ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2006 ഏപ്രിൽ 24-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2006 മാർച്ച് 6 മുതൽ ഏപ്രിൽ 24 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. പഠിപ്പിക്കുമ്പോൾ ഓരോ ആശയമാറ്റത്തിനുംവേണ്ടി നാം നിറുത്തേണ്ടത് എന്തുകൊണ്ട്, അതിന് ഒരു തടസ്സമായേക്കാവുന്നത് എന്ത്? [be പേ. 98 ഖ. 2-3]
2. മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോൾ നിറുത്തൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 99 ഖ. 5–പേ. 100 ഖ. 4]
3. ഒരു പ്രസംഗം നടത്തുമ്പോൾ മുഖ്യ പദങ്ങൾ ഊന്നിപ്പറയേണ്ടത് എന്തുകൊണ്ട്, ഇതു നമുക്ക് എങ്ങനെ നിർവഹിക്കാനാകും? [be പേ. 101-2 ഖ. 1-5, ചതുരം]
4. പരസ്യവായനയിൽ വായനാഭാഗത്തിന്റെ മുഖ്യ ആശയങ്ങൾക്ക് ഊന്നൽ നൽകുന്നുവെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താം? [be പേ. 105 ഖ. 1-6]
5. പഠിപ്പിക്കുമ്പോൾ അനുയോജ്യമായ ശബ്ദവ്യാപ്തി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, എത്രമാത്രം ശബ്ദം ഉപയോഗിക്കണമെന്ന് നമുക്ക് എങ്ങനെ നിർണയിക്കാം? [be പേ. 107-8]
1-ാം നമ്പർ നിയമനം
6. ഇന്ന് ക്രിസ്ത്യാനികളുടെ സാഹചര്യം എസ്ഥേറിന്റെയും മൊർദ്ദെഖായിയുടെയും സാഹചര്യത്തോടു സമാനമായിരിക്കുന്നത് എങ്ങനെ, നമുക്ക് എങ്ങനെ അവരുടെ ദൃഷ്ടാന്തം അനുകരിക്കാനാകും? [si പേ. 94 ഖ. 17]
7. “എല്ലാം മായയും വൃഥാപ്രയത്നവും അത്രേ” എന്ന് ശലോമോൻ പറഞ്ഞപ്പോൾ അവൻ എന്താണ് അർഥമാക്കിയത്? (സഭാ. 2:11) [w04 10/15 പേ. 4 ഖ. 3-4]
8. ദൈവത്തോടുള്ള സ്നേഹം നമുക്ക് എങ്ങനെ വളർത്തിയെടുക്കാം? (മർക്കൊ. 12:30) [w04 3/1 പേ. 19-21]
9. ആത്മീയ മൂല്യങ്ങളും ഭൗതികത്വവും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കാനാകും? [w04 10/15 പേ. 5-7]
10. ശ്രദ്ധാശൈഥില്യം കൂടാതെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പരിപാടികൾ ശ്രദ്ധിക്കുന്നതിന് എന്തു നമ്മെ സഹായിക്കും? [be പേ. 16]
പ്രതിവാര ബൈബിൾ വായന
11. ഹാമാന്റെ മുഖം മൂടിയതിന്റെ കാരണമെന്ത്? (എസ്ഥേ. 7:8)
12. ഏതുതരം ആത്മജീവിയാണ് എലീഫസിന്റെ ചിന്തയെ സ്വാധീനിച്ചത്? (ഇയ്യോ. 4:15, 16) [w05 9/15 പേ. 26 ഖ. 2]
13. ഇയ്യോബ് 7:9, 10-ലെയും ഇയ്യോബ് 10:21-ലെയും ഇയ്യോബിന്റെ പ്രസ്താവനകൾ അവൻ ഒരു പുനരുത്ഥാനത്തിൽ വിശ്വസിച്ചില്ലെന്ന് സൂചിപ്പിച്ചോ?
14. “പല്ലിന്റെ ചർമത്തോടെ ഞാൻ രക്ഷപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ഇയ്യോബ് എന്താണ് അർഥമാക്കിയത്? (ഇയ്യോ. 19:20, NW)
15. “മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല” എന്നു പറഞ്ഞപ്പോൾ ഇയ്യോബ് എന്താണ് അർഥമാക്കിയത്, ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (ഇയ്യോ. 27:5)