സേവനയോഗ പട്ടിക
മേയ് 8-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് മേയ് 15 ലക്കം വീക്ഷാഗോപുരവും മേയ് ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു അവതരണത്തിൽ, തന്റെ മാസികാറൂട്ടിലുള്ള മേയ് 1 ലക്കം വീക്ഷാഗോപുരം ഇതുവരെയും ലഭിക്കാത്ത ഒരു വ്യക്തിക്ക്, വീക്ഷാഗോപുരത്തിന്റെ മേയ് 1, 15 ലക്കങ്ങളും ഉണരുക!യുടെ മേയ് ലക്കവും പ്രസാധകൻ സമർപ്പിക്കട്ടെ. മൂന്നു മാസികകൾ സമർപ്പിക്കുമ്പോൾ ഒരു ലക്കം മാത്രം വിശേഷവത്കരിക്കുക. മാസികാറൂട്ടിലുള്ള വ്യക്തികളെ പ്രസാധകർക്കു മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം സന്ദർശിക്കാവുന്നതാണ്.
20 മിനി:: “എന്നെ തുടർച്ചയായി അനുഗമിക്കുക.”a ലളിതജീവിതം നയിക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ സേവിക്കാനും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ കൂടുതൽ ചെയ്യാനും തക്കവണ്ണം വ്യക്തിപരമായ കാര്യാദികൾ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന മാതൃകായോഗ്യനായ ഒരു പ്രസാധകനുമായി ഒരു ഹ്രസ്വ അഭിമുഖം നടത്തുക. അങ്ങനെ ചെയ്യുന്നതിൽനിന്നും അദ്ദേഹത്തിനു ലഭിക്കുന്ന അനുഗ്രഹങ്ങൾ വിശേഷവത്കരിക്കുക.
15 മിനി:പ്രാദേശിക അനുഭവങ്ങൾ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശുശ്രൂഷയിൽ തീക്ഷ്ണതയോടുകൂടി ഏർപ്പെട്ടപ്പോൾ ലഭിച്ച നല്ല ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിലും പുതിയവരെ സ്മാരകത്തിനു ഹാജരാകാൻ സഹായിക്കുന്നതിലും കൈവരിച്ച നേട്ടങ്ങൾ വിശേഷവത്കരിക്കുക. ശ്രദ്ധേയമായ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കാവുന്നതാണ്.
ഗീതം 91, സമാപന പ്രാർഥന.
മേയ് 15-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. മേയ് 29-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിനു തയ്യാറാകുന്നതിന്റെ ഭാഗമായി നോഹ ദൈവത്തോടുകൂടെ നടന്നു എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി:ക്രിസ്തുവിന്റെ നേതൃത്വത്തിൻ കീഴിൽ ഐക്യത്തോടെ പ്രവർത്തിക്കുന്നു. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 13-15 പേജുകളിലുള്ള “അവന്റെ പങ്കു തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിന്റെ അർഥം” എന്ന ഉപതലക്കെട്ടിൻ കീഴിലെ വിവരങ്ങൾ ആസ്പദമാക്കിയുള്ള പ്രസംഗം.
25 മിനി:“രാജ്യഹാൾ നിർമാണം—വിശുദ്ധസേവനത്തിന്റെ ഒരു സുപ്രധാന സവിശേഷത.”b 2-ാമത്തെ ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ ഒരു A-25 ഫാറം (രാജ്യഹാൾ നിർമാണ സ്വമേധയാസേവകർക്കായുള്ള അപേക്ഷ) കാണിക്കുകയും ഫാറം ലഭിക്കാൻ എന്തു ചെയ്യണമെന്നു വിശദീകരിക്കുകയും ചെയ്യുക. രാജ്യഹാളുകളുടെ നിർമാണത്തിലോ നവീകരണത്തിലോ പങ്കെടുത്തിട്ടുള്ള ചിലരുമായി അഭിമുഖം നടത്തുക.
ഗീതം 133, സമാപന പ്രാർഥന.
മേയ് 22-ന് ആരംഭിക്കുന്ന വാരം
12 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജൂൺ 1 ലക്കം വീക്ഷാഗോപുരവും ജൂൺ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രകടനങ്ങൾക്കുള്ള രംഗവിധാനമെന്ന നിലയിൽ, ഒരു കുടുംബം അവതരണങ്ങൾ പരിശീലിക്കുന്നതായി കാണിക്കുക.
15 മിനി:“വ്യക്തിഗത താത്പര്യം കാണിക്കുക—കൃപയുള്ളവർ ആയിരുന്നുകൊണ്ട്.”c
18 മിനി:നല്ല വസ്ത്രധാരണം, ചമയം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 131-3 പേജുകളെ ആധാരമാക്കിയുള്ള സദസ്യ ചർച്ച. ആ അധ്യായത്തിൽ പറഞ്ഞിരിക്കുന്ന, നമ്മുടെ വസ്ത്രധാരണവും ചമയവുമായി ബന്ധപ്പെട്ട അഞ്ചു തത്ത്വങ്ങൾ പരിചിന്തിക്കുക. സഭായോഗങ്ങൾക്കു വരുമ്പോൾ എങ്ങനെ ഉചിതമായി വസ്ത്രധാരണം ചെയ്യണമെന്നു മനസ്സിലാക്കാൻ നമ്മുടെ ബൈബിൾ വിദ്യാർഥികളെ സഹായിക്കുന്നതിന് നമുക്ക് ഈ വിവരങ്ങൾ നയപൂർവം ഉപയോഗിക്കാമെന്നു പറയുക.
ഗീതം 215, സമാപന പ്രാർഥന.
മേയ് 29-ന് ആരംഭിക്കുന്ന വാരം
5 മിനി:പ്രാദേശിക അറിയിപ്പുകൾ. മേയ് മാസത്തെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക.
10 മിനി:ജൂണിൽ മഹാനായ മനുഷ്യൻ പുസ്തകം വിശേഷവത്കരിക്കുക. 1994 ഡിസംബർ ലക്കം നമ്മുടെ രാജ്യശുശ്രൂഷയുടെ 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. സമയം അനുവദിക്കുന്നതുപോലെ, ഈ പ്രസിദ്ധീകരണം വയലിലോ സ്വന്തം കുടുംബത്തിലോ ഉപയോഗിച്ചപ്പോൾ ലഭിച്ച നല്ല ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
25 മിനി:“എല്ലാവർക്കും ഒരു മാതൃക.” ഒരു മിനിട്ടിൽ കവിയാതെ ആമുഖ പ്രസ്താവനകൾ നടത്തിയശേഷം നോഹ ദൈവത്തോടുകൂടെ നടന്നു എന്ന വീഡിയോയിലെ ക്വിസിനെ അധികരിച്ച് സദസ്യ ചർച്ച നടത്തുക. രണ്ടാമത്തെ ഖണ്ഡികയിലെ എല്ലാ ചോദ്യങ്ങളും ചോദിക്കുക. ഡിവിഡി പതിപ്പിൽ നിർദേശിച്ചിരിക്കുന്ന “പാഠ്യ പ്രവർത്തനങ്ങ”ളിൽ ഏർപ്പെട്ടതു മുഖാന്തരമുണ്ടായ പ്രയോജനങ്ങളെക്കുറിച്ചു വിവരിക്കാൻ കുടുംബങ്ങളോട് ആവശ്യപ്പെടുക. അതിനുശേഷം മൂന്നാമത്തെ ഖണ്ഡികയിലുള്ള ചോദ്യവും തിരുവെഴുത്തുകളും ചർച്ച ചെയ്യുക.
ഗീതം 9, സമാപന പ്രാർഥന.
ജൂൺ 5-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ എങ്ങനെ വിജയംവരിക്കാം? 2003 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജിലെ ചതുരത്തെ അധികരിച്ചുള്ള സദസ്യ ചർച്ച. നൽകിയിരിക്കുന്ന ഏഴു നിർദേശങ്ങളും ഒന്നൊന്നായി പരിചിന്തിക്കുകയും അവ പ്രാദേശികമായി എങ്ങനെ ബാധകമാക്കാം എന്നതിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുകയും ചെയ്യുക. സാഹിത്യങ്ങൾ സ്വീകരിക്കുകയോ താത്പര്യം കാണിക്കുകയോ ചെയ്യുന്ന ഏതൊരാളുമായി ബൈബിളധ്യയനം തുടങ്ങാനുള്ള ലക്ഷ്യത്തോടെ മടക്കസന്ദർശനങ്ങൾ നടത്താൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. ജനുവരി 2006 നമ്മുടെ രാജ്യ ശുശ്രൂഷയിലെ 6-ാം പേജിലുള്ള നിർദേശങ്ങൾ ഉപയോഗിച്ച്, മടക്കസന്ദർശനം നടത്തുമ്പോൾ ഒരു ബൈബിളധ്യയനം തുടങ്ങുന്നത് എങ്ങനെയെന്നു പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 57, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.