ങൾ ഉള്ളവ​രോട്‌, ചർച്ച ചെയ്യു​ന്ന​തും അഭികാ​മ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (സദൃ. 15:22) സഹായ പയനി​യ​റിങ്‌ എപ്പോൾ ചെയ്യാ​നാണ്‌ നിങ്ങൾ ആസൂ​ത്രണം ചെയ്യു​ന്നത്‌?”

ഗീതം 216, സമാപന പ്രാർഥന.

ആഗസ്റ്റ്‌ 28-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 17

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. ആഗസ്റ്റിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​മോ സെപ്‌റ്റം​ബർ ലക്കം ഉണരുക!യോ മാസി​കാ​റൂട്ട്‌ ഉള്ളിടത്ത്‌ മടക്കസ​ന്ദർശനം നടത്തു​മ്പോൾ സമർപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: നിങ്ങൾക്കു പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഉറവാ​യി​രി​ക്കാൻ കഴിയും. (റോമ. 1:11, 12) പ്രസം​ഗ​വും സദസ്യ ചർച്ചയും. സഭയി​ലുള്ള സാധാരണ പയനി​യർമാ​രു​ടെ എണ്ണം പരാമർശി​ക്കുക. അവരെ അഭിന​ന്ദി​ച്ചു​കൊ​ണ്ടും പയനിയർ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചു ക്രിയാ​ത്മ​ക​മാ​യി സംസാ​രി​ക്കു​ക​യും അവരോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ക​യും ഭക്ഷണത്തി​നാ​യി ക്ഷണിക്കു​ക​യും യാത്രാ ചെലവു​കൾ വഹിക്കു​ക​യു​മൊ​ക്കെ ചെയ്‌തു​കൊ​ണ്ടും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റി​ച്ചു പറയുക. മറ്റുള്ള​വ​രിൽനിന്ന്‌ എങ്ങനെ പ്രോ​ത്സാ​ഹനം ലഭിച്ചു എന്നു പറയാൻ സാധാരണ പയനി​യർമാ​രെ ക്ഷണിക്കുക. സഭയിൽ സാധാരണ പയനി​യർമാർ ഇല്ലെങ്കിൽ നമുക്ക്‌ എങ്ങനെ സഹായ​പ​യ​നി​യർമാ​രെ പിന്തു​ണ​യ്‌ക്കാ​നാ​കും എന്ന്‌ ചർച്ച ചെയ്യുക.

20 മിനി: സെപ്‌റ്റം​ബ​റിൽ നിങ്ങൾക്ക്‌ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ കഴിയു​മോ? പ്രസം​ഗ​വും പ്രകട​ന​ങ്ങ​ളും. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം ഉപയോ​ഗിച്ച്‌ പ്രാരംഭ സന്ദർശ​ന​ത്തിൽത്തന്നെ ബൈബി​ള​ധ്യ​യനം തുടങ്ങാൻ സെപ്‌റ്റം​ബ​റിൽ നാം ഒരു പ്രത്യേക ശ്രമം നടത്തു​ന്ന​താ​യി​രി​ക്കും. അതിനാ​യി പുസ്‌തകം സമർപ്പി​ക്കുന്ന അവസര​ത്തിൽ അതിൽനിന്ന്‌ ഏതാനും ഖണ്ഡികകൾ വീട്ടു​കാ​ര​നു​മാ​യി ചർച്ച ചെയ്യാൻ നമുക്കു കഴിയും. നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു യോജിച്ച വിഷയങ്ങൾ ഉപയോ​ഗിച്ച്‌ രണ്ടു പ്രകട​നങ്ങൾ നടത്തുക. മടക്ക സന്ദർശനം നടത്താ​നും ചർച്ച തുടരാ​നും ഉള്ള സുനി​ശ്ചി​ത​മായ ക്രമീ​ക​ര​ണങ്ങൾ എങ്ങനെ ചെയ്യാ​മെന്ന്‌ ഓരോ പ്രകട​ന​ത്തി​ലും കാണി​ക്കുക.

ഗീതം 37, സമാപന പ്രാർഥന.

സെപ്‌റ്റം​ബർ 4-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 90

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ.

15 മിനി: പ്രാ​ദേ​ശിക ആവശ്യങ്ങൾ.

20 മിനി: “വ്യക്തിഗത താത്‌പ​ര്യം പ്രകട​മാ​ക്കുക—മുഖപക്ഷം കൂടാതെ സാക്ഷീ​ക​രി​ച്ചു​കൊണ്ട്‌.”b രണ്ടാം ഖണ്ഡിക​യു​ടെ ഒടുവിൽ പരാമർശി​ച്ചി​രി​ക്കുന്ന റോമർ 1:14 ചർച്ച​ചെ​യ്യു​മ്പോൾ ഉൾക്കാഴ്‌ച പുസ്‌തകം വാല്യം 1 പേജ്‌ 255-ലെ “ബാർബേ​റി​യൻ” എന്ന വിഷയ​ത്തിൻ കീഴി​ലുള്ള ആദ്യ ഖണ്ഡിക​യെ​ക്കു​റി​ച്ചുള്ള ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക. 3-ാം ഖണ്ഡിക ചർച്ച​ചെ​യ്‌ത​ശേഷം സകല ജനതകൾക്കും വേണ്ടി​യുള്ള സുവാർത്ത എന്ന ചെറു​പു​സ്‌ത​ക​ത്തി​ന്റെ 2-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന മൂന്ന്‌ പടികൾ പുനര​വ​ലോ​കനം നടത്തുക. പ്രദേ​ശ​ത്തുള്ള മറ്റു ഭാഷക്കാ​രോ​ടു സംസാ​രി​ക്കു​മ്പോൾ ഇത്‌ എങ്ങനെ ഉപയോ​ഗി​ക്കാം എന്നു പ്രകടി​പ്പി​ക്കുക.

ഗീതം 225, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക