വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/06 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 4/06 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: ഏപ്രിൽ, മേയ്‌: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ഒറ്റ പ്രതികൾ വിശേ​ഷ​വ​ത്‌ക​രി​ക്കുക. സ്‌മാ​ര​ക​ത്തി​നോ മറ്റ്‌ ദിവ്യാ​ധി​പത്യ പരിപാ​ടി​കൾക്കോ ഹാജരാ​കു​ന്ന​വ​രും എന്നാൽ ഇതുവരെ ക്രമമാ​യി സഭയോ​ടു സഹവസി​ക്കാ​ത്ത​വ​രു​മാ​യവർ ഉൾപ്പെ​ടെ​യുള്ള താത്‌പ​ര്യ​ക്കാർക്കു മടക്കസ​ന്ദർശനം നടത്തു​മ്പോൾ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുതിയ പുസ്‌തകം സമർപ്പി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ആ പുസ്‌തകം ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യനം തുടങ്ങുക എന്നതാ​യി​രി​ക്കണം ലക്ഷ്യം. ജൂൺ: മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമർപ്പി​ക്കുക. ഈ പുസ്‌തകം വീട്ടു​കാ​രന്റെ ഭാഷയിൽ ലഭ്യമ​ല്ലെ​ങ്കിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌ത​ക​മോ എന്റെ ബൈബിൾ കഥാപു​സ്‌ത​ക​മോ സമർപ്പി​ക്കുക. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ! ചിലയി​ട​ങ്ങ​ളിൽ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌), നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ? (ഇംഗ്ലീഷ്‌), ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?

◼ ഏപ്രിൽ മുതൽ, 2006-ലേക്കുള്ള ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ബാഡ്‌ജ്‌ കാർഡു​കൾ അപേക്ഷ​യി​ല്ലാ​തെ​തന്നെ അയച്ചു​ത​രു​ന്ന​താ​യി​രി​ക്കും. ഓരോ സഭയി​ലെ​യും അംഗങ്ങ​ളു​ടെ എണ്ണം അനുസ​രിച്ച്‌ 25-ന്റെ ഗുണി​ത​ങ്ങ​ളാ​യി ഇവ അയച്ചു​ത​രു​ന്ന​താ​യി​രി​ക്കും. സഭയുടെ പ്രാഥ​മിക ഭാഷയ്‌ക്കു പുറമേ മറ്റേ​തെ​ങ്കി​ലും ഭാഷയിൽ ഇവ ആവശ്യ​മാ​ണെ​ങ്കിൽമാ​ത്രം ഇവയ്‌ക്കാ​യി അപേക്ഷി​ച്ചാൽ മതിയാ​കും. സഭയ്‌ക്ക്‌ ബാഡ്‌ജ്‌ കാർഡു​കൾ കൂടു​ത​ലാ​യി ആവശ്യ​മു​ണ്ടെ​ങ്കിൽ സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോ​ഗിച്ച്‌ ഇവയ്‌ക്കു വേണ്ടി ഓർഡർ ചെയ്യേ​ണ്ട​താണ്‌.

◼ സാധാരണ പയനിയർ സേവന അപേക്ഷ (S-205) ഫാറവും സഹായ പയനിയർ സേവന അപേക്ഷ (S-205b) ഫാറവും സഭയിൽ ആവശ്യ​ത്തിന്‌ ഉണ്ടെന്ന്‌ സഭാ സെക്ര​ട്ട​റി​മാർ ഉറപ്പു വരുത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോ​ഗിച്ച്‌ ഇവയ്‌ക്കു വേണ്ടി ഓർഡർ ചെയ്യാ​വു​ന്ന​താണ്‌. ഒരു വർഷ​ത്തേ​ക്കെ​ങ്കി​ലും ഉള്ള സ്റ്റോക്ക്‌ സഭയിൽ ഉണ്ടായി​രി​ക്കണം. ബ്രാഞ്ചി​ലേക്ക്‌ അയയ്‌ക്കു​ന്ന​തി​നു​മുമ്പ്‌, എല്ലാ സാധാരണ പയനിയർ അപേക്ഷാ ഫാറങ്ങ​ളും പൂർണ​മാ​യി പൂരി​പ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പു വരുത്തുക.

◼ രാജ്യ​ഹാൾ പുതു​ക്കു​ക​യോ പുതിയവ നിർമി​ക്കു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പ്‌ മൂപ്പന്മാർ ബ്രാഞ്ച്‌ ഓഫീ​സി​ലുള്ള രാജ്യ​ഹാൾ നിർമാണ ഡസ്‌ക്കു​മാ​യി ബന്ധപ്പെ​ടേ​ണ്ട​താണ്‌. സ്ഥലവും നിർമാണ വസ്‌തു​ക്ക​ളും വാങ്ങു​ന്ന​തി​നോ​ടും മറ്റു കാര്യ​ങ്ങ​ളോ​ടും ഉള്ള ബന്ധത്തിൽ നല്ല തീരു​മാ​ന​മെ​ടു​ക്കാൻ സഹായ​ക​മായ വിവരങ്ങൾ അവരുടെ പക്കലുണ്ട്‌.

◼ എല്ലാ അധ്യക്ഷ മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും സെക്ര​ട്ട​റി​മാ​രു​ടെ​യും ഏറ്റവും പുതിയ മേൽവി​ലാ​സ​വും ഫോൺ നമ്പരും ബ്രാഞ്ച്‌ ഓഫീ​സിൽ സൂക്ഷി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. അവയ്‌ക്കു മാറ്റം വന്നിട്ടു​ണ്ടെ​ങ്കിൽ സേവന​ക്ക​മ്മി​റ്റി, അധ്യക്ഷ മേൽവി​ചാ​ര​കന്റെ/സെക്ര​ട്ട​റി​യു​ടെ മേൽവി​ലാസ മാറ്റ ഫാറം (S-29) പൂരി​പ്പിച്ച്‌, ഒപ്പിട്ട്‌ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ ഉടനടി അയച്ചു​കൊ​ടു​ക്കണം. ടെലി​ഫോൺ നമ്പരിൽവ​രുന്ന ഏതൊരു മാറ്റവും ഇതിൽ ഉൾപ്പെ​ടു​ന്നു.

◼ സാഹിത്യ ഇനങ്ങളു​ടെ വാർഷിക കലണ്ടർ (Yearly Calendar of Literature Items) അനുസ​രിച്ച്‌, സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും അടുത്ത സേവന​വർഷ​ത്തേക്കു വേണ്ടി​യ​തു​മായ ഫാറങ്ങൾക്ക്‌ അപേക്ഷി​ക്കേ​ണ്ടത്‌ ഏപ്രിൽ മാസത്തി​ലാണ്‌. അതു​കൊണ്ട്‌, സാഹിത്യ അപേക്ഷാ ഫാറത്തി​ന്റെ (S-14) രണ്ടാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ഫാറങ്ങൾ അടുത്ത വർഷ​ത്തേക്ക്‌ എത്ര​ത്തോ​ളം വേണ​മെന്ന്‌ പരി​ശോ​ധിച്ച്‌ അടുത്ത മാസത്തെ സാഹിത്യ അപേക്ഷ​യോ​ടൊ​പ്പം അയയ്‌ക്കുക. മിക്ക​പ്പോ​ഴും ഒന്നോ രണ്ടോ ഫാറങ്ങൾക്കു​വേണ്ടി സഭകൾ തിരക്കു​കൂ​ട്ടി അപേക്ഷി​ക്കു​ന്ന​താ​യി ശ്രദ്ധയിൽപ്പെ​ട്ടി​ട്ടുണ്ട്‌. സേവന ഫാറങ്ങൾക്കുള്ള അപേക്ഷ സാഹിത്യ അപേക്ഷ​യോ​ടൊ​പ്പം അയയ്‌ക്കാ​വു​ന്ന​താണ്‌. അങ്ങനെ​യാ​കു​മ്പോൾ പണവും സമയവും ലാഭി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക