സേവനയോഗ പട്ടിക
ജൂൺ 12-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജൂൺ 15 ലക്കം വീക്ഷാഗോപുരവും ജൂൺ ലക്കം ഉണരുക!യും സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടിപ്പിക്കുക. അവതരണങ്ങളിലൊന്നിൽ, അനൗപചാരികമായി മാസിക സമർപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക.
20 മിനി:“നമ്മുടെ ശുശ്രൂഷ—അനുകമ്പ പ്രതിഫലിപ്പിക്കുന്ന ഒരു വേല.”a സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.
15 മിനി:“വിശ്വസ്തനും വിവേകിയുമായ അടിമ”യിൽ ആശ്രയിക്കുക. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 3-ാം അധ്യായം അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും.
ഗീതം 47, സമാപന പ്രാർഥന.
ജൂൺ 19-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
20 മിനി:തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം! 2006 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-19 പേജുകൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. മുഖവുരയിൽ, “പ്രയോജനങ്ങൾ” എന്ന ഉപതലക്കെട്ടിൻകീഴിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്ന, മറ്റുള്ളവരെ അഭിനന്ദിക്കുന്നതിന്റെ നാലു പ്രയോജനങ്ങൾ പ്രദീപ്തമാക്കുക. തുടർന്ന് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സദസ്സിനെ ക്ഷണിക്കുക: പുകഴ്ചയ്ക്ക് അർഹരായവരിൽ സമുന്നതൻ ആരാണ്? സഹവിശ്വാസികൾ ഉചിതമായ അഭിനന്ദനത്തിന് അർഹരായിരിക്കുന്നത് എന്തുകൊണ്ട്? സഭായോഗങ്ങളിൽ മറ്റുള്ളവരെ അഭിനന്ദിക്കുന്നതിന് നമുക്ക് ഏതെല്ലാം അവസരങ്ങൾ ഉണ്ട്? കുടുംബാംഗങ്ങളെ അഭിനന്ദിക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? അഭിനന്ദനങ്ങൾ ലഭിച്ചതിലൂടെ നിങ്ങൾ പ്രോത്സാഹിതരാകുകയോ ബലപ്പെടുത്തപ്പെടുകയോ ചെയ്തിട്ടുള്ളത് എങ്ങനെ?
15 മിനി:“വ്യക്തിഗത താത്പര്യം പ്രകടമാക്കുക—അഭിനന്ദനം നൽകിക്കൊണ്ട്.”b ഒരു പ്രസാധകൻ വീട്ടുകാരൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയും ആത്മാർഥമായി അഭിനന്ദിക്കുകയും ഉചിതമായ ഒരു തിരുവെഴുത്തു വായിച്ചുകൊണ്ട് വീട്ടുകാരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സംഭാഷണം തുടരുകയും ചെയ്യുന്നതിന്റെ ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക.
ഗീതം 96, സമാപന പ്രാർഥന.
ജൂൺ 26-ന് ആരംഭിക്കുന്ന വാരം
12 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജൂലൈ 1 ലക്കം വീക്ഷാഗോപുരവും ജൂലൈ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ അവതരണത്തിന്റെയും ഒടുവിൽ, അടുത്ത സന്ദർശനത്തിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചുകൊണ്ട് ഉത്തരം നൽകാൻ കഴിയുന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യം പ്രസാധകൻ ചോദിക്കുന്നു.
18 മിനി:സഹവിശ്വാസികളുമായി സൗഹൃദം നട്ടുവളർത്തുക. (സദൃശ. 18:24; 27:9) 2000 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22-3 പേജുകൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാൻ അവസരം ലഭിക്കുന്നുവെന്നതാണ് സത്യാരാധനയുടെ അനുഗ്രഹങ്ങളിലൊന്ന്. യോഗങ്ങളിൽ സംബന്ധിക്കുമ്പോഴും വയൽസേവനത്തിൽ ഏർപ്പെടുമ്പോഴും മറ്റ് അവസരങ്ങളിലുമെല്ലാം നാം ആസ്വദിക്കുന്ന സൗഹൃദം വർധിച്ച പ്രോത്സാഹനത്തിന്റെ ഒരു വിശിഷ്ട ഉറവാണ്. സഭയിലുള്ളവരുമായി സൗഹൃദം നട്ടുവളർത്താൻ നമുക്ക് എങ്ങനെ സാധിക്കും? “നിലനിൽക്കുന്ന സൗഹൃദത്തിന് ആറ് പടികൾ” എന്ന ചതുരം പുനരവലോകനം ചെയ്യുകയും സഹോദരങ്ങളുമായുള്ള ഇടപെടലിൽ ആ പോയിന്റുകൾ ഓരോന്നും എങ്ങനെ ബാധകമാക്കാം എന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുകയും ചെയ്യുക.
15 മിനി:ജൂലൈയിൽ സുവാർത്ത അറിയിക്കുന്നു. നിങ്ങളുടെ പ്രദേശത്തുള്ളവർക്ക് പൊതുവേ താത്പര്യമുള്ള വിഷയങ്ങൾ ഏതൊക്കെയാണ്? ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഫലപ്രദമായി ഉപയോഗിക്കുകയും ഒരുപക്ഷേ ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തിട്ടുള്ള ഒന്നോ രണ്ടോ പ്രസാധകരുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. തുടർന്ന്, നിങ്ങളുടെ പ്രദേശത്തു ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള ഒരു അവതരണം ഉപയോഗിച്ചുകൊണ്ട് പ്രസ്തുത പുസ്തകം വീടുതോറുമുള്ള ശുശ്രൂഷയിൽ സമർപ്പിക്കുന്ന വിധം പ്രകടിപ്പിച്ചു കാണിക്കുക.—2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ 5-ാം ഖണ്ഡിക കാണുക.
ഗീതം 208, സമാപന പ്രാർഥന.
ജൂലൈ 3-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ജൂൺ മാസത്തെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയുന്ന വിധം.”c തങ്ങളുടെ ആത്മീയ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും അവയിൽ എത്തിച്ചേരാൻ എന്താണു ചെയ്യുന്നതെന്നും പറയാൻ സഭയിലെ ചെറുപ്പക്കാരെ ക്ഷണിക്കുക. അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ നിയമിക്കാവുന്നതാണ്.
ഗീതം 30, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.