ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2006 ജൂൺ 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2006 മേയ് 1 മുതൽ ജൂൺ 26 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ, 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. എന്താണ് ഉച്ചനീചത്വം, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 111, ചതുരങ്ങൾ]
2. പ്രസംഗം നടത്തുമ്പോൾ നമുക്കു സംസാരത്തിന്റെ വേഗം വ്യത്യാസപ്പെടുത്താവുന്നത് എങ്ങനെ? [be പേ. 112 ഖ. 3–പേ. 113 ഖ. 1, ചതുരം]
3. പ്രസംഗത്തിന്റെ വിഷയത്തോടുള്ള ബന്ധത്തിൽ നമുക്ക് ഉത്സാഹം വളർത്തിയെടുക്കാവുന്നത് എങ്ങനെ, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 115 ഖ. 1-പേ. 116 ഖ. 2, ചതുരങ്ങൾ]
4. നാം മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ഊഷ്മളത എന്ന ഗുണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അതു പ്രകടിപ്പിക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും? [be പേ. 118 ഖ. 2-പേ. 119 ഖ. 5]
5. ആശയവിനിമയത്തിൽ ആംഗ്യങ്ങളുടെയും മുഖഭാവങ്ങളുടെയും പ്രാധാന്യം വിശദീകരിക്കുക. (മത്താ. 12:48, 49) [be പേ. 121, ചതുരങ്ങൾ]
1-ാം നമ്പർ നിയമനം
6. ഇയ്യോബിന്റെ പുസ്തകം യഹോവയെ പുകഴ്ത്തുകയും അവന്റെ നീതിയുള്ള ജീവിതപ്രമാണങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്യുന്നത് എങ്ങനെ? [si പേ. 100 ഖ. 39, 41]
7. സങ്കീർത്തനങ്ങളുടെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്ത്? [si പേ. 102 ഖ. 10-11]
8. സദൃശവാക്യങ്ങൾ 13:16-ൽ പരാമർശിക്കുന്ന സൂക്ഷ്മബുദ്ധിയുള്ള വ്യക്തി കൗശലക്കാരനായ ഒരാളെയാണോ അർഥമാക്കുന്നത്? വിശദീകരിക്കുക. [w04 7/15 പേ. 28 ഖ. 3-4]
9. പരിശുദ്ധാത്മാവ് ഒരു സഹായകനായി വർത്തിക്കുന്നത് എങ്ങനെ? ഈ അറിവ് എന്തുചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കണം? (യോഹ.14:25, 26) [be പേ. 19 ഖ. 2-3]
10. ഏത് പൊതുവായ അർഥത്തിലാണ് യേശു വരുന്നത്, മത്തായി 16:28-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു ഏതു ‘വരവിനെ’യാണു പരാമർശിച്ചത്? [w04 3/1 പേ. 16, ചതുരം]
പ്രതിവാര ബൈബിൾ വായന
11. ഇയ്യോബ് 42:1-6-ൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം, യഹോവയോടുള്ള ഇയ്യോബിന്റെ പ്രതികരണത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
12. “വ്യർത്ഥമായ” എന്തു കാര്യമാണ് രാഷ്ട്രങ്ങൾ നിരൂപിക്കുന്നത്? (സങ്കീ. 2:1, 2)
13. മറിഞ്ഞുപോകുന്ന അടിസ്ഥാനങ്ങൾ എന്തെല്ലാമാണ്? (സങ്കീ. 11:3)
14. അഹങ്കാരിക്ക് ധാരാളം ‘പകരം കൊടുക്കുന്നത്’ എങ്ങനെയാണ്? (സങ്കീ. 31:23)
15. വീഴ്ചഭവിച്ച ജഡത്തിന്റെ ബലഹീനതയും ഈ വ്യവസ്ഥിതിയിലെ പലവിധ ദുരന്തങ്ങളും നേരിടാൻ നമ്മെ സഹായിക്കുന്ന എന്ത് ആശ്വാസവാക്കുകളാണ് 40-ാം സങ്കീർത്തനത്തിൽ ഉള്ളത്? (സങ്കീ. 40:1, 2, 5, 12)